നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വിവാഹദിനത്തിൽ എടുത്താൽ പൊങ്ങാത്ത വസ്ത്രം ധരിച്ച് വധു; ലെഹങ്കയുടെ തൂക്കം 100 കിലോ

  വിവാഹദിനത്തിൽ എടുത്താൽ പൊങ്ങാത്ത വസ്ത്രം ധരിച്ച് വധു; ലെഹങ്കയുടെ തൂക്കം 100 കിലോ

  100 കിലോഗ്രാം ഭാരമുള്ള ലെഹങ്ക അണിഞ്ഞ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഇതിനോടകം ഇന്റര്‍നെറ്റില്‍ വൈറലായി. പാക്കിസ്ഥാന്‍ സ്വദേശികളായ വധൂവരന്മാര്‍ സ്റ്റേജില്‍ ഇരിക്കുന്ന വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.

   (Credits: YouTube/ osamaazkar1)

  (Credits: YouTube/ osamaazkar1)

  • Share this:
   വിവാഹം എത്ര മനോഹരമാക്കാമോ അത്രയും മനോഹരമാക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മള്‍. വിവാഹ ദിനത്തില്‍ പ്രത്യേകിച്ച്‌പെണ്‍കുട്ടികള്‍ രാജ്ഞിയെപ്പോലെ വസ്ത്രം ധരിക്കാനും സുന്ദരികളാകാനുമാണ് ആഗ്രഹിക്കുക. ഇതിനായി മനോഹരമായ വിവാഹ വസ്ത്രങ്ങള്‍ തന്നെ തിരഞ്ഞെടുക്കും. വിവാഹത്തിന് മാസങ്ങള്‍ മുമ്പ് തന്നെ വിവാഹ വസ്ത്രത്തിന്റെ നിറവും ഡിസൈനുകളും അണിയേണ്ട ആഭരണങ്ങളുമൊക്കെ പെണ്‍കുട്ടികള്‍ കണ്ടുവയ്ക്കും. ഇത്തരത്തില്‍ വിവാഹ വസ്ത്രങ്ങള്‍ എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ആലോചിച്ച പാക്കിസ്ഥാനിലെ ഒരു വധുവാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായി മാറിയിരിക്കുന്നത്.

   100 കിലോഗ്രാം ഭാരമുള്ള ലെഹങ്ക അണിഞ്ഞ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഇതിനോടകം ഇന്റര്‍നെറ്റില്‍ വൈറലായി. പാക്കിസ്ഥാന്‍ സ്വദേശികളായ വധൂവരന്മാര്‍ സ്റ്റേജില്‍ ഇരിക്കുന്ന വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. 100 കിലോ ഭാരമുള്ള അതിമനോഹരമായ ലെഹങ്ക സ്റ്റേജില്‍ മനോഹരമായി വിടര്‍ത്തിയിട്ടിരിക്കുന്നത് വീഡിയോയില്‍ കാണാം. വധുവിന്റെ വസ്ത്രം കൊണ്ട് വിവാഹ വേദി നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണിത്. വധുവും വരനും തങ്ങളുടെ വിവാഹ ദിനം സ്‌പെഷ്യലാക്കാന്‍ ഏതറ്റം വരെയും പോകുന്ന നിരവധി വാര്‍ത്തകള്‍ മുമ്പും പുറത്തു വന്നിട്ടുണ്ട്.

   ചുവപ്പും സ്വര്‍ണ്ണ നിറവും കലര്‍ന്ന വിവാഹ വേഷത്തില്‍ വധു വളരെ മനോഹരമായി അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. വസ്ത്രത്തിനൊപ്പം മനോഹരമായ ആഭരണങ്ങളും ധരിച്ചിട്ടുണ്ട്. വരന്‍ സ്വര്‍ണ്ണ നിറത്തിലുള്ള ഷെര്‍വാണിയും മെറൂണ്‍ തലപ്പാവുമാണ് ധരിച്ചിരിക്കുന്നത്.

   വീഡിയോ കണ്ട ആളുകള്‍ വസ്ത്രത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചിലര്‍ വിവാഹ വസ്ത്രം മനോഹരമാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ ഒരു ദിവസം ധരിക്കാന്‍ വേണ്ടി ഇത്ര വിലയേറിയ വസ്ത്രം വാങ്ങിയതിന് വധുവിനെ കുറ്റപ്പെടുത്തുന്നുണ്ട്. ഈ വസ്ത്രം ധരിച്ച് കുറച്ച് ചുവടുകള്‍ നടന്നാല്‍ വധു ക്ഷീണിച്ചു പോകുമെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു. ഹാന്‍ഡ് എംബ്രോയിഡറി ചെയ്ത് മനോഹരമാക്കിയ ലെഹങ്ക ഇഷ്ടപ്പെട്ട നിരവധി പെണ്‍കുട്ടികളുമുണ്ട്.

   Also Read-ബേബി ഡയപ്പറില്‍ നിന്ന് പേപ്പര്‍ പശയും ബാന്‍ഡേജും; വിപ്ലവകരമായ കണ്ടുപിടുത്തം

   വിവാഹ വസ്ത്രം വാങ്ങാന്‍ പണമില്ലാത്തവര്‍ക്ക് സൗജന്യമായി കല്യാണ വസ്ത്രങ്ങള്‍ നല്‍കുന്ന കണ്ണൂര്‍ സ്വദേശിനിയുടെ വാര്‍ത്ത കഴിഞ്ഞ വര്‍ഷം പുറത്തു വന്നിരുന്നു. സബിത എന്ന ഈ യുവതിയുടെ ബുട്ടീക്കിലെത്തിയാല്‍ കല്യാണത്തിന്റെ അന്ന് മാത്രമല്ല. തലേന്നും പിറ്റേന്നും ഇടാനുള്ള വസ്ത്രങ്ങള്‍ തികച്ചും സൗജന്യമായി നല്‍കും. നിരവധി പെണ്‍കുട്ടികളുടെ വിവാഹത്തിന് നിറമുള്ള വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കാന്‍ സാധിച്ചതില്‍ സന്തോഷവതിയാണ് സബിത. പല പെണ്‍കുട്ടികള്‍ക്കും വിവാഹ വസ്ത്രങ്ങള്‍ ആവശ്യാനുസരണം എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്. പ്രമുഖ ബോളിവുഡ് ഡിസൈനര്‍ സബ്യ സാചി വരെ വിവാഹ വസ്ത്രം അയച്ചു നല്‍കിയിട്ടുണ്ടെന്ന് സബിത വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ലഭിച്ചിരിക്കുന്ന വസ്ത്രങ്ങളെല്ലാം സബിതയുടെ ബുട്ടീക്കില്‍ പ്രത്യേക സെക്ഷനാക്കി സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യക്കാര്‍ക്ക് വരാം, ഇവിടെ നിന്ന് ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം.
   Published by:Jayashankar AV
   First published:
   )}