നമ്മുടെ രാജ്യത്തെ സംരക്ഷിച്ച് നിർത്തുന്നത് ഇന്ത്യൻ സൈനികരാണ് (Indian Soldiers). കൊടുംതണുപ്പും വേനലുമെല്ലാം അതിജീവിച്ച് രാജ്യത്തിൻറെ അതിർത്തി കാക്കുന്ന സൈനികരോട് ഇന്ത്യൻ ജനത വളരെയധികം കടപ്പെട്ടിരിക്കുന്നു. ഇപ്പോഴിതാ കൊടും തണുപ്പിൽ ഒരു ബി.എസ്.എഫ് ജവാൻ (BSF Jawan) വെറും 40 സെക്കൻഡിൽ ഇടവേളകളില്ലാതെ 47 പുഷ് അപ്പുകൾ (push-ups) എടുക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിലൂടെ (Social Media ) വൈറലായിരിക്കുകയാണ് (Viral Video).
മഞ്ഞുമൂടിയ സ്ഥലത്ത് വച്ച് ജവാൻ പുഷ്-അപ്പ് ചെയ്യുന്ന വീഡിയോ ബിഎസ്എഫിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ (Fit India Movement) ഭാഗമായ ഫിറ്റ് ഇന്ത്യ ചലഞ്ച് (Fit India Challenge) എന്ന ഹാഷ് ടാഗ് ചേർത്തുകൊണ്ടാണ് ബിഎസ്എഫ് വീഡിയോ പങ്കുവെച്ചത്. ശാരീരിക പ്രവർത്തനങ്ങൾ കൃത്യമായി ചെയ്യാനും ആരോഗ്യം നിലനിർത്തുന്നതിനായി കായികവിനോദങ്ങളിൽ ഏർപ്പെടാനും ആളുകളെ പ്രേരിപ്പിക്കുന്ന പ്രസ്ഥാനമാണ് ഫിറ്റ് ഇന്ത്യ മൂവ്മെന്റ്.
കട്ടിയുള്ള മഞ്ഞു പാളികളാൽ മൂടപ്പെട്ട കാശ്മീരിലെ ഒരു സ്ഥലത്ത് വെച്ച് ഒരു ബിഎസ്എഫ് ജവാൻ പുഷ്-അപ്പ് ചെയ്യുന്നത് വീഡിയോയിൽ കാണാം. 40 സെക്കൻഡിനുള്ളിൽ ഇടവേളകളില്ലാതെ 47 പുഷ്-അപ്പുകളാണ് കൊടും തണുപ്പിനെ അതിജീവിച്ചുകൊണ്ട് ആ സൈനികൻ ചെയ്യുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ എല്ലാവരുടെയും കയ്യടി നേടുകയാണ് ഈ ജവാൻ. ജനുവരി 22 ന് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതുവരെ 32,000ലധികം ആളുകൾ കണ്ടു കഴിഞ്ഞു.
40 seconds. 47 push ups.
Bring it ON.#FitIndiaChallenge@FitIndiaOff@IndiaSports
@@PIBHomeAffairs pic.twitter.com/dXWDxGh3K6
— BSF (@BSF_India) January 22, 2022
ഒരു ജവാൻ ഒറ്റക്കൈ കൊണ്ട് പുഷ്-അപ്പ് ചെയ്യുന്ന മറ്റൊരു വീഡിയോയും ബിഎസ്എഫ് ഷെയർ ചെയ്തിരുന്നു. ഞായറാഴ്ച അപ്‌ലോഡ് ചെയ്ത 50 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ഇതുവരെ ഏകദേശം 4,000 ആളുകൾ കണ്ടു കഴിഞ്ഞു. ഈ മാസം തുടക്കത്തിൽ, മഞ്ഞുമൂടിയ സ്ഥലത്ത് വച്ച് ഒരു കൂട്ടം സൈനികർ വളരെ ആവേശത്തോടെ വോളിബോൾ കളിക്കുന്നതിന്റെ ഒരു വീഡിയോയും വൈറൽ ആയിരുന്നു. തുടർച്ചയായി മഞ്ഞ് വീഴുന്നത് വക വെക്കാതെ കളിയിൽ മുഴുകുന്ന ജവാന്മാരുടെ വീഡിയോ ജനങ്ങൾ ആവേശത്തോടെ ഏറ്റെടുത്തു.
ഓടിക്കൊണ്ടിരിക്കുന്ന ഒരു ജിപ്സി രണ്ടു മിനിറ്റിനുള്ളിൽ പൂർണമായും പൊളിക്കുകയും വീണ്ടും പൂര്‍വ സ്ഥിതിയിലെത്തിക്കുകയും ചെയ്യുന്ന ജവാന്മാരുടെ വീഡിയോയും കഴിഞ്ഞ വർഷം വൈറലായിരുന്നു. ബിഎസ്എഫിന്റെ 57ആം റേസിങ്ങ് ഡേ ആഘോങ്ങളുടെ ഭാഗമായി രാജസ്ഥാനിലെ ജെയ്‌സാല്‍മെറില്‍ നടന്ന പരിപാടിയിലായിരുന്നു സൈനികരുടെ ഈ പ്രകടനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നിരവധി സൈനിക മേധാവികളുടെയും സാന്നിധ്യത്തിലായിരുന്നു സൈനിക ഉദ്യോഗസ്ഥരുടെ ഈ അത്ഭുത പ്രകടനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Army Jawan, Bsf, Indian army, Viral video