HOME » NEWS » Buzz » BRITISH QUEEN HONORS MALAYALEE GIRL DO YOU KNOW ABOUT MBE HOLDER AMIKA GEORGE AR

സാനിട്ടറി പാഡ് അവകാശമാക്കാൻ പോരാടിയ മലയാളി പെൺകുട്ടിയ്ക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ബഹുമതി; അമിക ജോ‍‍ർജ്ജിനെക്കുറിച്ച്

‘ഫ്രീ പീരിഡ്സ്” എന്ന ഹാഷ്‌ടാഗിൽ സമൂഹ മാധ്യമങ്ങളിലൂടെ അമികയാരംഭിച്ച പ്രചാരണ പരിപാടിയാണ് ലോകശ്രദ്ധയാകർഷിച്ചത്.

News18 Malayalam | news18-malayalam
Updated: June 12, 2021, 10:32 PM IST
സാനിട്ടറി പാഡ് അവകാശമാക്കാൻ പോരാടിയ മലയാളി പെൺകുട്ടിയ്ക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ബഹുമതി; അമിക ജോ‍‍ർജ്ജിനെക്കുറിച്ച്
Amika_George
  • Share this:
പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമൂ​ഹമാധ്യമങ്ങളിൽ പ്രചരണം നടത്തി വാ‍ർത്തകളിൽ ഇടം നേടിയ അമിക ജോ‍‍ർജ്ജ് എന്ന 21കാരിയ്ക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ബഹുമതി. മെംബർ ഓഫ് ബ്രിട്ടീഷ് എംപയർ (എംബിഇ) എന്ന പദവിയാണ് ഈ മലയാളി പെൺകുട്ടിയെ തേടിയെത്തിയത്. 17-ാം വയസ്സിൽ ആരംഭിച്ച അമികയുടെ 'ആർത്തവ ദാരിദ്ര്യ'പ്രചരണത്തെ തുട‍ർന്ന് യുകെ ​ഗവൺമെന്റ് പിന്നീട് എല്ലാ സ‍ർക്കാ‍ർ സ്കൂളുകളിലും ഇംഗ്ലണ്ടിലെ കോളേജുകളിലും ആ‍ർത്തവ സംബന്ധമായ അവശ്യ വസ്തുക്കൾ സൗജന്യമായി നൽകിയിരുന്നു.

വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങൾക്കാണ് ബ്രിട്ടീഷ് സ‍ർക്കാ‍ർ അമികയ്ക്ക് എംബിഇ ബഹുമതി നൽകി ആദരിച്ചത്. എംബിഇ വാഗ്ദാനം ചെയ്തുള്ള ഇമെയിൽ തന്നെ അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തുവെന്ന് അമിക പറയുന്നു. ഈ പദവി തന്റെ പേരിനൊപ്പം ചേ‍ർക്കണോ എന്ന് സ്വയം ചോദിച്ചുവെന്നും അമിക ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ രാഷ്ട്രീയത്തിലും ആക്ടിവിസത്തിലും ചെറുപ്പക്കാർക്ക് പ്രാധാന്യം കുറവായതിനാൽ താൻ ഈ അവാർഡ് സ്വീകരിക്കുന്നതായി അമിക വ്യക്തമാക്കി.

സാനിട്ടറി പാഡുകൾ വാങ്ങാൻ പണമില്ലാത്തതിനാൽ എല്ലാ മാസവും ഒരാഴ്ച സ്കൂളിൽ പോകാൻ കഴിയാത്ത വിദ്യാ‍ർത്ഥിനികളുടെ അവസ്ഥയെക്കുറിച്ചും ആ‍ർത്തവ ദാരിദ്രത്തെക്കുറിച്ചും വായിച്ച് അറിഞ്ഞതിന് ശേഷമാണ് അമിക ഈ മേഖലയിൽ തന്റെ പ്രവ‍ർത്തനങ്ങൾ ആരംഭിച്ചത്. ‘ഫ്രീ പീരിഡ്സ്” എന്ന ഹാഷ്‌ടാഗിൽ സമൂഹ മാധ്യമങ്ങളിലൂടെ അമികയാരംഭിച്ച പ്രചാരണ പരിപാടിയാണ് ലോകശ്രദ്ധയാകർഷിച്ചത്.

