HOME /NEWS /Buzz / രണ്ടാം ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ചു; അയാൾ പറഞ്ഞത് മുഴുവൻ നുണ; ഗായകൻ അദ്നാൻ സമിക്കെതിരെ സഹോദരൻ

രണ്ടാം ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ചു; അയാൾ പറഞ്ഞത് മുഴുവൻ നുണ; ഗായകൻ അദ്നാൻ സമിക്കെതിരെ സഹോദരൻ

സഹോദരനെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തുന്നുവെന്നും തനിക്ക് ആരേയും പേടിയില്ലെന്നും പറഞ്ഞായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.

സഹോദരനെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തുന്നുവെന്നും തനിക്ക് ആരേയും പേടിയില്ലെന്നും പറഞ്ഞായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.

സഹോദരനെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തുന്നുവെന്നും തനിക്ക് ആരേയും പേടിയില്ലെന്നും പറഞ്ഞായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.

  • Share this:

    ഗായകൻ അദ്നൻ സമിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സഹോദരൻ ജുനൈദ് സമി ഖാൻ. അദ്നൻ സമി പറഞ്ഞതിൽ പലതും പച്ചക്കള്ളമാണെന്ന് സഹോദരൻ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഗായകന്റെ വ്യക്തി ജീവിതത്തെ കുറിച്ചെല്ലാമുള്ള ജുനൈദ് സമിയുടെ വെളിപ്പെടുത്തൽ.

    പോസ്റ്റ് ചർച്ചയായതിനു പിന്നാലെ ജുനൈദ് ഇത് ഡിലീറ്റ് ചെയ്തെങ്കിലും ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി സ്ക്രീൻഷോട്ടുകൾ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. വ്യജ വിദ്യാഭ്യാസ രേഖകളുണ്ടാക്കി എന്നതു മുതൽ ജയിലിൽ കഴിഞ്ഞു എന്നുവരെയാണ് ജുനൈദിന്റെ ആരോപണം.

    സഹോദരനെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തുന്നുവെന്നും തനിക്ക് ആരേയും പേടിയില്ലെന്നും പറഞ്ഞായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്. താൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാൻ അദ്നാൻ സമിയെ വെല്ലുവിളിക്കുന്നുവെന്നും പറഞ്ഞിരുന്നു.

    Also Read- പുറത്തുവന്നത് ‘ആടുജീവിതം’ ട്രെയിലറല്ല, അതിയായ വിഷമമുണ്ട് ; സംവിധായകന്‍ ബ്ലെസി

    രണ്ടാംഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അദ്നനാൻ ചീത്രീകരിച്ച് സൂക്ഷിച്ചുവെന്നാണ് ജുനൈദിന്റെ പ്രധാന ആരോപണം. 2007 ലോ 2008 ലോ ആണ് സംഭവം. ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ പല പ്രശ്നങ്ങൾ ഉണ്ടാകും. അതെല്ലാം അവർക്കിടയിൽ മാത്രം നിൽക്കേണ്ടതാണ്. എന്നാൽ അദ്നനാൻ അതെല്ലാം കോടതിയിൽ എത്തിച്ച് ഇന്ത്യയെ മുഴുവൻ കാണിച്ചു. ഈ വീഡിയോ ഭാര്യയുടെ കാമുകൻ ചിത്രീകരിച്ചതാണെന്ന് നുണ പറഞ്ഞു. എല്ലാം നുണയാണ്.

    Also Read- ‘ശരീരം തളർച്ച കാണിച്ചാൽ അവഗണിക്കരുത്’; ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളുമായി ഖുഷ്ബു

    വിദ്യാഭ്യാസത്തെ കുറിച്ചും ജനന സ്ഥലത്തെ കുറിച്ചും അദ്നാൻ പറഞ്ഞതെല്ലാം കളവാണെന്നും അയാൾ ഒരു നുണയനാണെന്നുമാണ് പോസ്റ്റിൽ പറയുന്നത്. 1969 ഓഗസ്റ്റ് 15 ന് പാകിസ്ഥാനിലെ റാവിൽ-പിണ്ടി ആശുപത്രിയിലാണ് അദ്നാൻ ജനിച്ചത്. 73 ൽ താനും അതേ ആശുപത്രിയിലാണ് ജനിച്ചത്. വിക്കിപീഡിയയിൽ പറയുന്നത് പോലെ ജനന സ്ഥലം ഇംഗ്ലണ്ടോ മറ്റെവിടെയോ അല്ല.

    മികച്ച പ്രതിഫലം ലഭിക്കുന്നതിനാലാണ് അദ്നനാൻ സമി ഇന്ത്യൻ പൗരത്വം സ്വീകരിച്ചത്. പാകിസ്ഥാനിൽ അദ്ദേഹത്തിന് അത്രയും പ്രതിഫലം കിട്ടില്ല. അദ്നാൻ പറഞ്ഞതു പോലെ തങ്ങളുടെ അമ്മ ഇന്ത്യക്കാരിയല്ലെന്നും പാക്കിസ്ഥാനിയാണ്. തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചത്.

    First published:

    Tags: Bollywood, Facebook