നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വിവാഹവേദിയിൽ വരന്റെ മടിയിൽ ഇരുന്ന് വധു; വീഡിയോ വൈറൽ

  വിവാഹവേദിയിൽ വരന്റെ മടിയിൽ ഇരുന്ന് വധു; വീഡിയോ വൈറൽ

  Bride takes a seat on the lap of groom and the video goes viral | വരന് ചുറ്റും ഇരുന്ന അതിഥികളെല്ലാം ഈ കാഴ്ച കണ്ട് സ്തബ്ധരായി. വീഡിയോ വൈറൽ

  വീഡിയോ ദൃശ്യം

  വീഡിയോ ദൃശ്യം

  • Share this:
   ഓരോ കല്യാണത്തിലും ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളാണ് വധുവും വരനും. എല്ലാ അതിഥികളും അവരുടെ മേൽ കണ്ണുകൾ ഉറപ്പിച്ചിരിക്കുന്ന സാഹചര്യമാണ് ഓരോ വിവാഹവേദിയും. ബന്ധുക്കളും അതിഥികളും വിവാഹങ്ങളിൽ വരന്റെയും വധുവിന്റെയും ഒപ്പം ഫോട്ടോ എടുക്കാനുള്ള തിരക്കിലും മുഴുകാറുണ്ട്. എന്നാൽ ഈ വിവാഹ വീഡിയോ വ്യത്യസ്തമായ ഒരു കഥ പറയുകയാണ്. ഇവിടെ വധു അതിഥികളോടും വരനോടും അൽപ്പം നീരസത്തിലാണ്. അവൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല എന്നത് തന്നെ കാരണം.

   വരൻ തന്റെ സുഹൃത്തുക്കളാൽ ചുറ്റപ്പെട്ട വേദിയിൽ ഇരിക്കുന്നതായും ആരും വധുവിനെ ശ്രദ്ധിക്കുന്നില്ലെന്നും കാണിക്കുന്ന ഒരു വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അപ്പോൾ, മണവാട്ടി എന്താണ് ചെയ്യുക? അവൾ പിന്നെ വൈകിയില്ല. നേരെ കയറി വരന്റെ മടിയിൽ ഇരുന്നു.

   വിവാഹ വേദിയിൽ വധുവിന്റെ ഈ പ്രവർത്തി കണ്ട് എല്ലാവരും അത്ഭുതപ്പെടുന്നു. വരന് ചുറ്റും ഇരിക്കുന്ന അതിഥികളെല്ലാം ഈ കാഴ്ച കണ്ട് സ്തബ്ധരായി. അതിഥികളുടെ മുന്നിൽ വധു എന്തിനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ആർക്കും പെട്ടെന്ന് മനസ്സിലായില്ല. അതിഥികളുടെ മുഖത്തെ ഭാവവ്യത്യാസവും കാണാം.

   ഇൻസ്റ്റഗ്രാമിൽ ദുൽഹാനിയ ഹാൻഡിൽ പോസ്റ്റുചെയ്ത ഈ വൈറൽ വീഡിയോ നെറ്റിസൻ‌മാർ‌ക്ക് ഏറെ പ്രിയങ്കരമായി മാറിയിരിക്കുകയാണ്. ഇതിനകം ലക്ഷക്കണക്കിന് വ്യൂസ് നേടിയിരിക്കുകയാണ് ഈ വീഡിയോ.
   Also read: വരന്റെ കൂട്ടുകാർ നൽകിയ സമ്മാനം വലിച്ചെറിഞ്ഞ് വധു; വീഡിയോ വൈറൽ

   വിവാഹ ആഘോഷങ്ങളിൽ കമ്പമുള്ള ഒരു രാജ്യമാണ് ഇന്ത്യ. ജീവിതത്തിലെ ഈ അസുലഭ മുഹൂർത്തം ഒരു രസകരമായ സംഭവമാക്കി മാറ്റാൻ ആളുകൾക്ക് തീർച്ചയായും അറിയാം. ഇത് ദമ്പതികളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണെങ്കിലും, വിനോദവും ഭക്ഷണവും നൃത്തവും ഉപയോഗിച്ച് അവിസ്മരണീയമായ ഒരു ദിവസമാക്കി മാറ്റാൻ സുഹൃത്തുക്കളും കുടുംബങ്ങളും പരമാവധി ശ്രമിക്കാറുണ്ട്.

   എന്നിരുന്നാലും, വരന്റെ സുഹൃത്തുക്കൾ റിസപ്ഷനിൽ അസാധാരണമായ ഒരു സമ്മാനം സമ്മാനിച്ചതിന് ശേഷം വധു രോഷാകുലയായ പ്രതികരണം ഉൾക്കൊള്ളുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നു.

   ബന്തി താക്കൂർ എന്ന ഉപയോക്താവ് ഫേസ്ബുക്കിൽ പങ്കിട്ട വൈറൽ വീഡിയോയിൽ, വരന്റെ സുഹൃത്തുക്കൾ ദമ്പതികളുടെ അടുത്തേക്ക് നടന്ന് അവരെ അഭിനന്ദിക്കുമ്പോൾ വധു വേദിയിൽ ഇരിക്കുന്നത് കാണാം. പായ്ക്ക് ചെയ്ത സമ്മാനവും അവർ വധുവിന് കൈമാറുന്നു.

   മണവാട്ടി സമ്മാനപ്പൊതി തുറക്കുമ്പോൾ, അതിനുള്ളിൽ മുലക്കുപ്പി കണ്ടെത്തുകയും അതോടൊപ്പം തന്നെ മുഖത്തെ ഭാവം പെട്ടെന്ന് മാറുകയും ചെയ്യുന്നു. 'തമാശ'യിൽ പ്രകോപിതയായി അവർ കുപ്പി വലിച്ചെറിയുന്നതാണ് വീഡിയോയിൽ.

   ഒരാൾ കുപ്പി എടുത്ത് വധുവിന് തിരികെ നൽകുമ്പോൾ പശ്ചാത്തലത്തിലുള്ള ആളുകൾ പൊട്ടിച്ചിരിക്കുന്നതും കേൾക്കാം. ഈ 16 സെക്കൻഡ് ക്ലിപ്പിന്റെ അവസാനത്തിൽ, മറ്റൊരാൾ ഇടപെട്ട് സമ്മാനം വധുവിൽ നിന്നും എടുത്തുമാറ്റുന്നു.
   Published by:user_57
   First published: