നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ബ്രിട്ടനിലെ ഡെയ്റ്റിങ് ആപ്പുകളില്‍ ഇനി മുതല്‍ 'വാക്സിന്‍ സ്വീകരിച്ചു' എന്ന ബാഡ്ജ് ചേര്‍ക്കാം

  ബ്രിട്ടനിലെ ഡെയ്റ്റിങ് ആപ്പുകളില്‍ ഇനി മുതല്‍ 'വാക്സിന്‍ സ്വീകരിച്ചു' എന്ന ബാഡ്ജ് ചേര്‍ക്കാം

  ഡേറ്റിംഗ് ആപ്പുകൾ വാക്‌സിനേഷനെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാരുമായി പുതിയ പദ്ധതിക്കായി കൈകോർത്തിട്ടുണ്ട്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:

   ഇനി മുതൽ യുകെയിൽ ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് കോവിഡ് വാക്‌സിൻ സ്വീകരിച്ചു എന്ന ബാഡ്ജ് തങ്ങളുടെ പ്രൊഫൈൽ ബയോവിൽ ചേർക്കാം. ടിൻഡർ, മാച്ച്, ഹിൻജ്, ബംബിൾ, ബഡൂ, പ്ലെന്റി ഓഫ് ഫിഷ്, അവർ ടൈം, മസ്മാച്ച്, തുടങ്ങി ഡേറ്റിംഗ് ആപ്പുകൾ വാക്‌സിനേഷനെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാരുമായി പുതിയ പദ്ധതിക്കായി കൈകോർത്തിട്ടുണ്ട്. ബിബിസി റിപ്പോർട്ട് അനുസരിച്ച് യു കെ മന്ത്രിയായ നദീം സഹാവി ഈ പദ്ധതിയെ 'അമൂല്യമായ മൂലധനം' എന്നാണ് വിശേഷിപ്പിച്ചത്.


   പ്രൊഫൈലിൽ വാക്‌സിൻ ബാഡ്ജ് ചേർക്കുന്ന ഉപഭോക്‌താക്കൾക്ക് ഫ്രീ ക്രെഡിറ്, സൂപ്പർ ലൈക്സ്, പ്രീമിയം അക്കൗണ്ടുകൾക്കുള്ള സൗകര്യങ്ങളായ പ്രൊഫൈൽ ബൂസ്റ്റ്, വിർച്യുൽ റോസ് എന്നിവ ലഭിക്കും.


   അമേരിക്കൻ കമ്പനിയായ ബംബിൾ ഉപഭോക്താക്കൾക്ക് മഹാമാരിക്കാലത്തെ ഡേറ്റിംഗ് എന്ന പേരിൽ പുതിയ പരിപാടി ആവിഷ്കരിച്ചിട്ടുണ്ട് കന്പനി. സാമൂഹിക അകലം പിന്തുടരൽ, മാസ്ക് ധരിക്കൽ, തിരക്ക് കൂടിയ സ്ഥലങ്ങളിൽ ഒരുമിച്ച് കൂടൽ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ബംബിൾ യൂസേഴ്സിന് തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കുന്ന പദ്ധതിയാണിത്.


   Also Read-വ്യത്യസ്ത ആവശ്യങ്ങൾക്കായി തടിയന്മാരെ വാടകക്കെടുക്കാം; മണിക്കൂറിൽ വെറും 1300 രൂപ നിരക്കിൽ


   എന്നാൽ, പ്രൊഫൈലിൽ വാക്‌സിൻ സ്വീകരിച്ചു എന്ന ബാഡ്ജ് ചേർക്കുന്നവർ യഥാര്ഥത്തിൽ വാക്‌സിൻ കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ടോ ഇല്ലേ എന്ന് ഉറപ്പു വരുത്താൻ ഇത് വരെ മാര്ഗങ്ങളൊന്നും കമ്പനി കണ്ടെത്തിയിട്ടില്ല എന്ന് റിപ്പോര്ട്ടുകള് പറയുന്നു.


   ലണ്ടൻ അടിസ്ഥാനമായി പ്രവർത്തിക്കുന്ന എലൈറ് ഡേറ്റിന്റെ കണക്ക് പ്രകാരം 60 ശതമാനം ഡേറ്റിംഗ് സൈറ്റ് ഉപയോഗിക്കുന്നവരും വാക്‌സിൻ വിരുദ്ധരുമായി സൗഹൃദത്തിൽ ഏർപ്പെടാൻ താല്പര്യപ്പെടുന്നില്ല എന്നാണ് കാണിക്കുന്നത്. YouGov ന്റെ ഏറ്റവും പുതിയ സർവേ പ്രകാരം 5,000 ൽ 28 ശതമാനം പേര് മാത്രമാണ് വാക്‌സിൻ എടുക്കാത്തവരെ ഡേറ്റ് ചെയ്യില്ല എന്ന് പറയുന്നത്. അതേസമയം രണ്ട് ശതമാനം പേർ വാക്‌സിൻ എടുത്തവരെ ഡേറ്റ് ചെയ്യില്ല എന്നും പറയുന്നുണ്ട്.


   Also Read- ബെസ്റ്റ് ഫ്രണ്ട് ദിനം: കോവിഡ് കാലത്ത് ഓൺലൈൻ ഒത്തുകൂടലുകൾ ആഘോഷമാക്കാൻ ചില കളികൾ


   അമേരിക്കയിൽ കണ്ണിറുക്കുന്ന ഇമോജിക്ക് പകരം ആളുകൾ സിറിഞ്ചിന്റെ ഇമോജി ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. പ്രൊഫൈലിൽ രണ്ട് ഡോസുകളും സ്വീകരിച്ച സെൽഫി ചേർത്താൽ പതിവിനെക്കാൾ ഇരട്ടി സൗഹൃദങ്ങൾ ലഭിക്കുമത്രേ.വാക്സി൯ സ്വീകരിച്ചവരെ പങ്കാളികളായി ലഭിക്കാന് ആലുകള് താല്പര്യപ്പെടുന്നു എന്നതിന്റെ തെളിവാണിത്.


   OKCupid പറയുന്നതനുസരിച്ച് കോവിഡ് വാക്‌സിൻ സ്വീകരിച്ചു എന്ന് കാണിക്കുന്ന പ്രൊഫൈലുകൾക്ക് മറ്റു പ്രൊഫൈലുകളെ അപേക്ഷിച്ച രണ്ടിരട്ടി ലൈക് ലഭിച്ചുവെന്നു കാണിക്കുന്നു.ജനുവരിയിൽ ടിൻഡറിൽ ബയോയിൽ വാക്‌സിൻ എന്ന് ചേർക്കുന്ന ആളുകളുടെ വളർച്ച 238 ശതമാനം ആണ് രേഖപ്പെടുത്തിയത്. ബംബിളിലും സമാനമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

   Published by:Jayesh Krishnan
   First published:
   )}