ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ, അലക്സ് എല്ലിസ് മുമ്പ് വട പാവ്, ദോശ തുടങ്ങിയ ഇന്ത്യൻ വിഭവങ്ങൾ കഴിക്കുന്ന വീഡിയോ വൈറലായിരുന്നു. എന്നാൽ ഇത്തവണ ബംഗാളിലെ പ്രശസ്ത മധുര പലഹാരമായ ബംഗ്ലർ രസഗുളയാണ് എല്ലിസ് പരീക്ഷിച്ചത്. കെ.സി ദാസ് ആൻഡ് സൺസിലെ രസഗുള കഴിക്കുന്ന ചിത്രം എല്ലിസ് തന്നെയാണ് തന്റെ ട്വിറ്ററിൽ പങ്കുവച്ചത്. കൊൽക്കത്തയിലെ ഏറ്റവും പഴയതു ജനപ്രിയവുമായി സ്വീറ്റ് ഷോപ്പാണിത്. ചിത്രത്തിൽ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ നെറ്റിയിൽ ചന്ദനക്കുറിയ്ക്കൊപ്പം പുഷ്പ മാലയും ധരിച്ചിരുന്നു.
"ഇന്ത്യയിലെ ഏറ്റവും മധുരമുള്ള നഗരം എന്നറിയപ്പെടുന്ന കൊൽക്കത്തയിൽ ആയതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ഇസ്പ്ലാനേഡിലെ കെസി ദാസ് ആൻഡ് സൺസ് ഷോപ്പിൽ നിന്ന് ഞാൻ രുചികരമായ ‘ബംഗ്ലർ രസഗുള രുചിച്ചു, ”എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.
സെപ്റ്റംബർ 26ന് ഷെയർ ചെയ്ത ഈ ചിത്രത്തിന് ഇതുവരെ 2,000ത്തോളം ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. എല്ലിസിന്റെ ട്വീറ്റിന് കമന്റായി ഒരു ഉപയോക്താവ് എല്ലിസിനോട് മിഷ്ടി ഡോയി പരീക്ഷിച്ചോ എന്ന് ചോദിച്ചിട്ടുണ്ട്. അടുത്ത കൊൽക്കത്ത സന്ദർശന വേളയിൽ ഈ മധുര പലഹാരം പരീക്ഷിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.
ജോയ് സിറ്റിയിലേക്ക് സ്വാഗതം എന്ന് ചില ഉപയോക്താക്കൾ കുറിച്ചു. കൊൽക്കത്ത അതിഥി സൽക്കാരത്തിനും പേരുകേട്ട സ്ഥലമാണെന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു.
എല്ലിസ് മുമ്പ് മറ്റ് ചില ഇന്ത്യൻ വിഭവങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. കർണാടകയിൽ നിന്ന് ദോശ കഴിക്കുന്ന ഒരു ചിത്രം കഴിഞ്ഞ മാസം അദ്ദേഹം പങ്കുവെച്ചിരുന്നു. സ്പൂണുകൾ ഉപയോഗിച്ച് ആദ്യം ദോശ കഴിച്ചതിനുശേഷം, പിന്നീട് കൈ ഉപയോഗിച്ച് ദോശ കഴിച്ച് ഇതാണ് ശരിയായ രീതി എന്ന് മനസ്സിലാക്കുകയും ചെയ്തു.
കൊൽക്കത്ത സന്ദർശനത്തിനിടെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ പശ്ചിമബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറിനെ രാജ്ഭവനിൽ കണ്ടു. വരാനിരിക്കുന്ന വാർഷിക ബഹുരാഷ്ട്ര കാലാവസ്ഥാ സമ്മേളനത്തിൽ ലിംഗസമത്വവും കാലാവസ്ഥാ പ്രവർത്തനവും തമ്മിലുള്ള പരസ്പര ബന്ധം മനസ്സിലാക്കാൻ അദ്ദേഹം ബംഗാൾ ചേംബറിലെ കാലാവസ്ഥാ വിദഗ്ധരുമായി സംവദിച്ചു. സുന്ദർബൻസിന്റെ കാലാവസ്ഥാ ദുർബലത പരിഹരിക്കുന്നതിനുള്ള യുണൈറ്റഡ് കിംഗ്ഡം പിന്തുണയ്ക്കുന്ന പദ്ധതികളെക്കുറിച്ചും എല്ലിസ് ചർച്ച ചെയ്തു.
Read also:
20 മിനുട്ടിനുള്ളിൽ 10 കിലോയുള്ള എഗ് റോൾ കഴിക്കാമോ? 20000 രൂപ സമ്മാനമായി നേടാം
ഭാഷ, സംസ്കാരം, വസ്ത്രധാരണം തുടങ്ങി പലതരം വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ഭക്ഷണകാര്യങ്ങളിലും ഇന്ത്യ ഈ വൈവിധ്യം കാത്തു സൂക്ഷിക്കുന്നുണ്ട്. ഇന്ത്യയുടെ തെരുവോര ഭക്ഷണങ്ങൾ ലോക പ്രശസ്തമാണ്. അവയിൽ മധുര പലഹാരങ്ങളും എരിവേറിയതും പുളിയുള്ളതുമായ ഭക്ഷണങ്ങളും അടങ്ങുന്നു. ഇന്ത്യയിലെ തന്റെ ദൗത്യത്തിനിടയിൽ എല്ലിസ് ഇന്ത്യയിലെ തനത് ഭക്ഷണങ്ങളും രുചികളും പലപ്പോഴും പരീക്ഷിച്ച് നോക്കാൻ ശ്രമിക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ ഒരു ബ്രിട്ടീഷുകാരൻ എന്ന നിലയിൽ എല്ലിസിനെതിരെ രോഷം കാണിച്ചവരും കുറവല്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.