കാളയുടെ വയറ്റിൽ അഞ്ച് പവൻ; ചാണകമിടുന്നതും കാത്ത് ഒരു കുടുംബം

അലഞ്ഞുനടന്ന ഒരു കാള വന്ന് ഈ മാലിന്യവും അകത്താക്കിയിരുന്നു. ഇത് സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു

News18 Malayalam | news18-malayalam
Updated: October 31, 2019, 5:55 PM IST
കാളയുടെ വയറ്റിൽ അഞ്ച് പവൻ; ചാണകമിടുന്നതും കാത്ത് ഒരു കുടുംബം
bull ate gold
  • Share this:
കറിയ്ക്ക് അരിഞ്ഞതിന്‍റെ ബാക്കി പച്ചക്കറി കാള അകത്താക്കിയപ്പോൾ ഒരു കുടുംബത്തിന് കിട്ടിയത് എട്ടിന്‍റെ പണി. കാരണം അവരുടെ അഞ്ച് പവൻ സ്വർണവും അതിനൊപ്പം കാളയുടെ ഉള്ളിലായി. ഇതോടെ ഇനി കാള ചാണകം ഇടുന്നതിലാണ് കുടുംബത്തിന്‍റെ പ്രതീക്ഷ. ഹരിയാനയിലെ സിർസയിലാണ് സംഭവം.

ഒക്ടോബർ 19നാണ് സംഭവം. ഭക്ഷണത്തിനായി പച്ചക്കറി അരിയുന്നതിന് മുമ്പ് ജനക് രാജ് എന്നയാളുടെ ഭാര്യയും മരുമകളും സ്വർണം പാത്രത്തിൽ അഴിച്ചുവെച്ചു. പച്ചക്കറി മുറിച്ചതിന്‍റെ ബാക്കി അതേ പാത്രത്തിലേക്ക് ഇട്ടു. എന്നാൽ സ്വർണത്തിന്‍റെ കാര്യം മറന്നുപോയി. ജനക് രാജിന്‍റെ ഭാര്യയും മരുമകളും ധരിച്ചിരുന്ന സ്വർണാഭരണങ്ങളായിരുന്നു ഇത്. ബാക്കിവന്ന പച്ചക്കറി വീടിന് സമീപത്തെ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിക്കുകയായിരുന്നു.

അലഞ്ഞുനടന്ന ഒരു കാള വന്ന് ഈ മാലിന്യവും അകത്താക്കിയിരുന്നു. ഇത് സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യം പരിശോധിച്ച് ജനക് രാജും സുഹൃത്തുക്കളും ചേർന്ന് കാളയെ കണ്ടെത്തി വീട്ടിൽകൊണ്ടുവന്ന് കെട്ടിയിട്ടു.

കാള ചാണകമിടുമ്പോൾ തങ്ങളുടെ സ്വർണം തിരികെ കിട്ടുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ഇതിനായി കാളയ്ക്ക് ഭക്ഷണവും നൽകി കാത്തിരിക്കുകയാണ് ജനക് രാജും കുടുംബവും.
First published: October 31, 2019, 5:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading