നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സെറിബ്രൽ പാൾസി ബാധിതയായിരുന്ന സഹോദരിയ്ക്ക് സഹോദരന്റെ ഹൃദയസ്പർശിയായ ചരമക്കുറിപ്പ്; കണ്ണീരണിഞ്ഞ് സോഷ്യൽമീഡിയ

  സെറിബ്രൽ പാൾസി ബാധിതയായിരുന്ന സഹോദരിയ്ക്ക് സഹോദരന്റെ ഹൃദയസ്പർശിയായ ചരമക്കുറിപ്പ്; കണ്ണീരണിഞ്ഞ് സോഷ്യൽമീഡിയ

  ഈ മരണക്കുറിപ്പ് നിരവധി സോഷ്യല്‍മീഡിയ ഉപയോക്താക്കളുടെ ഹൃദയത്തെ വേദനിപ്പിക്കുന്നതായിരുന്നു.

  • Share this:
   പ്രിയപ്പെട്ടവരുടെ ജീവിതത്തില്‍ നിന്ന് കടന്നുപോയിട്ടും ഇപ്പോഴും അവരുടെ ഹൃദയത്തില്‍ ജീവിക്കുന്നവരെ ഓര്‍ക്കാനും അനുസ്മരിക്കാനും വേണ്ടിയുള്ളതാണ് ചരമക്കുറിപ്പുകള്‍ അല്ലെങ്കില്‍ സ്മരണാഞ്ജലികള്‍. ഇത്തരത്തില്‍ ഒരു സഹോദരന്‍ മരണമടഞ്ഞ സഹോദരിയെക്കുറിച്ച് ട്വിറ്ററില്‍ പങ്കുവച്ച ഹൃദയഹാരിയായ മരണ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. എറിക് എന്ന വ്യക്തി തന്റെ സഹോദരി കാരെന്‍ ആന്‍ സൈഡോവിനെക്കുറിച്ച് എഴുതിയ വാക്കുകളാണ് സോഷ്യല്‍മീഡിയ ഉപയോക്താക്കളെ കണ്ണീരിലാഴ്ത്തുന്നത്.

   കാരെനെക്കുറിച്ച് ഒന്നും അറിയാത്ത ആളുകള്‍ക്ക് പോലും സഹോദരന്റെ ചരമക്കുറിപ്പ് വായിച്ച് കണ്ണുകള്‍ നിറഞ്ഞു. എറിക്കിന്റെ ആ മാന്ത്രിക വാക്കുകള്‍ അദ്ദേഹത്തിന് സഹോദരിയുമായി ഉണ്ടായിരുന്ന ആത്മബന്ധം വ്യക്തമാക്കുന്നതായിരുന്നു.

   ട്വിറ്റര്‍ ഉപയോക്താവായ ഡാനിയല്‍ മില്ലര്‍ പങ്കുവച്ച ഈ വൈറല്‍ ഫോട്ടോ പത്രത്തില്‍ നിന്ന് മുറിച്ചെടുത്തിട്ടുള്ളതാണ്. സെറിബ്രല്‍ പാള്‍സി ബാധിച്ച സഹോദരി കാരെന്റെ നിര്യാണത്തെ തുടര്‍ന്ന് എറിക് എഴുതിയ ചരമക്കുറിപ്പ് എന്ന അടിക്കുറിപ്പോട് കൂടിയാണ് ചിത്രം അദ്ദേഹം പങ്കുവച്ചത്.

   ചലനം, ബാലന്‍സ്, എന്നിവയെ ബാധിക്കുന്നതും അസാധാരണമായ തലച്ചോറിന്റെ വികാസവുമായി ബന്ധപ്പെട്ടുമുള്ള രോഗമാണ് സെറിബ്രല്‍ പാള്‍സി. 'എ സ്‌പെഷ്യല്‍ സിസ്റ്റര്‍' എന്ന തലക്കെട്ടിലുള്ള ഈ ചരമക്കുറിപ്പില്‍ എറിക് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്, 'എന്റെ സഹോദരിയുടെ ഓര്‍മ്മയ്ക്കായി.അവള്‍ സെറിബ്രല്‍ പാള്‍സി രോഗത്തോടെയാണ് ജനിച്ചത്. മൂന്ന് വാക്കുകളില്‍ കൂടുതല്‍ അവള്‍ക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നില്ല.

   1) അമ്മ 2) ഡൊണാള്‍ഡ്‌സ് (അവള്‍ക്ക് മക്‌ഡൊണാള്‍ഡ്‌സ് ഇഷടമായിരുന്നു)  3) പിയാനോ (അവള്‍ക്ക് സംഗീതം ഇഷ്ടമായിരുന്നു) '.ചരമക്കുറിപ്പിനൊപ്പമുള്ള കാരെന്റെ ചിത്രം അവള്‍ മക്‌ഡൊണാള്‍ഡ്‌സിന്റെ യൂണിഫോം ധരിച്ച് പുഞ്ചിരിച്ച് ഇരിക്കുന്നതാണ്.   കോവിഡ് 19 കാരണം അവളെ പതിവായി കാണാന്‍ സാധിക്കാത്തതില്‍ എറിക് തന്റെ വേദനയും ചരമക്കുറിപ്പില്‍ പങ്കുവച്ചു. അവരുടെ അമ്മ 2021 മേയില്‍ മരിച്ചിരുന്നു. കാരെനുമൊത്തുള്ള എറിക്കിന്റെ അവസാന യാത്രയില്‍ ഉച്ചഭക്ഷണത്തിനായി ഒരു തടാകക്കരയില്‍ നിര്‍ത്തിയപ്പോള്‍, കാരെന്‍ 'അമ്മ, അമ്മ' എന്ന് വിളിച്ചിരുന്നു. അപ്പോള്‍ എറിക് അവളെ ചേര്‍ത്ത് പിടിച്ച് 'അമ്മ ഇനി വരില്ല,' എന്ന് പറഞ്ഞു. തുടര്‍ന്ന് കാരെന്‍ സഹോദരന്റെ തോളില്‍ തല വച്ചു കരഞ്ഞു. 'അതെ അവള്‍ക്ക് എല്ലാം മനസ്സിലായി.' എറിക് കുറിച്ചു. 'കാരെന്‍, ഞാന്‍ നിന്നെ ഒരിക്കല്‍ക്കൂടി ചിരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. എനിക്ക് നിന്നെ വേണം, ''എറിക് തന്റെ കുറിപ്പ് അവസാനിപ്പിച്ചത് ഇങ്ങനെയാണ്.   ഈ മരണക്കുറിപ്പ് നിരവധി സോഷ്യല്‍മീഡിയ ഉപയോക്താക്കളുടെ ഹൃദയത്തെ വേദനിപ്പിക്കുന്നതായിരുന്നു. പലരുടെയും വ്യക്തിപരമായ നഷ്ടങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന കുറിപ്പായിരുന്നു ഇത്. സഹോദരിയോടുള്ള സ്‌നേഹം തങ്ങളുമായി പങ്കിട്ടതിന് ഒരു ട്വിറ്റര്‍ ഉപയോക്താവ് എറിക്കിന് നന്ദി പറഞ്ഞു. സമാനമായ സാഹചര്യങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പമുള്ള സമയം ചില ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കുകയും അവര്‍ അവരുടെ ചിത്രങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.
   Published by:Jayashankar AV
   First published:
   )}