HOME » NEWS » Buzz » BRITISH COUPLE OFFER SHELTER TO 140 STREET DOGS IN KERALA MM

12 വർഷം മുമ്പ് കേരളത്തിലെത്തിയ ബ്രിട്ടീഷ് ദമ്പതികൾ സംരക്ഷിക്കുന്നത് 140 തെരുവ് നായ്ക്കളെ

ഇരുവരും തങ്ങളുടെ മടക്കയാത്രക്കുള്ള ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുകയും അടുത്ത് ഒരു വീട് വാടകക്കെടുത്ത് നായകളെ വളത്തുകയും ചെയ്തു

News18 Malayalam | news18-malayalam
Updated: May 1, 2021, 7:21 AM IST
12 വർഷം മുമ്പ് കേരളത്തിലെത്തിയ ബ്രിട്ടീഷ് ദമ്പതികൾ സംരക്ഷിക്കുന്നത് 140 തെരുവ് നായ്ക്കളെ
സ്റ്റീവ് വളർത്തുനായ്ക്കൾക്കൊപ്പം
  • Share this:
വളർത്തുമൃഗങ്ങളോടുള്ള സ്നേഹം മനുഷ്യരെ പർവ്വതങ്ങൾ നീക്കാൻ വരെ പ്രേരിപ്പിക്കും എന്ന് പറയാറുണ്ട്. ഇതേ കാരണം കൊണ്ടാണ് അവധിക്കാലം ആസ്വദിക്കാൻ ഇന്ത്യയിലെത്തിയ യു. കെക്കാരായ ദമ്പതികൾ പത്ത് വർഷത്തോളം കാലം ഇന്ത്യയിൽ തന്നെ കഴിഞ്ഞത്. തിരുവനന്തപുരം കോവളത്തെത്തിയ ഇരുവർക്കും തെരുവ് നായ്ക്കളോട് ഇഷ്ടം തോന്നുകയും അവയെ പരിപാലിക്കാൻ ഒരു പതിറ്റാണ്ടിലധികം കാലം അവിടെ കഴിയുകയുമായിരുന്നു.

പന്ത്രണ്ട് വർഷം മുന്‍പാണ് മേരിയും സ്റ്റീവ് മുസ്ക്രോഫ്റ്റും രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഹോളിഡെ പ്ലാൻ ചെയ്ത് ഇന്ത്യയിലെത്തുന്നത്. എന്നാൽ ഈ കൊച്ചു തീരപ്രദേശത്തെ തെരുവ്നായ്ക്കളുടെ ദയനീയ അവസ്ഥ കണ്ട് കുറച്ച് കാലം കൂടി ഇവിടെ കഴിച്ചു കൂട്ടാൻ തീരുമാനിക്കുകയായിരുന്നു ഇരുവരും.

ഏകദേശം പത്തു വർഷത്തിലധികം കാലം ഇരുവരും കേരളത്തിൽ താമസിക്കുകയും 140ലധികം തെരുവ് നായകളെ പരിപാലിക്കും അവയ്ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കുകയും ചെയ്തിട്ടുണ്ട് ഇവർ. തുടക്കത്തിൽ ദമ്പതികൾ രണ്ട് നായകളെ രക്ഷിച്ചിരുന്നു. എന്നാൽ അവയെ ദത്തെടുക്കാൻ ആരും തയ്യാറാവാത്തതു കാരണം ഇവർ തന്നെ അതിനെ വളർത്താ൯ തീരുമാനിക്കുകയായിരുന്നു. ഇതേതുടർന്ന് ഇരുവരും തങ്ങളുടെ മടക്കയാത്രക്കുള്ള ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുകയും അടുത്ത് ഒരു വീട് വാടകക്കെടുത്ത് നായകളെ വളത്തുകയും ചെയ്തു.

പിന്നീട് ക്രമേണ ഇവരുടെ വീട്ടിലെ നായകളുടെ എണ്ണം കൂടി വരികയും പിൽകാലത്ത് നായകളെ രക്ഷിക്കുകയെന്നത് ഇവരുടെ ജീവിതത്തിലെ ഒരു ദൗത്യമായി മാറുകയും ചെയ്തു. കഴിഞ്ഞ വർഷങ്ങളിലായി മികച്ച പ്രതികരണമാണ് ആളുകളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്, നിലവിൽ വിവിധ സ്ഥലങ്ങളിൽ നിന്നായി രക്ഷപ്പെടുത്തിയ 140 നായകൾ ഞങ്ങളുടെ കൂടയുണ്ട്, മേരി പറഞ്ഞു.52 വയസ്സുകാരിയായ മേരി മിഡിൽസെക്സിലെ റോയൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി റ്റു അനിമൽസ് (RSPCA) എന്ന സംഘടനയുടെ വളണ്ടിയറായിരുന്നു. അതേസമം റിട്ടയർ ചെയ്യുന്നതിന്റെ മുമ്പ് ഭർത്താവ് സ്റ്റീവ് ബ്രാഡ്ഫോഡിൽ ഒരു മാനുഫാക്ച്ചറിംഗ് ബിസിനസ് നടത്തി വരികയായിരുന്നു.

പിൽക്കാലത്ത് ഇരുവരുടെ ചേർന്ന് തങ്ങളുടെ ദൗത്യം വ്യാപിപ്പിക്കുകയും സ്ട്രീറ്റ് ഡോഗ് വാച്ച് എന്ന പേരിൽ ഒരു എൻജിഒ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. മൃഗങ്ങളെ രക്ഷിക്കുകയും കുത്തിവെപ്പ് നൽകുകയും ഷണ്ഡീകരണം നടത്തുകയുമാണ് ഈ എൻജിഒ പ്രധാനമായും ചെയ്തു വരുന്നത്.

നായ്കളുടെ ജനന നിയന്ത്രണം ചെയ്യുന്ന റാബീസ് തടയുക തുടങ്ങിയ ആവശ്യങ്ങൾക്കായി ആളുകളിൽ നിന്ന് ഫണ്ട് സമാഹരിക്കാനുള്ള പദ്ധതിയിലാണ് ഇരുവരും. ദമ്പതികൾ ഇതുവരെ സ്വന്തമായി 31,075,800 രൂപ സ്ട്രീറ്റ് ഡോഗ് വാച്ച് വഴി ചെലവഴിച്ചിട്ടുണ്ട്. നാട്ടുകാരും, സുഹൃത്തുകളും ടൂറിസ്റ്റുകളും ഇരവരെയും അകമിഴിഞ്ഞ് സഹായിച്ചുവെന്ന് ഇവർ പറയുന്നു.

Keywords: dogs, pets, street dogs watch, tourists, kerala, kovalam, കേരളം, നായ, വളത്തുനായ, തെരുവ് നായ, കോവളം
Published by: user_57
First published: May 1, 2021, 7:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories