HOME » NEWS » Buzz » BRITISH SOLDIER ESCAPED AFTER PARACHUTE FAIL AT A HEIGHT OF 15000 FEET AR

പാരച്യൂട്ട് തകർന്ന് 15,000 അടി ഉയരത്തിൽ നിന്ന് താഴെ വീണ സൈനികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

ആൾത്താമസമില്ലാത്ത വീടിന്റെ മേൽക്കൂര തകർത്ത് അടുക്കളയിലേയ്ക്കാണ് സൈനികൻ വീണത്. വീടിനുള്ളിലേയ്ക്ക് ഇടിച്ചിറങ്ങിയ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല

News18 Malayalam | news18-malayalam
Updated: July 14, 2021, 7:32 PM IST
പാരച്യൂട്ട് തകർന്ന് 15,000 അടി ഉയരത്തിൽ നിന്ന് താഴെ വീണ സൈനികൻ അത്ഭുതകരമായി രക്ഷപ്പെട്ടു
parachute_fail
  • Share this:
പരിശീലന വേളയിൽ പാരച്യൂട്ട് പൂർണ്ണമായും തുറക്കാത്തതിനെ തുടർന്ന് 15,000 അടി ഉയരത്തിൽ നിന്ന് താഴെ വീണ ബ്രിട്ടീഷ് സൈനികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. യുഎസ് സൈനികർക്കൊപ്പമുള്ള ഹൈ ആൾട്ടിറ്റ്യൂഡ് ലോ ഓപ്പണിംഗ് (ഹാലോ) ജമ്പിനിടെയാണ് സൈനികൻ അപകടത്തിൽപ്പെട്ടത്. ജൂലൈ ആറിനാണ് സംഭവം. കാലിഫോർണിയയിലെ ഒരു വീടിന്റെ മേൽക്കൂരയിലേയ്ക്കാണ് അപകടത്തിൽപ്പെട്ട സൈനികൻ വീണത്. സൈനികന്റെ ഐഡന്റിറ്റി ബ്രിട്ടീഷ് എംബസി വെളിപ്പെടുത്തിയില്ല.

കാലിഫോർണിയ നാഷണൽ ഗാർഡ് ബേസിന്റെ ക്യാമ്പ് റോബർട്ട്സാണ് ഈ അഭ്യാസ പ്രകടനം നടത്തിയതെന്ന് നാഷണൽ ഗാർഡ് വക്താവ് മിലിട്ടറി ഡോട്ട് കോമിനോട് പറഞ്ഞു. പാരച്യൂട്ട് തുറക്കുന്നതിൽ സംഭവിച്ച തകരാറിനെ തുടർന്ന് ലോസ് ഏഞ്ചൽസിൽ നിന്ന് 322 കിലോമീറ്റർ വടക്ക് മാറിയാണ് അപകടമുണ്ടായത്. ആൾത്താമസമില്ലാത്ത വീടിന്റെ മേൽക്കൂര തകർത്ത് അടുക്കളയിലേയ്ക്കാണ് സൈനികൻ വീണത്. വീടിനുള്ളിലേയ്ക്ക് ഇടിച്ചിറങ്ങിയ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അപകടത്തിന് ദൃക്സാക്ഷികളായ അയൽക്കാരാണ് 911 എന്ന നമ്പറിൽ വിളിച്ച് വിവരം പറഞ്ഞത്. അമേരിക്കയുടെ നാഷണൽ എമർജൻസി നമ്പറാണിത്.

അപകടത്തിന്റെ ചിത്രങ്ങൾ യു എസ് ആർമി ഡബ്ല്യു ടി എഫ് ട്വിറ്ററിൽ പങ്കിട്ടു. ചിത്രങ്ങൾ കണ്ട് നിരവധി പേർ കമന്റുകളുമായി രംഗത്തെത്തി. തമാശ നിറഞ്ഞ നിരവധി കമന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. അറ്റാസ്കാഡെറോ പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ സൈനികന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവച്ചിട്ടുണ്ട്. അറ്റാസ്കാഡെറോ ഫയർ ആന്റ് എമർജൻസി സർവീസസ് ആണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Also Read- ഈ പയ്യൻ മുട്ടയിടും; അവകാശവാദത്തിന് കാരണം കണ്ടെത്താനാകാതെ ഡോക്ടർമാർ

സൈനികൻ ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്ന് ഒരു ബ്രിട്ടീഷ് എംബസി വക്താവ് ഒരു വാർത്താ ഏജൻസിയോട് പറഞ്ഞു. ഇത്തരം അപകടങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കാൻ യുകെ സൈന്യം എല്ലായ്‌പ്പോഴും ശ്രമിക്കാറുണ്ടെന്നും പ്രദേശവാസികളോട് അവരുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുന്നതായും സൈന്യം വ്യക്തമാക്കി.

35,000 അടി വരെ ഉയരത്തിൽ നിന്ന് ഒരു വിമാനത്തിൽ നിന്ന് ചാടുന്ന രീതിയാണ് ഹാലോ ജമ്പ്. എന്നാൽ 6,000 അടിയിലോ അതിൽ താഴെയോ ആകുന്നതുവരെ പാരച്യൂട്ട് തുറക്കരുതെന്ന് ഹാലോ ജമ്പ് നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് മിലിട്ടറി 2014 മിലിട്ടറി ഫ്രീഫാൾ ഓപ്പറേഷൻസ് ഫീൽഡ് മാനുവലിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഹെലികോപ്റ്ററുകൾക്കോ വിമാനങ്ങൾക്കോ പറന്നിറങ്ങാൻ കഴിയാത്ത ഭൂപ്രദേശങ്ങളിൽ പാരച്യൂട്ടിന്റെ സഹായത്തോടെ നായകളെ ഇറക്കാൻ കഴിയുമോ എന്ന് പരിശോധിച്ചു വരികയാണ് റഷ്യ. പറക്കുന്ന വിമാനത്തിൽ നിന്ന് നായകളെ പുറത്തിറക്കാൻ നടത്തിയ ആദ്യ പരീക്ഷണപ്പറക്കലിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ വൈറലായിരുന്നു. വിമാനമോ ഹെലികോപ്പ്റ്ററോ ഇറക്കാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ ഒരാളോടൊപ്പം സർവീസ് നായയെക്കൂടി പുറത്തിറക്കാൻ കഴിയുന്ന വിധത്തിലുള്ള പാരച്യൂട്ടുകൾ വികസിപ്പിച്ചെടുത്തത് റോസ്റ്റെക് സ്റ്റേറ്റ് കോർപ്പറേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന ടെക്‌നോഡിനാമിക ആണ്.
Published by: Anuraj GR
First published: July 14, 2021, 7:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories