നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • പ്രതിവർഷം ബീജവിൽപ്പനയിൽനിന്നും ഒരുകോടിയോളം രൂപ വരുമാനം നൽകിയ 'സുൽത്താന്റെ' മരണം മദ്യപാനം മൂലമുളള ഹൃദയാഘാതം

    പ്രതിവർഷം ബീജവിൽപ്പനയിൽനിന്നും ഒരുകോടിയോളം രൂപ വരുമാനം നൽകിയ 'സുൽത്താന്റെ' മരണം മദ്യപാനം മൂലമുളള ഹൃദയാഘാതം

    21 കോടി വിലപറഞ്ഞിരിക്കുമ്പോഴാണ് സുല്‍ത്താന്‍ കുഴഞ്ഞുവീണു മരിക്കുന്നത്.

    Sulthan

    Sulthan

    • Share this:
      വാർത്തകളിൽ നിറഞ്ഞ പ്രശസ്തനായ പോത്ത്, സുൽത്താൻ ഹരിയാനയിലെ കൈത്തലിൽ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം ചത്തു. രാജ്യത്തെ കന്നുകാലി മേളകളുടെ അഭിമാനമായിരുന്നു ആജാനബാഹുവായ സുൽത്താൻ. രാജസ്ഥാനിലെ പുഷ്കറിൽ നടന്ന മേളയിൽ, സുൽത്താന് വേണ്ടിയുള്ള ലേല തുക കോടികളായിരുന്നു. എന്നാൽ സുൽത്താന്റെ ഉടമ അവനെ പിരിയാൻ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ സുൽത്താൻ തന്റെ യജമാനനെ എന്നെന്നേക്കുമായി വിട്ടു പോയി. സുൽത്താന്റെ മരണത്തിൽ ഉടമയായ നരേഷ് ബെനിവാൾ ഏറെ ദു:ഖിതനാണ്.

      സുൽത്താൻ - 1200 കിലോഗ്രാം ഭാരമുള്ള ഭീമൻ പോത്ത് സുൽത്താൻ ഒരു സാധാരണ പോത്തല്ല. 1200 കിലോഗ്രാം ഭാരമുള്ള സുൽത്താൻ ഒരു സെലിബ്രിറ്റി തന്നെയായിരുന്നു. എണ്ണക്കറുപ്പുള്ള ശരീരവും, തിളങ്ങുന്ന കണ്ണുകളും സുൽത്താന് നിരവധി രാഷ്ട്രീയക്കാരെക്കാളും അഭിനേതാക്കളെക്കാലും വലിയ ആരാധകരെയാണുണ്ടാക്കി നൽകിയത്.  മുറാ എന്ന ഇനത്തിലുള്ള പോത്തായിരുന്നു സുൽത്താൻ. പ്രശസ്തി രാജ്യവ്യാപകമായതോടെ സുൽത്താന്റെ ബീജത്തിനായുള്ള ആവശ്യവും കുതിച്ചുയർന്നിരുന്നു. ഓരോ വർഷവും ബീജം വിറ്റ് 90 ലക്ഷത്തിലധികം രൂപയാണ് സുൽത്താന്റെ ഉടമ നേടിയിരുന്നത്. ഒരു ഡോസിന് 306 രൂപ നിരക്കിൽ നരേഷ് ഒരു വർഷം ഏകദേശം 30,000 ഡോസ് സുൽത്താന്റെ ബീജം വിറ്റിരുന്നു. അങ്ങനെ പ്രതിവർഷം ലക്ഷക്കണക്കിന് രൂപ അദ്ദേഹം സമ്പാദിച്ചിരുന്നു.

      2013ൽ അഖിലേന്ത്യാ അനിമൽ ബ്യൂട്ടി മത്സരത്തിൽ ഹരിയാന സൂപ്പർ ബുൾ ജജ്ജാർ, കർണാൽ, ഹിസാർ എന്നീ പുരസ്ക്കാരങ്ങളും സുൽത്താൻ സ്വന്തമാക്കിയിട്ടുണ്ട്. സ്വന്തം മകനെപ്പോലെയാണ് നരേഷ് സുൽത്താനെ വളർത്തിയിരുന്നത്. അതുകൊണ്ട് തന്നെ സുൽത്താനെ വിൽക്കാനും നരേഷ് തയ്യാറായിരുന്നില്ല.

      Read also: 21 കോടി രൂപ വിലയുള്ള പോത്ത് 'സുൽത്താൻ' കുഴഞ്ഞു വീണു മരിച്ചു

      6 അടി നീളമുള്ള സുൽത്താൻ ദിവസവും 15 കിലോ ആപ്പിളും 20 കിലോഗ്രാം കാരറ്റും 10 ലിറ്റർ പാലും കഴിച്ചിരുന്നു. ഇതുകൂടാതെ 10 കിലോ പുല്ലും 12 കിലോ വൈക്കോലും കഴിച്ചിരുന്നു. നെയ്യായിരുന്നു സുൽത്താന്റെ ഇഷ്ട ഭക്ഷണം. വൈകുന്നേരം മദ്യവും കഴിച്ചിരുന്നു. സുൽത്താന്റെ മദ്യപാന ശീലം വളരെ പ്രസിദ്ധവുമായിരുന്നു. ഹൃദയാഘാതമാണ് സുൽത്താന്റെ മരണ കാരണം. കൈത്തലിലെ ബുഡഖേഡ ഗ്രാമത്തിലാണ് സുൽത്താൻ കഴിഞ്ഞിരുന്നതെങ്കിലും രാജ്യം മുഴുവൻ പ്രശസ്തനായിരുന്നു ഈ ഭീമൻ പോത്ത്.

      Read also: അല്‍പം ഫിറ്റായി; വനത്തില്‍ കാണാതായ ആളെ അന്വേഷിച്ച് പോലീസിനൊപ്പം തിരഞ്ഞവരില്‍ കാണാതായ ആളും

      സുൽത്താനെപ്പോലെ മറ്റാരുമുണ്ടാകില്ലെന്ന് ഉടമ നരേഷ് പറയുന്നു. സുൽത്താൻ കാരണം ഉടമയായ നരേഷും ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന വ്യക്തിയായി മാറി. സുൽത്താനെ വളരെയധികം ശ്രദ്ധിക്കുകയും അവനെ തന്റെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുകയും ചെയ്തിരുന്ന നരേഷിന് സുൽത്താന്റെ അപ്രതീക്ഷിത മരണം താങ്ങാവുന്നതിലും അപ്പുറമാണ്. റിപ്പോർട്ടുകൾ പ്രകാരം സുൽത്താൻ പ്രതിവർഷം ഒരു കോടി രൂപ സമ്പാദിച്ചിരുന്നു. സുൽത്താൻ മരിച്ചെങ്കിലും ജീവിതത്തിൽ ഒരിക്കലും അവനെ മറക്കാൻ കഴിയില്ലെന്ന് നരേഷ് പറയുന്നു.
      Published by:Sarath Mohanan
      First published:
      )}