വിവാഹം എത്ര വ്യത്യസ്തവും മനോഹരവുമാക്കാമെന്ന് ചിന്തിക്കുന്നവരാണ് പുതുതലമുറക്കാര്. വിവാഹം ഒരാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷമാണ്. അതുകൊണ്ട് തന്നെ ആഘോഷങ്ങളുടെ ഒരു പരമ്പര തന്നെയാണ് ഇന്ത്യയില്‍ വിവാഹത്തോട് അനുബന്ധിച്ച് നടക്കാറുള്ളത്. വിവാഹ ദിനത്തോട് അനുബന്ധിച്ചുള്ള ഒരു പ്രധാന ആഘോഷമാണ് പെണ്‍വീട്ടുകാര്‍ നടത്തുന്ന മൈലാഞ്ചിയിടല്‍ അഥവാ മെഹന്ദി ചടങ്ങ്. നേരത്തെ, ഇത് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒരു ചെറിയ ഒത്തുചേരലായിരുന്നെങ്കില് ഇപ്പോള്‍ മെഹന്ദി ചടങ്ങ് വലിയ ആഘോഷം തന്നെയാണ്. മെഹന്ദി ദിവസം കൂടുതല്‍ രസകരവും ആഢംബരവുമാക്കുന്നവരാണ് അധികവും.
മെഹന്ദി ഡിസൈനിന്റെ കാര്യത്തിലും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് പെണ്‍കുട്ടികള്‍. സ്റ്റേറ്റ്മെന്റ് ഡിസൈനുകളാണ് മിക്ക പെണ്‍കുട്ടികള്‍ക്കും വേണ്ടത്. ഇത്തരത്തില്‍ മെഹന്ദി ദിനത്തില്‍ വളരെ വ്യത്യസ്തമായ ഡിസൈന്‍ തിരഞ്ഞെടുത്ത പെണ്‍കുട്ടിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ മുംബൈ ഇന്ത്യന്‍സാണ് പെണ്‍കുട്ടിയുടെ മെഹന്ദി ഡിസൈന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. കാരണം മുംബൈ ഇന്ത്യന്‍സ് ടീമിനോടുള്ള ആരാധന കൊണ്ട് കൈകളില്‍ മുംബൈ ഇന്ത്യന്‍സ് ലോഗോയാണ് പെണ്‍കുട്ടി വരച്ച് ചേര്‍ത്തിരിക്കുന്നത്.
സാധാരണഗതിയില്‍, വരന്റെ പേര് വധുവിന്റെ മെഹന്ദിയുടെ സങ്കീര്‍ണ്ണമായ പാറ്റേണുകളില്‍ ഒളിച്ച് വയ്ക്കുന്ന രീതിയൊക്കെയാണ് പെണ്‍കുട്ടികള്‍ തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ഇവിടെ ക്രിക്കറ്റിനോടും മുംബൈ ഇന്ത്യന്‍സ് ടീമിനോടുമുള്ള ഇഷ്ടമാണ് പെണ്‍കുട്ടി തന്റെ ഒരു കൈയിലെ മെഹന്ദി ഡിസൈനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മറുകൈയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബിന്റെ ലോഗോയാണ് വരച്ചിരിക്കുന്നത്. സ്പോര്‍ട്സിനോടുള്ള താത്പര്യമാണ് വധു രണ്ട് വമ്പന്‍ സ്പോര്‍ട്സ് ടീമുകളുടെ ലോഗോകള്‍ കൈയില്‍ വരച്ച് ചേര്‍ക്കാന്‍ കാരണം. മുംബൈ ഇന്ത്യന്‍സ് ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ ഈ മെഹന്ദി ചിത്രം പങ്കുവച്ച് 'ദേവ്റത്തിനും ഗീതിനും അഭിനന്ദനങ്ങള്‍'' ആശംസിച്ചിട്ടുണ്ട്. പതിവ് പേരുകളും ചിഹ്നങ്ങളും തിരഞ്ഞെടുക്കുന്നതിനുപകരം, താനും ഭര്‍ത്താവും കായിക പ്രേമികളായതു കൊണ്ട് തന്നെ ഇങ്ങനെ ഒരു ഡിസൈന്‍ തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഗീത് പറയുന്നു. ഗീത് മുംബൈ ഇന്ത്യന്‍സ് ആരാധികയും ദേവ്റത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകനുമാണ്.
View this post on Instagram
പോസ്റ്റ് പങ്കിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ പോസ്റ്റ് കാണുകയും മെഹന്ദി ഡിസൈനിനെക്കുറിച്ച് കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച് മാസത്തില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൌളര്‍ ജസ്പ്രീത് ബുംറ സ്പോര്‍ട്സ് അവതാരക സഞ്ജന ഗണേശനെ വിവാഹം കഴിച്ചിരുന്നു. സഞ്ജനയുടെ മെഹന്ദി ഡിസൈന്‍ 2019 ലോകകപ്പ് ലോഗോ ആയിരുന്നു. കൈയുടെ പിന്നിലാണ് ഈ ലോഗോ പതിച്ചിരുന്നത്. ഇംഗ്ലണ്ടില്‍ നടന്ന സിഡബ്ല്യുസി 2019 ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്നു സഞ്ജനയും. ടൂര്‍ണമെന്റിനിടെ ബുംറ ആകെ 18 വിക്കറ്റുകള്‍ നേടി. സഞ്ജന ഈ മെഹന്ദി ഡിസൈന്‍ തിരഞ്ഞെടുത്തതിന് നിരവധി ആളുകള്‍ സഞ്ജനയെ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cricket fans, Manchester United, Mumbai indians, Viral Photo