നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | പുഴയിൽ മുതല, കരയിൽ സിംഹക്കൂട്ടം; രണ്ടിനെയും അതിജീവിച്ച് ഒരു കാട്ടുപോത്ത്

  Viral Video | പുഴയിൽ മുതല, കരയിൽ സിംഹക്കൂട്ടം; രണ്ടിനെയും അതിജീവിച്ച് ഒരു കാട്ടുപോത്ത്

  അങ്ങനെ സിംഹക്കൂട്ടങ്ങൾക്കുനേരെ അവൻ പാഞ്ഞടിച്ചു. ഭീമാകാരമായ കൊമ്പുകുലുക്കി അവൻ പാഞ്ഞടുത്തപ്പോൾ കാട്ടിലെ രാജാക്കൻമാർ അൽപ്പമൊന്ന് ഭയന്നു,

  bffalo survival

  bffalo survival

  • Share this:
   ഇത് അവന്‍റെ ദിവസമായിരുന്നു. അല്ലെങ്കിൽ ഇതുപോലെയൊരു അതിജീവനം സാധ്യമാകുമായിരുന്നോ? നിമിഷങ്ങളുടെ വ്യത്യാസത്തിൽ പുഴയിൽ മുതലയുടെ വായിൽനിന്ന് രക്ഷപെട്ട കാട്ടുപോത്ത്, കരയിൽ പതുങ്ങിനിന്ന സിംഹക്കൂട്ടത്തെയും അതിജീവിച്ചു.

   പ്രശസ്ത ഐഎഫ്എസ് സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലാണ് ഒരു കാട്ടുപോത്തിന്‍റെ ഐതിഹാസികമായ അതിജീവന ദൃശ്യങ്ങളുള്ളത്. പുഴ നീന്തി കടക്കാനെത്തിയപ്പോഴാണ് ആദ്യ ശത്രു മുന്നിലെത്തിയത്. ഭീമാകാരനായ ഒരു മുതല. മുതല കാട്ടുപോത്തിനെ പിടികൂടുകയും ചെയ്തു. എന്നാൽ അത്ഭുതകരമായി അതിന്‍റെ പിടിയിൽനിന്ന് രക്ഷപെട്ട് കരയിലേക്ക് എത്തി.

   കരയിൽ ഉണ്ടായത് അതിനേക്കാൾ വലിയ അപകടമായിരുന്നു. ചെറുതും വലുതുമായ നാലഞ്ച് സിംഹങ്ങളാണ് ഇത്തവണ കാട്ടുപോത്തിനെ ലക്ഷ്യമിട്ടത്. എന്തുചെയ്യണമെന്ന് അറിയാതെ, ആദ്യം കുറച്ചുസമയം പതുങ്ങിപ്പോയി. എന്നാൽ ധീരമായി നേരിടാൻ തന്നെയായിരുന്നു അവന്‍റെ തീരുമാനം.

   അങ്ങനെ സിംഹക്കൂട്ടങ്ങൾക്കുനേരെ അവൻ പാഞ്ഞടിച്ചു. ഭീമാകാരമായ കൊമ്പുകുലുക്കി അവൻ പാഞ്ഞടുത്തപ്പോൾ കാട്ടിലെ രാജാക്കൻമാർ അൽപ്പമൊന്ന് ഭയന്നു, അവൻ പിന്നോട്ടുമാറി. എന്നാലും അങ്ങനെയങ്ങ് വിടാൻ അവർ ഒരുക്കമായിരുന്നില്ല. എങ്ങനെയും കാത്തുപോത്തിനെ കീഴടക്കാൻ അവർ പിന്നാലെ കൂടി.


   എന്നാൽ പിന്നീട് കണ്ടത് കാത്തുപോത്തിന്‍റെ ജീവൻമരണ പോരാട്ടമാണ്. പിടികൊടുക്കാതെ ആക്രമണാത്മകമായി തന്നെ അത്, സിംഹക്കൂട്ടത്തെ നേരിട്ടു. ഒടുവിൽ കാട്ടുപോത്ത് കൂട്ടം രംഗത്തിറങ്ങിയതോടെ സിംഹങ്ങൾ തോൽവി സമ്മതിച്ചു പിൻമാറുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

   ഈ വീഡിയോ ട്വിറ്ററിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. ആയിരകണക്കിന് ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. വനപാലകരോ സഞ്ചാരികളോ ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ നൂറുകണക്കിന് ആളുകൾ റീട്വീറ്റ് ചെയ്യുകയും ലൈക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}