Also Read- മുസ്ലീങ്ങളെ തടങ്കലിൽ പാർപ്പിച്ച പാളയങ്ങൾ തുറന്നുകാട്ടി; ഇന്ത്യന്‍ വംശജ മേഘാരാജഗോപാലിന് പുലിറ്റ്സര്‍

2017 അവസാനത്തോടെ ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് അമിക സംഘടിപ്പിച്ച ഒരു പ്രതിഷേധ പരിപാടിയിൽ രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തു.സ‍ർക്കാരിനായുള്ള നിവേദനത്തിൽ 180,000 ഒപ്പുകൾ ലഭിച്ചു. തുട‍ർന്ന് 2020 ൽ സ്കൂളുകൾക്കും കോളേജുകൾക്കും ആവശ്യമുള്ളത്ര ഉൽപ്പന്നങ്ങൾ സൗജന്യമായി എത്തിക്കാൻ അമികയ്ക്ക് കഴിഞ്ഞു. എന്നാൽ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ സാനിട്ടറി പാഡുകൾ വാങ്ങാൻ കഴിയാത്ത നിരവധിയാളുകളുണ്ടെന്ന് അമിക പറയുന്നു. ലോക്ക്ഡൗൺ സമയത്തും വിദ്യാർത്ഥികൾക്ക് അവരുടെ പ്രാദേശിക സ്കൂളുകളിൽ നിന്ന് ഉൽ‌പ്പന്നങ്ങൾ സൗജന്യമായി ലഭ്യമാക്കിയിരുന്നു. എന്നാൽ പല‍ർക്കും ഇക്കാര്യം അറിയാതെ പോയിയെന്ന് അമിക ജോ‍ർജ്ജ് ബിബിസിയോട് പറഞ്ഞു.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാ‍ർത്ഥിയായ അമികയുടെ പ്രധാന പഠന വിഷയം ഇന്ത്യൻ കൊളോണിയൽ ചരിത്രവും അടിമക്കച്ചവടവുമാണ്. ആക്റ്റിവിസവും പഠനവും ഒരുമിച്ച് കൊണ്ടു പോകാനാണ് കഴിഞ്ഞ അഞ്ച് വർഷങ്ങളായി ശ്രമിച്ച് കൊണ്ടിരുന്നതെന്നും ഇനി ഒരു ഇടവേള എടുക്കാനാണ് ആ​ഗ്രഹിക്കുന്നതെന്നും അമിക പറയുന്നു. പത്തനംതിട്ടയിലെ കുമ്പളാംപൊയ്ക സ്വദേശിയാണ് അമികയുടെ അച്ഛൻ ഫിലിപ്പ് ജോർജ്ജ്. അമ്മ നിഷ കൊല്ലം സ്വദേശിനിയാണ്. ബ്രിട്ടീഷ്-ഇന്ത്യൻ വംശജയായ അമിക ജോ‍ർജ്ജ് 2018ൽ ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 25 കൗമാരക്കാരുടെ പട്ടികയിൽ ഇടം നേടിയിരുന്നു.

രാജ്ഞിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് എല്ലാ വ‍ർഷവും ജൂണിലാണ് എംബിഇ പുരസ്കാരം പ്രഖ്യാപിക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തിലെ വീരന്മാരെ ആദരിക്കാൻ ജോർജ് അഞ്ചാമൻ രാജാവ് 1917ൽ ഏര്‍പ്പെടുത്തിയതാണ് എംബിഇ പുരസ്ക്കാരം.
Published by: Anuraj GR
First published: June 12, 2021, 9:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories