• HOME
  • »
  • NEWS
  • »
  • buzz
  • »
  • Mount Everest | കെന്റൺ 'കൂൾ' ആണ്; 16-ാം തവണയും എവറസ്റ്റ് കീഴടക്കി 48കാരൻ; റെക്കോർഡ് നേട്ടം

Mount Everest | കെന്റൺ 'കൂൾ' ആണ്; 16-ാം തവണയും എവറസ്റ്റ് കീഴടക്കി 48കാരൻ; റെക്കോർഡ് നേട്ടം

നേപ്പാൾ പൗരൻമാർക്കു മാത്രമേ ഈ നേട്ടം കൈവരിക്കാനാകൂ എന്ന മിഥ്യാധാരണയെക്കൂടിയാണ് കെന്റൺ കൂൾ ഇല്ലാതാക്കിയത്.

  • Share this:
    16-ാം തവണയും എവറസ്റ്റ് കൊടുമുടി (Mount Everest) കീഴടക്കി ബ്രിട്ടീഷ് സ്വദേശിയായ കെന്റൺ കൂൾ (Kenton Cool). ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ബ്രിട്ടീഷ് പൗരനും നേപ്പാളിനു പുറത്തുള്ള ആദ്യ വ്യക്തിയും ആണ് ഇദ്ദേഹം. ഇത്രയും ഉയരത്തിലെത്തുക എന്നത് ദുഷ്കരമായ ജോലിയാണ്. പർവതാരോഹകർ നിരവധി അപകടസാധ്യതകൾ അഭിമുഖീകരിക്കുന്നുണ്ട്. കൊടുമുടി കീഴടക്കുന്നതിനിടെ പലരും മരിച്ചിട്ടുമുണ്ട്. ഇതിനിടെയാണ് 48 കാരനായ കെന്റൺ കൂളിന്റെ ഈ നേട്ടം. നേപ്പാൾ പൗരൻമാർക്കു മാത്രമേ ഈ നേട്ടം കൈവരിക്കാനാകൂ എന്ന മിഥ്യാധാരണയെക്കൂടിയാണ് കെന്റൺ കൂൾ ഇല്ലാതാക്കിയത്.

    22-ാം വയസിൽ പാറകയറ്റത്തിനിടെ (rock climbing) കൂളിന് ഒരു അപകടമുണ്ടായിരുന്നു. അപകടത്തെത്തുടർന്ന്, മറ്റുള്ളവരുടെ സഹായം കൂടാതെ ഒരിക്കലും നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാൽ നിരവധി ശസ്ത്രക്രിയകളിലൂടെയും ഫിസിക്കൽ തെറാപ്പിയിലൂടെയും അദ്ദേഹം ഡോക്ടർമാരുടെ പ്രവചനങ്ങളെ പോലും മറികടന്ന് എവറസ്റ്റ് കൊടുമുടിയുടെ നെറുകയിലെത്തി. ഇപ്പോൾ കാല് മുട്ടിന് വിട്ടുമാറാത്ത വേദന അനുഭവപ്പെടുന്നുണ്ടെന്ന് കെന്റൺ പറയുന്നു.

    ശാരീരികവും മാനസികവുമായ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നാണ് കെന്റൺ തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിച്ചത്. 16 തവണ എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇംഗ്ലീഷുകാരനെന്ന റെക്കോർഡും ഇപ്പോൾ അദ്ദേഹത്തിന്റെ പേരിലാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പർവതമായ കെ2 (K2) കൊടുമുടിയിലേക്ക് ആളെ എത്തിച്ച ആദ്യത്തെ ബ്രിട്ടീഷ് ഗൈഡ് കൂടിയാണ് കൂൾ.

    ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിൽ കയറാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ് മെയ് മാസം. നിലവിലെ പീക്ക് സീസൺ കണക്കിലെടുത്ത് എവറസ്റ്റ് കീഴടക്കാൻ നേപ്പാൾ സർക്കാർ 316 പെർമിറ്റുകൾ നൽകിയിട്ടുണ്ട്.

    എവറസ്റ്റ് കൊടുമുടി കീഴടക്കിക്കൊണ്ട് കശ്മീരിൽ നിന്നുള്ള രണ്ട് യുവാക്കൾ ചരിത്രം സൃഷ്ടിച്ചിരുന്നു. ജവഹർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് ആൻഡ് വിന്റർ സ്പോർട്സും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങും സംയുക്തമായി സംഘടിപ്പിച്ച എവറസ്റ്റ് പര്യവേക്ഷണത്തിന്റെ ഭാഗമായാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്. കുൽഗാമിൽ നിന്നുള്ള മെഹ്ഫൂസ് ഇലാഹി, കുപ്‌വാരയിൽ നിന്നുള്ള സൈനികൻ കൂടിയായ ഹവൽദാർ ഇഖ്ബാൽ ഖാൻ എന്നീ രണ്ട് കശ്മീരി യുവാക്കൾ ചേർന്ന് സ്വന്തമാക്കിയ ഈ നേട്ടം ജമ്മു കശ്മീരിനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ്. കുപ്‍വാരയിലെ സൈനികൻ ഹവൽദാർ മുഹമ്മദ് ഇഖ്ബാൽ ഖാനെക്കൂടാതെ മറ്റ് അഞ്ച് പർവതാരോഹകരോടൊപ്പം എവറസ്റ്റ് കൊടുമുടി കീഴടക്കിയതോടെ ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ നിന്നുള്ള മഹ്ഫൂസ് ആലം പുതിയ റെക്കോർഡ് സൃഷ്ടിക്കുകയായിരുന്നു. എവറസ്റ്റ് കൊടുമുടി താണ്ടിയതോടെ പഹൽഗാമിലെ ജവഹർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങിൽ നിന്ന് എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ കശ്മീരി സിവിലിയൻ ഇൻസ്ട്രക്റ്റർ ആയി മഹ്ഫൂസ് ഇലാഹി മാറി.

    കഴിഞ്ഞ വർഷം അന്ധനായ ചൈനീസ് പൗരൻ സാങ് ഹോങ് എവറസ്റ്റ് കീഴടക്കി വാർത്തകളിൽ‌ ഇടം നേടിയിരുന്നു.
    First published: