വടാപാവിന് ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ ലൈക്ക്; രുചിവൈവിധ്യങ്ങൾ നിർദ്ദേശിച്ച് ട്വിറ്റർ ഉപയോക്താക്കൾ
വടാപാവിന് ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ ലൈക്ക്; രുചിവൈവിധ്യങ്ങൾ നിർദ്ദേശിച്ച് ട്വിറ്റർ ഉപയോക്താക്കൾ
ബ്രിട്ടീഷ് ഹൈ കമ്മീഷണറായ അലക്സ് എല്ലിസ് ഗേറ്റ്വേ ഓഫ് ഇന്ത്യയുടെ മുന്പില് കൈയില്‍ വടാപാവ് പിടിച്ചു നിൽക്കുന്ന ചിത്രം അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചപ്പോഴാണ് ഉപയോക്താക്കൾ അദ്ദേഹത്തിന് മറ്റ് പല ഭക്ഷണങ്ങളുടെ പേരുകളും നിർദേശിച്ചത്.
Vada Pav
Last Updated :
Share this:
ഭാഷ, സംസ്കാരം, വസ്ത്രധാരണം തുടങ്ങി പലതരം വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ഭക്ഷണകാര്യങ്ങളിലും ഇന്ത്യ ഈ വൈവിധ്യം കാത്തു സൂക്ഷിക്കുന്നുണ്ട്. ഇന്ത്യയുടെ തെരുവോര ഭക്ഷണങ്ങള്‍ ലോക പ്രശസ്തമാണ്. അവയില്‍ മധുര പലഹാരങ്ങളും എരിവേറിയതും പുളിയുള്ളതുമായ ഭക്ഷണങ്ങളും അടങ്ങുന്നു. കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ ബ്രിട്ടീഷ് ഹൈ കമ്മീഷണറായ അലക്സ് എല്ലിസും ഇന്ത്യയുടെ ഈ തെരുവോര ഭക്ഷണങ്ങളില്‍ മതിമറന്നു പോയി എന്നു വേണം അനുമാനിക്കാന്‍. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ആരാധകരുള്ള മുംബൈയുടെ വടാപാവിന് മുന്നിലാണ് ഈ നയതന്ത്രജ്ഞന് വീണുപോയത്.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായാണ് എല്ലിസ് ഇന്ത്യയില്‍ എത്തിയത്. ഇന്ത്യയിലെ തന്റെ ദൗത്യത്തിനിടയിലാണ് അദ്ദേഹം ഇന്ത്യയിലെ തനത് ഭക്ഷണങ്ങളും രുചികൾ പരീക്ഷിച്ച് നോക്കാന്‍ ശ്രമിച്ചത്. എല്ലിസ് ഇപ്പോള്‍ മഹാരാഷ്ട്രയിലാണ് ഉള്ളത്. അവിടെ ചില പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ്. ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ പുറത്തു വിട്ട ഒരു ചിത്രത്തില്‍, അദ്ദേഹം ഗേറ്റ്വേ ഓഫ് ഇന്ത്യയുടെ മുന്പില് കൈയില്‍ വടാപാവുമായി നില്‍ക്കുന്നത് കാണാം. ചിത്രത്തിനൊപ്പം എല്ലിസ് ഇപ്രകാരം കുറിച്ചിട്ടുണ്ട് 'മുബൈയില്‍ ഒരു വടാപാവിനുള്ള സമയം എപ്പോഴും ലഭിക്കും.'
വടാപാവില്‍ ഒരു ബ്രഡ് ബണ്ണിനുള്ളില്‍ വറുത്ത ഉരുളക്കിഴങ്ങിന്റെ കൂട്ടാണ് ഉള്ളത്. അതിനൊപ്പം സുഗന്ധവ്യഞ്ചനങ്ങളില് മുക്കിയ പച്ചമുളകും വിളമ്പുന്നു. ചില കച്ചവടക്കാര്‍ അതിനൊപ്പം മറ്റ് ചമ്മന്തികളും ചേര്‍ക്കാറുണ്ട്. പ്രധാനമായി ചേര്‍ക്കാറുള്ളത് പച്ചമുളക് ചമ്മന്തിയാണ്. ഇന്ത്യന്‍ വഴിയോര ഭക്ഷണങ്ങളോടുള്ള എല്ലിസിന്റെ താത്പര്യം കണ്ട്, പല ട്വിറ്റര്‍ ഉപയോക്താക്കളും അടുത്ത തവണ പുറത്തു പോകുമ്പോള്‍ ശ്രമിച്ചു നോക്കാവുന്ന ഭക്ഷണങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവരില്‍ ഒരു ഉപയോക്താവ് അദ്ദേഹത്തിനോട് മഹാരാഷ്ട്രയില്‍ താമസിക്കുന്ന സമയത്ത് പുരാന് പോളി ശ്രമിച്ചു നോക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഒരു പ്രശസ്തമായ മധുര പലഹാരമാണ് പുരാന് പോളി. വേറൊരു ഉപയോക്താവിന്റെ അഭിപ്രായത്തില്‍ എല്ലിസ് തീര്‍ച്ചയായും പൂനെ സന്ദര്‍ശിച്ച് അവിടുത്തെ മീസ്സല് പാവ് ശ്രമിച്ചു നോക്കണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്.
ചില ഉപയോക്താക്കള്‍ എല്ലിസ്സിനോട് പറയുന്നത്, വടാ പാവ് ആസ്വദിച്ച് കഴിക്കേണ്ടത് 'താജ് ഹോട്ടലിന്റെ ടെറസ്സില്‍' നിന്നല്ല എന്നാണ്. അവര്‍ നിര്‍ദ്ദേശിക്കുന്നത് എല്ലിസ് വടാ പാവ് കഴിച്ചു നോക്കണ്ടത് ദാദറില്‍ നിന്നുവേണം എന്നാണ്.
വടാപാവിന്റെ കാര്യത്തില്‍ മാത്രമല്ല, മൈക്രോ ബ്ലോഗിങ്ങ് ഉപയോക്താക്കള്‍ എല്ലിസിനെക്കുറിച്ചുള്ള മറ്റു പല കാര്യങ്ങളിലും താത്പര്യം കാണിച്ചു. അതിലൊന്ന് എല്ലിസ് മറാത്തി ഭാഷ പഠിച്ചോ എന്നാണ്. വേറൊരു ഉപയോക്താവിന്റെ ആവശ്യം 'കോഹിനൂര്‍ രത്നം തിരിച്ചു തരണമെന്നാണ്.' നേരത്തെ ബാംഗ്ലൂരില്‍ വെച്ച് താന്‍ മസാല ദോശ ശ്രമിച്ചു നോക്കുന്നതിന്റെ ചിത്രവും എല്ലിസ് പങ്കു വെയ്ക്കുകയുണ്ടായി.
കാര്യങ്ങള്‍ ഇങ്ങനെ പോകുമ്പോള്‍ ഒരു ബ്രിട്ടീഷുകാരന് എന്ന നിലയിൽ എല്ലിസിനെതിരെ രോഷം കാണിച്ചവരും കുറവല്ല. അതിലൊരാള്‍ പറയുന്നത്, ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വന്നിറങ്ങിയത് ആഘോഷിക്കാന്‍ അവര്‍ നമ്മളെക്കൊണ്ട് പണിയിപ്പിച്ച കെട്ടിടത്തിന് മുന്പില് നിന്ന് ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞന് ചിത്രമെടുക്കുന്നു എന്നാണ്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.