നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Guinness World Record | 44 അടി ഉയരത്തിൽ നിർമ്മിച്ച വാഷിംഗ് മെഷീന്‍ പിരമിഡിന് ഗിന്നസ് ലോക റെക്കോർഡ്

  Guinness World Record | 44 അടി ഉയരത്തിൽ നിർമ്മിച്ച വാഷിംഗ് മെഷീന്‍ പിരമിഡിന് ഗിന്നസ് ലോക റെക്കോർഡ്

  ഇ-മാലിന്യങ്ങളുടെ ഭീഷണിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഒരു ബ്രിട്ടീഷ് ഇലക്ട്രോണിക് കമ്പനിഉപേക്ഷിക്കപ്പെട്ട വാഷിംഗ് മെഷീനുകള്‍ക്കൊണ്ട് ഒരു കൂറ്റന്‍ പിരമിഡ് സൃഷ്ടിച്ചിരിക്കുകയാണ്

  • Share this:
   ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് ഇലക്ട്രോണിക് മാലിന്യങ്ങള്‍. ഉപേക്ഷിക്കപ്പെട്ട ഈ ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പല ലോകരാജ്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കാനും പുനരുപയോഗിക്കാനുമായി വ്യാപകമായ പ്രചരണങ്ങള്‍ നടത്തുന്നുണ്ട്.

   പല ഇലക്‌ട്രോണിക് കമ്പനികളും അതിന് നല്ല രീതിയില്‍ പിന്തുണ നല്‍കുകയും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഇ-മാലിന്യങ്ങളുടെ ഭീഷണിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഒരു ബ്രിട്ടീഷ് ഇലക്ട്രോണിക് കമ്പനിഉപേക്ഷിക്കപ്പെട്ട വാഷിംഗ് മെഷീനുകള്‍ക്കൊണ്ട് ഒരു കൂറ്റന്‍ പിരമിഡ് സൃഷ്ടിച്ചിരിക്കുകയാണ്.

   ബ്രിട്ടീഷ് ഇലക്ട്രോണിക് റീട്ടെയില്‍ കമ്പനിയായ 'കുറീസ്' ആണ് 44 അടി 7 ഇഞ്ച് ഉയരമുള്ള വാഷിംഗ് മെഷീനുകൾ കൊണ്ടുള്ള പിരമിഡ് നിര്‍മ്മിച്ചിരിക്കുന്നത്. മൊത്തം 1496 വാഷിംഗ് മെഷീനുകളാണ് ഈ പിരമിഡിനായി ഉപയോഗിച്ചിരിക്കുന്നത്. കുറീസിന്റെ വാഷിംഗ് മെഷീന്‍ പിരമിഡ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഇടം നേടി കഴിഞ്ഞു. ഇ-മാലിന്യം പുനരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള കമ്പനിയുടെ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായിരുന്നു ഈ കൂറ്റന്‍ വാഷിംഗ് മെഷീന്‍ പിരമിഡിന്റെ നിര്‍മ്മാണം. രാജ്യത്തെ ദേശീയ റീസൈക്ലിംഗ് വാരത്തോട് അനുബന്ധിച്ചാണ് ഇത് നിര്‍മ്മിച്ചത്.

   'ന്യൂ ലൈഫ് നോട്ട് ലാന്‍ഡ്ഫില്‍' എന്ന പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് കുറീസ് നിര്‍മ്മിച്ച ഈ കൂറ്റന്‍ പിരിമിഡ്. ഈ സ്‌കീമിലൂടെ, ഇലക്ട്രോണിക് വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്യുകയോ റിപ്പയര്‍ ചെയ്യുകയോ പുനഃസ്ഥാപിക്കുകയോ ഇ-മാലിന്യങ്ങളുടെ ശേഖരണം തടയുകയോ ചെയ്യുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ലങ്കാഷെയറിലെ ബറിയിലെ ഒരു പാര്‍ക്കിംഗ് സ്ഥലത്താണ് ഈ ഘടന നിര്‍മ്മിച്ചിരിക്കുന്നത്. ഉപയോഗിച്ച ഇലക്ട്രോണിക് വസ്തുക്കള്‍ ഒഴിവാക്കേണ്ട ഘട്ടത്തില്‍ എന്തുചെയ്യണമെന്ന് അറിയാത്ത ആളുകള്‍ക്ക് ഒരു സന്ദേശമായി ഇത് പ്രവര്‍ത്തിക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു.

   പദ്ധതിയുടെ തുടക്കം കുറീസ് നടത്തിയ ഒരു അന്വേഷണ സര്‍വ്വേയില്‍ നിന്നായിരുന്നു. ബ്രിട്ടനിലെ മൊത്തം പൗരന്മാരില്‍ 68% പേരും തങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ എങ്ങനെ ഉപേക്ഷിക്കണം എന്നതിനെക്കുറിച്ച് ആശയക്കുഴപ്പത്തിലാണെന്ന് കണ്ടെത്തിയത്. റീട്ടെയിലര്‍മാര്‍, പ്രാദേശിക കൗണ്‍സിലുകള്‍, ഉപയോഗിച്ച സാങ്കേതികവിദ്യകള്‍ ശേഖരിക്കുന്നതിനും ഉപേക്ഷിക്കുന്നതിനുമുള്ള സേവനങ്ങള്‍ തുടങ്ങിയ ഒട്ടേറെ വ്യവസ്ഥകള്‍ രാജ്യത്ത് ഉണ്ടായിരുന്നിട്ടും ഇ-മാലിന്യങ്ങള്‍ എന്തുചെയ്യണമെന്ന് അറിയാത്ത പൗരന്മാരുടെ എണ്ണം വളരെ വലുതായിരുന്നു.

   ഈ പ്രോജക്റ്റിന് പിന്നിലെ ബുദ്ധികേന്ദ്രം കുറീസ് കമ്പനിയുടെ പ്രെസ്റ്റണിലെ സ്റ്റോര്‍ മാനേജര്‍ ഡാരന്‍ കെന്‍വര്‍ത്തിയാണെന്നാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ നിന്നുള്ള ഔദ്യോഗിക വക്താക്കള്‍ വെളിപ്പെടുന്നത്. ഡാരന്‍ കെന്‍വര്‍ത്തി തന്റെ ആശയം നടപ്പാക്കുന്നതിനായി കമ്പനിയിലെ ജീവനക്കാരെ ഇ-മാലിന്യത്തിന്റെ ഭീഷണിയെക്കുറിച്ച് ബോധ്യപ്പെടുത്തി.പരിസ്ഥിതിയെ ഒന്നിലധികം വിധത്തില്‍ ബാധിക്കുന്നതിനാല്‍ ഗുരുതരമായ ആശങ്കയാണ് ഇ-മാലിന്യങ്ങള്‍ സൃഷ്ടിക്കുന്നത്. 2021-ല്‍ ലോകമെമ്പാടും 57.4 ദശലക്ഷം ടണ്‍ ഇ-മാലിന്യം സൃഷ്ടിക്കപ്പെടുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക കണക്ക്.
   Published by:Karthika M
   First published: