നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വധു വിവാഹത്തിന് ശേഷം വരനെ പറ്റിച്ച് പണവും ആഭരണങ്ങളുമായി മുങ്ങി; സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

  വധു വിവാഹത്തിന് ശേഷം വരനെ പറ്റിച്ച് പണവും ആഭരണങ്ങളുമായി മുങ്ങി; സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

  2015 ജനുവരിയില്‍ സോനം കപൂർ നായികയായി എത്തിയ 'ഡോളി കി ഡോളി' എന്ന ബോളിവുഡ് ചിത്രത്തിലും ഇത്തരത്തിലുള്ള ഒരു സ്ത്രീ കഥാപാത്രമാണ് സോനം അവതരിപ്പിച്ചത്.

  • Share this:
   വിവാഹത്തിന് ശേഷം വരനെയും കുടുംബത്തെയും പറ്റിച്ച് പണവും ആഭരണങ്ങളുമായി വധു കടന്നുകളഞ്ഞു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലാണ് സംഭവം നടന്നത്. വരന്റെ കുടുംബം നല്‍കിയ പണവും ആഭരണങ്ങളുമായിട്ടായിരുന്നു വധു പോയത്. വിവാഹം കഴിഞ്ഞ് താമസിയാതെ, വരന്‍ വധുവിനെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. യാത്രക്കിടയില്‍ വാഹനം ഒരു ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്താനും ഒരു കുപ്പി വെള്ളം വാങ്ങാനും വരനോട് വധു ആവശ്യപ്പെട്ടു. വരന്‍ തിരിച്ചെത്തിയപ്പോള്‍ 80,000 രൂപയും ആഭരണങ്ങളും ഉള്‍പ്പെടെ എല്ലാ സാധനങ്ങളുമായി വധുവിനെ കാണാതായെന്ന് ആജ്തക് റിപ്പോര്‍ട്ട് ചെയ്യുന്നു.

   വരന്റെ പിതാവ് രാജേന്ദ്ര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി പ്രകാരം, ബേവാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പരൗങ്ക ഗ്രാമത്തില്‍ താമസിക്കുന്ന രാജേന്ദ്രന് തന്റെ മകനെ വിവാഹം കഴിക്കാന്‍ പറ്റിയൊരു പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഓഗസ്റ്റ് 16 ന്, ബന്ധുവായിരുന്ന രൂപ് ലാല്‍ എന്നയാള്‍ മകന് വിവാഹം കഴിക്കാന്‍ പറ്റിയ ഒരു പെണ്‍കുട്ടിയുണ്ടെന്ന് രാജേന്ദ്രനെ അറിയിച്ചു. പക്ഷെ അവളെ വിവാഹം കഴിക്കണമെങ്കില്‍ അവളുടെ കുടുംബത്തിന് 80,000 രൂപ നല്‍കണം. അടുത്തുതന്നെ, രാജേന്ദ്രന്റെ മകന്‍ രാജുവും പെണ്‍കുട്ടി സുനിതയും ശീതള ധാം ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. അന്നുതന്നെ വാഗ്ദാനം ചെയ്ത പണവും കൈമാറി.

   വിവാഹത്തിന് ശേഷം വരനും വധുവും വധുവിന്റെ സഹോദരനോടൊപ്പം ഒരു വാഹനത്തില്‍ വരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. ഒരു ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ വണ്ടി നിര്‍ത്തിച്ച് വധു വരനോട് ഒരു കുപ്പി വെള്ളം വാങ്ങി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. വെള്ളം വാങ്ങി വരന്‍ തിരിച്ചെത്തിയപ്പോള്‍ വധുവിനെയും സഹോദരനെയും ഒപ്പം അവരുടെ സാധനങ്ങളും കാണാതായി. വരന്‍ പിതാവിനോട് കാര്യം പറയുകയും, ശേഷം ഒരുപാട് തിരച്ചിലുകളും നടത്തി. തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്നും തങ്ങളുടെ പണം അപഹരിക്കപ്പെട്ടുവെന്നും അവര്‍ മനസ്സിലാക്കി. തുടര്‍ന്ന് അവര്‍ പരാതി നല്‍കി. പരാതിയില്‍ 80,000 രൂപ, വിലകൂടിയ അഞ്ച് ജോഡി വസ്ത്രങ്ങള്‍, സ്വര്‍ണ്ണ കമ്മലുകള്‍, ഒരു സ്വര്‍ണ്ണ മൂക്കുത്തി, വെള്ളി കൊലുസ്സുകള്‍ എന്നിവ നഷ്ടപ്പെട്ടുവെന്ന് പറയുന്നു.

   ഈ വര്‍ഷം മെയില്‍ നടന്ന സമാനമായ ഒരു സംഭവത്തില്‍, ആഗ്രയില്‍ ഒരു യുവതി തന്റെ ഭര്‍ത്താവിനെയും ഭര്‍ത്തൃപിതാവിനെയും മയക്കിയ ശേഷം 50,000 രൂപയും ആഭരണങ്ങളുമായി ഓടിപ്പോയിരുന്നു. 2015 ജനുവരിയില്‍ റിലീസായ 'ഡോളി കി ഡോളി' എന്ന ബോളിവുഡ് ചിത്രത്തിലും സമാനമായ സംഭവങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികയായ ഡോളി എന്ന കഥാപാത്രമായി എത്തിയ സോനം കപൂര്‍, വ്യത്യസ്ത മതത്തിലും സംസ്ഥാനങ്ങളിലും ജീവിക്കുന്നവരെ വിവാഹം കഴിക്കുകയും കല്യാണ രാത്രിയില്‍ അവര്‍ നല്‍കിയ പണവും ആഭരണങ്ങളും വസ്ത്രങ്ങളുമായി കടന്നുകളയുകയുമാണ് ചെയ്യുന്നത്. അഭിഷേക് ഡോങ്ക്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് അഭിഷേക് ഡോങ്ക്രയും ഉമാശങ്കര്‍ സിംഗുമാണ്.
   Published by:Naveen
   First published:
   )}