HOME » NEWS » Buzz » BRIDE TAKES THE DRIVER SEAT ON HER FIRST JOURNEY TO HUSBAND HOME MM

‘ആചാരം’ തെറ്റിച്ച് നവവധു; വിവാഹ ചടങ്ങിന് ശേഷം ഭർതൃഗൃഹത്തിലേക്ക് സ്വയം കാറോടിച്ചു പോയി

Bride takes the driver's seat on her first journey to husband's home | വീഡിയോ ഇന്റർനെറ്റ് ലോകം ഏറ്റെടുത്തു കഴിഞ്ഞു

News18 Malayalam | news18-malayalam
Updated: March 30, 2021, 3:41 PM IST
‘ആചാരം’ തെറ്റിച്ച് നവവധു; വിവാഹ ചടങ്ങിന് ശേഷം ഭർതൃഗൃഹത്തിലേക്ക് സ്വയം കാറോടിച്ചു പോയി
വീഡിയോ ദൃശ്യം
  • Share this:
നിരവധി വൈകാരികമായ ആചാരങ്ങൾ നിറഞ്ഞതാണ് ഇന്ത്യൻ വിവാഹങ്ങൾ. പ്രത്യേകിച്ച് താലികെട്ടിന്റെ അവസാന ഭാഗമായ വിദായി. സ്വന്തം വീട്ടിൽ നിന്ന് ഭർതൃ വീട്ടിലേക്കു പോകുന്ന ചടങ്ങിനെയാണ് വിദായി എന്ന് പറയാണ്. വികാരനിർഭരമായ ഒരു കാഴ്‌ചയാണ് ഇത്. എന്നാൽ ഈയടുത്ത് കൊൽക്കത്തയിൽ നടന്ന ഒരു വിദായി ചടങ്ങ് ഇത്തരം രീതികളിൽ നിന്ന് ഏറെ വ്യത്യസ്ഥമായിരുന്നു.

വെസ്റ്റ് ബംഗാൾ നഗരത്തിൽ നടന്ന പ്രസ്തുത വിദായി ചടങ്ങിൽ ഭർത്താവിനെ കാറിലിരുത്തി ഭർതൃ ഗൃഹത്തിലേക്ക് ഡ്രൈവ് ചെയ്ത് പോയ സ്ത്രീയെ കുറിച്ചാണ് ഇപ്പോൾ ചർച്ച. 28 വയസ്സുകാരിയായ സ്നേഹ സിംഗി എന്ന വധുവാണ് 29 കാരനായ ഭർത്താവ് സൗഗത് ഉപാധ്യായയെ വിവാഹ ശേഷം വാഹനത്തിലിരുത്തി ഡ്രൈവ് ചെയ്തത്.

ഭാരിച്ച ലെഹങ്ക ധരിച്ച വധു ആത്മവിശ്വാസത്തോടെ വാഹനമോടിക്കുന്ന കാഴ്‌ച കാണേണ്ടതു തന്നെയാണ്. നിറയെ പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച കാറിന്റെ ബോണറ്റ് കാണാൻ സ്നേഹക്ക് അൽപം ബുദ്ധിമുട്ടുണ്ടായിരുന്നു എന്നിട്ടു കൂടിയാണ് ഇത്തരമൊരു സാഹസത്തിന് അവർ മുതിർന്നത്.

സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റ് ലോകം ഏറ്റെടുത്തു കഴിഞ്ഞു. ഭർതൃ പിതാവ് സ്നേഹയോട് സീറ്റിന്റെ ഉയരം കൂട്ടാൻ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ അത് വേണ്ടെന്നും സ്നേഹ അനായാസം മാനേജ് ചെയ്യുമെന്നുമായിരുന്നു സൗഗത് പറഞ്ഞത്.

‘ഏറെ രസകരമായിരുന്നു ഈ അനുഭവം’ എന്ന അടിക്കുറിപ്പോടെയാണ് സ്നേഹ ഈ വീഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്തിരിക്കുന്നത്. (വീഡിയോ ചുവടെ)




വിദായിക്കു ശേഷം ഭർതൃ ഗൃഹത്തിന്റെ വാഹനമോടിച്ചു പോകുമെന്ന് ഒരുമാസം മുന്പേ തീരുമാനിച്ചിരുന്നുവെന്ന് സ്നേഹ ടൈംസ്നൗ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ വിവാഹസമയത്ത് അവൾ അത് മറന്നു പോയിരുന്നു.

വിവാഹചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ വേണ്ടി പാസഞ്ചർ സീറ്റിലിരുന്ന സമയത്താണ് വരൻ തന്റെ പഴയ പ്ലാനിനെ കുറിച്ച് ഓർമ്മിപ്പിച്ചത്, സ്നേഹ പറയുന്നു.

ലഹങ്കയ്ക്കും ഹീലിനും പുറമെ പുഷ്പാവൃതമായ കാറിന്റെ ബോണറ്റിനെ കുറിച്ചായിരുന്നു തന്റെ പ്രധാന ആശങ്കയെന്ന് സ്നേഹ പറയുന്നു. ഭർത്താവിന് നല്ലവണ്ണം വാഹനമോടിക്കാനറിയില്ല എന്നാണ് സ്നേഹ പറയുന്നത്.

“ഒരിക്കൽ സൗഗതിന്റെ കൂടെ ഞാൻ യാത്ര ചെയ്തിരുന്നു. അവന്റെ ഡ്രൈവിംഗ്‌ കണ്ട് മരിച്ചു പോവും എന്നു വരെ ഞാൻ കരുതി,” തമാശ രൂപേണ സ്നേഹ പറഞ്ഞു.

തങ്ങളുടെ ആദ്യത്തെ ഡേറ്റിനും ശേഷം സ്നേഹയായിരുന്നു സൗഗതിനെ വീട്ടിൽ കൊണ്ടുവിട്ടിരുന്നതെന്നും ഇരുവരും ഓർത്തു. അതുകൊണ്ട് ഇതൊരു പുതുമയുള്ള കാര്യമല്ല എന്നാണ് ഇരുവരുടെയും അഭിപ്രായം.

Summary: Video of a bride on the driver's seat going viral

Tags: BRIDE, CAR, DRIVING, KOLKATA, MARRIAGE, WEDDING, vidai, tradition, husband, bribe, sasural, കാർ, ഡ്രൈവിംഗ്, ഭർതൃ ഗൃഹം, ഭർത്താവ്, ആചാരം, ചടങ്ങ്, വിവാഹം, വിവാഹ ചടങ്ങ്
Published by: user_57
First published: March 30, 2021, 3:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories