HOME /NEWS /Buzz / ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മാമ്പഴം വിളയിച്ച് മധ്യപ്രദേശിൽ നിന്നുള്ള സഹോദരന്മാർ; തോട്ടത്തിലുള്ളത് അമ്പതിലധികം മാമ്പഴയിനങ്ങൾ

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മാമ്പഴം വിളയിച്ച് മധ്യപ്രദേശിൽ നിന്നുള്ള സഹോദരന്മാർ; തോട്ടത്തിലുള്ളത് അമ്പതിലധികം മാമ്പഴയിനങ്ങൾ

ഭൂമിയിലെ തന്നെഏറ്റവും ഭാരം കൂടിയ മാമ്പഴ ഇനമായി കണക്കാക്കുന്ന അമ്രപുരിയാണ് ഇവർ വിളിയിച്ചത്.

ഭൂമിയിലെ തന്നെഏറ്റവും ഭാരം കൂടിയ മാമ്പഴ ഇനമായി കണക്കാക്കുന്ന അമ്രപുരിയാണ് ഇവർ വിളിയിച്ചത്.

ഭൂമിയിലെ തന്നെഏറ്റവും ഭാരം കൂടിയ മാമ്പഴ ഇനമായി കണക്കാക്കുന്ന അമ്രപുരിയാണ് ഇവർ വിളിയിച്ചത്. തങ്ങളുടെ തോട്ടത്തിലെ ഈ മാമ്പഴത്തിന്‌ ഏകദേശം 5 കിലോയോളം ഭാരം ഉണ്ടെന്ന് അവർ അവകാശപ്പെടുന്നു.

  • Share this:

    ലോകത്തിലെ ഏറ്റവും ഭാരം കൂടിയ മാമ്പഴമായ 'അമ്രപുരി' തങ്ങളുടെ തോട്ടത്തിൽ വിളയിച്ച് ശ്രദ്ധ പിടിച്ചുപറ്റുകയാണ് മധ്യപ്രദേശിൽ നിന്നുള്ള രണ്ട് ജേഷ്ഠാനുജന്മാര്‍. ഇതിനുപുറമെ അമ്പതിലധികം മാമ്പഴയിനങ്ങളും തങ്ങൾ വിളിയിച്ചിട്ടുണ്ടെന്നാണ് ഇരുവരും അവകാശപ്പെടുന്നത്.

    മധ്യപ്രദേശിലെ രാജ്‌പുര ഗ്രാമത്തിലെ അംഗങ്ങളായ രാമേശ്വർ, ജഗദീഷ് എന്നീ രണ്ട് സഹോദരന്മാർക്ക് ആയിരക്കണക്കിന് മാവുകളുള്ള വലിയൊരു തോട്ടംഅവരുടെ പിതാവില്‍ നിന്നും പരമ്പരാഗതമായി ലഭിച്ചിട്ടുണ്ട്. അവിടെയാണ് ഇരുവരും മാമ്പഴ കൃഷി ചെയ്യുന്നത്.

    തങ്ങളുടെ തോട്ടത്തിൽ ഒരേ വൃക്ഷത്തില്‍ 'അമ്രപുരി'യുടെ വ്യത്യസ്ത ആകൃതിയിലുള്ള മാമ്പഴങ്ങളുണ്ടാകുമെന്നും അവയെല്ലാം തന്നെ നല്ല രുചിയാണെന്നും അവര്‍ അവകാശപ്പെടുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 'അമ്രപുരി' എന്ന മാമ്പഴമാണ്‌ ഈ ഭൂമിയിലെ തന്നെഏറ്റവും ഭാരം കൂടിയ മാമ്പഴ ഇനമായി കണക്കാക്കുന്നത്. തങ്ങളുടെ തോട്ടത്തിലെ ഈ മാമ്പഴത്തിന്‌ ഏകദേശം 5 കിലോയോളം ഭാരം ഉണ്ടെന്ന് അവർ അവകാശപ്പെടുന്നു. അവിടെ വളരുന്ന രണ്ടാമത്തെ മാമ്പഴ ഇനത്തിന്റെ പേര്‌ 'സെൻസേഷൻ' എന്നാണ്. ഇത് 1921 ല്‍ ഫ്ലോറിഡയിലാണ്‌ ആദ്യമായി നട്ടത്.

    “വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഞങ്ങളെ നേരിട്ട് ബന്ധപ്പെടുന്ന നിരവധി ഉപഭോക്താക്കളുണ്ട്,” എ എന്‍ ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ രാമേശ്വർ പറഞ്ഞു. "ഞങ്ങൾ ഈ മാമ്പഴങ്ങളെ ജൈവികമായി വളർത്തുന്ന കാരണം ദുബായിൽ നിന്നുള്ള ചിലര്‍ മാമ്പഴത്തിനായി സ്ഥിരമായി ഞങ്ങളെ ബന്ധപ്പെടാറുണ്ട്. ഇന്ത്യൻ വിപണിയിൽ കിലോഗ്രാമിന് 1,000 രൂപയാണ് 'സെൻസേഷൻ' മാമ്പഴയിനത്തിന്‌ ലഭിക്കുന്നത്. ഞാൻ ഇന്ത്യയിലും വിദേശത്തും സഞ്ചരിച്ച് അവിടെയുള്ള വ്യത്യസ്തങ്ങളായ ധാരാളം ഇനം സസ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

    ഇതിനകം നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് സഹോദരങ്ങൾ വിളയിച്ച മാമ്പഴങ്ങളെ പറ്റി പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്. വളരെ കൗതുകത്തോടെയാണ് എല്ലാവരും മാമ്പഴങ്ങളെ കുറിച്ച് സംസാരിക്കുന്നത്.

    പശ്ചിമ ബംഗാളിലെ മാൽഡ, ഹിംസാഗർ, ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലെ കേസർ, ഉത്തർ പ്രദേശിന്റെ ലാംഗ്ഡ, ബീഹാർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ചൗൻസ തുടങ്ങി രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽനിന്നുള്ള നിരവധി മാമ്പഴങ്ങളും ഈ തോട്ടത്തിൽ വിളയിക്കുന്നുണ്ട്.

    1,500ലധികം രുചികരമായ വേനൽക്കാല പഴങ്ങൾ ഉൽ‌പാദിപ്പിക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. മാമ്പഴം ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്ന പ്രധാന ഇനമാണ്. ഇവിടെ വാണിജ്യാവശ്യങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന ഏകദേശം 1,000ത്തോളം ഇനങ്ങൾ വളർത്തുന്നുണ്ട്. അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെൻറ് അതോറിറ്റിയുടെ കണക്കനുസരിച്ച് ആന്ധ്രാപ്രദേശ്, ബീഹാർ, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ മാമ്പഴത്തിന്റെ ഉൽപാദനത്തിൽ വളരെ മുൻപന്തിയിലാണ്.

    Summary

    Brothers from Rajpura village in Madhya Pradesh grow world's heaviest mango 'Amrapuri' in their farm

    First published:

    Tags: Agriculture in India, Madhya Pradesh, Mango, Organic farming