HOME » NEWS » Buzz » BRIDEGROOM SLAPS PHOTOGRAPHER WHEN HE TOUCHED THE BRIDE WHILE CLICKING PHOTOS

ചിൻ പൊടിക്ക് അപ്പ്; ഭാര്യയെ സ്പർശിച്ച ഫോട്ടോഗ്രാഫറുടെ കരണത്തടിച്ച് നവവരൻ: വീഡിയോ വൈറൽ

Bridegroom slaps photographer when he touched the bride while clicking photos | ഫോട്ടോഗ്രാഫർ വധുവിനെ സ്പർശിച്ചതും കരണത്തടിച്ച് വരൻ. വീഡിയോ വൈറൽ

News18 Malayalam | news18-malayalam
Updated: February 6, 2021, 5:45 PM IST
ചിൻ പൊടിക്ക് അപ്പ്; ഭാര്യയെ സ്പർശിച്ച ഫോട്ടോഗ്രാഫറുടെ കരണത്തടിച്ച് നവവരൻ: വീഡിയോ വൈറൽ
വീഡിയോ ദൃശ്യം
  • Share this:
കാലം പഴയതു പോലല്ല, കല്യാണമെന്നാൽ അവിടെ വീഡിയോഗ്രാഫർമാരും ഫോട്ടോഗ്രാഫർമാരും ഇല്ലാതെ എന്ത് ആഘോഷം? പണ്ട് കാലങ്ങളിലെ പോലെ ഒരു പൂവിന്റെ ഇതളായി ഭർത്താവും മറ്റൊരു ഇതളായി ഭാര്യയും എന്ന രീതി ഒക്കെ പോയി മറഞ്ഞിരിക്കുന്നു. വളരെ കഷ്‌ടപ്പെട്ടു തന്നെയാണ് ഇവരിൽ പലരും കാലത്തിനൊത്ത ഫോട്ടോകളും വീഡിയോകളും പകർത്തുന്നത്.

ശരിക്കും കഷ്‌ടപ്പാടുകളിലൂടെ കടന്നു പോയി വധൂവരന്മാർക്കു വേണ്ടി സ്വപ്നം പോലുള്ള ചിത്രങ്ങൾ പകർത്തുന്ന ഫോട്ടോഗ്രാഫർമാരുടെ കഥകൾ ദിനംപ്രതി സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. ബീച്ചിലൂടെ വലിച്ചിഴക്കപ്പെട്ടും, സ്വന്തം ശരീരത്തിൽ വെള്ളം ചീറ്റിച്ചും ഒക്കെ അവർ നന്നേ കഷ്‌ടപ്പെട്ടു തന്നെയാണ് ഈ ചിത്രങ്ങൾ ഫ്രയിമിൽ ഒതുക്കുന്നതും.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു കല്യാണ ഫോട്ടോഗ്രാഫറുടെ അവസ്ഥ വരച്ചുകാട്ടുന്ന വീഡിയോയാണ്. വിവാഹ വേദിയിൽ ഫോട്ടോ പകർത്തുകയാണ് ഫോട്ടോഗ്രാഫർ ഇവിടെ. വരനെ മാറ്റിനിർത്തി സർവാഭരണ ഭൂഷിതയായ വധുവിലെക്കു ക്യാമറ തിരിയുന്നു. തുടക്കം സൗകര്യപ്രദമായ രീതിയിൽ വരൻ മാറി നിന്നുകൊടുക്കുന്നതാണ് വീഡിയോയിൽ.

പക്ഷെ അൽപ്പം കഴിഞ്ഞതും ഫോട്ടോഗ്രാഫർ വധുവിന്റെ മുഖം പിടിച്ചുയർത്തി ഒരു ചിത്രം എടുക്കാൻ ശ്രമിക്കുന്നു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. വരൻ ഫോട്ടോഗ്രാഫറുടെ കരണത്ത് ശക്തിയായി ഒരു അടി. വധുവിനെ സ്പർശിച്ചതിൽ ഉണ്ടായ അലോസരമാണ് കാരണം എന്ന് വ്യക്തം. (വീഡിയോ ചുവടെ)
എന്നാൽ സംഭവം കണ്ട വധു ഞെട്ടുകയോ എന്ത് ചെയ്യണം എന്ന് കരുതി വെറുതെ ഇരിക്കുകയോ ഒന്നുമല്ല ചെയ്തത്. അക്ഷരാർത്ഥത്തിൽ വീണു കിടന്ന് ചിരിയായിരുന്നു വധു. നിലത്തിരുന്ന് കുലുങ്ങി ചിരിക്കുന്ന വധുവിനെയാണ് ഈ വീഡിയോയിൽ കാണുക.

ഫോട്ടഗ്രാഫർക്കുണ്ടായ ഈ ദയനീയാവസ്ഥ പോസ്റ്റ് ചെയ്തിരിക്കുന്നത് ബോളിവുഡ് ഫോട്ടോഗ്രാഫർ വീരൽ ഭയാനിയാണ്. വീരൽ പലപ്പോഴും തല്ല് കിട്ടിയിട്ടില്ല എങ്കിലും കേസ് ഉൾപ്പെടെ നേരിടേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.

സംഭവം ഇന്ത്യൻ വിവാഹം തന്നെയാണെങ്കിലും സ്ഥലം ഏതെന്ന് രേഖപ്പെടുത്തിയിട്ടില്ല.

വിവാഹ വേദിയിൽ മുൻ കാമുകനെ കെട്ടിപ്പിടിച്ച് വൈറലായ വധു

മറ്റു സംഭവത്തിൽ വിവാഹ വേദിയിൽ വച്ച് തന്റെ മുൻ കാമുകനെ ഭർത്താവിന്റെ അനുമതിയോടെ കെട്ടിപ്പിടിച്ച വധു വൈറലായി മാറിയിരുന്നു.

ഭാര്യയുടെ ആവശ്യത്തിന് ഭർത്താവ് നിയന്ത്രണം വിടുകയോ കോപാകുലൻ ആവുകയോ ചെയ്തില്ല. അവളുടെ ആ ആഗ്രഹത്തിന് സമ്മതം മൂളുകയാണ് ഭർത്താവ് ചെയ്തത്.

പിന്നെ വൈകിയില്ല, യുവതി തന്റെ കാമുകനെ വിവാഹ വേഷത്തിൽ തന്നെ കെട്ടിപ്പിടിച്ചു. അയാൾ, തിരിച്ചും. ടിക്ടോക്കിൽ പ്രചരിച്ച വീഡിയോയാണിത്. വീഡിയോയിലെ യുവതി ഏതു നാട്ടുകാരിയാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. @mayangkumay എന്ന ടിക്ടോക് അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മാത്രവുമല്ല, വരനും യുവാവിനെ കെട്ടിപ്പിടിച്ചു.

Also read: വിവാഹ വേളയിൽ ഭർത്താവിന്റെ മുന്നിൽ മുൻകാമുകനെ കെട്ടിപ്പിടിച്ച് യുവതി; വീഡിയോ വൈറൽ

ഒട്ടേറെപ്പേർ വീഡിയോയ്ക്ക് കമന്റുമായി വന്നിരുന്നു. പലരും കാമുകിയെ വിമർശിച്ചു. വിവാഹ വേദിയിൽ കാമുകനെ കെട്ടിപിടിച്ചത് അവർക്കത്ര രസിച്ചിട്ടില്ല. ഒരിക്കലും ഭർത്താവിന് മുന്നിൽ വച്ച് പാടില്ലായിരുന്നു എന്നാണു ഇവരുടെ പ്രതികരണം. വേറെ ചിലർക്കാകട്ടെ
Published by: user_57
First published: February 6, 2021, 5:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories