Viral Video| നദിയിൽ മുങ്ങിത്താണ വിദ്യാർഥിനിക്ക് രക്ഷകനായി 61കാരനായ ബ്രിട്ടീഷ് നയതന്ത്രജ്ഞൻ; വൈറലായി വീഡിയോ

61കാരനായ അദ്ദേഹം പ്രായംപോലും മറന്നുകൊണ്ടാണ് നദിയിൽ മുങ്ങിത്താണുകൊണ്ടിരുന്ന പെൺകുട്ടിയെ രക്ഷിച്ചത്.

News18 Malayalam | news18-malayalam
Updated: November 17, 2020, 7:51 PM IST
Viral Video| നദിയിൽ മുങ്ങിത്താണ വിദ്യാർഥിനിക്ക് രക്ഷകനായി 61കാരനായ ബ്രിട്ടീഷ് നയതന്ത്രജ്ഞൻ; വൈറലായി വീഡിയോ
british diplomat
  • Share this:
നദിയിൽ വീണ പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ ബ്രിട്ടീഷ് നയതന്ത്രജ്ഞനാണ് ചൈനയിൽ ഇപ്പോൾ താരമായിരിക്കുന്നത്. ചോങ്കിംഗിലുള്ള ബ്രിട്ടീഷ് കോൺസുൽ ജനറല്‍ സ്റ്റീഫൻ എലിസണാണ് ആ ഹീറോ. 61കാരനായ അദ്ദേഹം പ്രായംപോലും മറന്നുകൊണ്ടാണ് നദിയിൽ മുങ്ങിത്താണുകൊണ്ടിരുന്ന പെൺകുട്ടിയെ രക്ഷിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ബ്രിട്ടീഷ് എംബസി സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. ചൈനീസ് സ്റ്റേറ്റ് മീഡിയയും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെൺകുട്ടി അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു. കണ്ടുനിന്നവർ രക്ഷിക്കാൻ നിലവിളിക്കുന്നതല്ലാതെ ആരും നദിയിലേക്ക് ചാടുന്നുണ്ടായിരുന്നില്ല. നിലവിളി കേട്ട് അവിടേക്കെത്തിയ ബ്രിട്ടീഷ് നയതന്ത്രജ്ഞൻ നദിയിലേക്ക് ചാടി പെൺകുട്ടിയെ രക്ഷിക്കുകയായിരുന്നു.








കരയിൽ നിൽക്കുന്നവർ ലൈഫ് ജാക്കറ്റ് ഇട്ടുകൊടുത്ത് ഇരുവരെയും കരയ്ക്കെത്തിക്കുന്നതും കാണാം. സംഭവത്തിലൂടെ അദ്ദേഹം എല്ലാവരെയും അഭിമാനത്തിലാഴ്ത്തിയിരിക്കുകയാണെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ബ്രിട്ടീഷ് എംബസി കുറിച്ചു.



സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണ് ബ്രിട്ടീഷ് നയതന്ത്രജ്ഞനെ അഭിനന്ദിച്ചിരിക്കുന്നത്. ചൈനീസ് വിദേശകാര്യ വക്താവും അദ്ദേഹത്തെ അഭിനന്ദിച്ചിട്ടുണ്ട്.
Published by: Gowthamy GG
First published: November 17, 2020, 7:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading