• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബോംബ് ടു ബ്രിസ്ബെയ്ന്‍; ഇന്ത്യക്കാരിയുടെ ബാഗ് കണ്ട് ഞെട്ടി ഫെഡറല്‍ പൊലീസ്

news18
Updated: April 6, 2018, 11:31 PM IST
ബോംബ് ടു ബ്രിസ്ബെയ്ന്‍; ഇന്ത്യക്കാരിയുടെ ബാഗ് കണ്ട് ഞെട്ടി ഫെഡറല്‍ പൊലീസ്
news18
Updated: April 6, 2018, 11:31 PM IST
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ വിമാനത്താവളത്തില്‍ ബുധാനഴ്ച എത്തിയ കറുത്ത നിറത്തിലുള്ള ഒരു ബാഗ് കണ്ട് ജീവനക്കാര്‍ ഞെട്ടി വിറച്ചു.

ബാഗിനു പുറത്ത് ബോംബ് ടു ബ്രിസ്ബെയ്ന്‍ എന്ന് എഴുതിയ സ്റ്റിക്കര്‍ പതിച്ചരിക്കുന്നതു കണ്ടാണ് സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഞെട്ടി വിറച്ചത്. സംഭവമറിഞ്ഞ് ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസിലെ ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സംഘം വിമാനത്താവളത്തില്‍ പാഞ്ഞെത്തി.

ഇന്ത്യയില്‍നിന്നെത്തിയ ഒരു സ്ത്രീയുടേതായിരുന്നു ബാഗ്. ബാഗില്‍ ബോംബെ എന്ന് എഴുതിയപ്പോഴുണ്ടായ അക്ഷരപ്പിഴവാണ് ഭീകരാന്തരീക്ഷം സൃഷിടിച്ചതെന്ന് പിന്നീടാണ് മനസിലായത്.

ബോംബെ(bombay)എന്ന് ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ സ്ഥലം തികയാതെ വന്നു. അതോടെ അവസാനത്തെ രണ്ടക്ഷരം ചുരുക്കി ബോംബ് എന്ന് എഴുതുകയായിരുന്നു. ഇതാണു കുഴപ്പത്തിനിടയാക്കിയത്.

ഇന്ത്യയില്‍നിന്ന് ഓസ്ട്രേലിയയിലേക്ക് പോയ വെങ്കട ലക്ഷ്മി എന്ന അറുപത്തഞ്ചുകാരിയുടെ ബാഗിനു പുറത്താണ് ഈ കുറിപ്പുണ്ടായിരുന്നത്. പത്തുവര്‍ഷമായി ഓസ്ട്രേലിയയില്‍ താമസിക്കുന്ന മകള്‍ ദേവി ജ്യോതിരാജിന്റെ അടുത്തേക്കായിരുന്നു വെങ്കട ലക്ഷ്മിയുടെ യാത്ര.

മകള്‍ക്കും കുടുംബത്തോടുമൊപ്പം തന്റെ പിറന്നാള്‍ ആഘോഷിക്കാനായിരുന്നു വെങ്കടലക്ഷ്മി ഓസ്ട്രേലിയയില്‍ എത്തിയത്. സംഭവത്തെ തുടര്‍ന്ന് വെങ്കട ലക്ഷ്മിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത പൊലീസ് അബദ്ധം പറ്റിയതാണെന്ന് മനസ്സിലായതോടെ അവരെ വിട്ടയച്ചെന്നു യാഹൂ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
First published: April 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