മൂന്നര വയസ്സുള്ള കൃഷ്ണ എന്ന കാളയായിരുന്നു(Bull Valued Rs 1 Crore) ബെംഗളുരുവിൽ നടന്ന കാർഷിക മേളയിലെ താരം. കാർഷിക മേളയിലെത്തിയ (Bengaluru’s Krishi Mela) കൃഷ്ണയ്ക്ക് ചുറ്റും ആളുകൾ കൂടി നിൽക്കുന്നു. കാളയ്ക്കൊപ്പം (Bull) സെൽഫിയെടുക്കുന്നു ആകെ ബഹളം.
കൃഷ്ണയാകട്ടെ താരപ്പകിട്ടോടെ തന്നെയായിരുന്നു മേളയ്ക്ക് എത്തിയതും. അലാങ്കരപ്പണികളോടെ കാർഷിക മേളയ്ക്കെത്തിയെ ഈ കാളക്കുട്ടനെ കാണാൻ ആളുകൾ തടിച്ചു കൂടിയതിന് പിന്നിൽ ഒരു കാരണവുമുണ്ട്. മറ്റൊന്നുമല്ല, കാളയുടെ വില തന്നെ.
1 കോടി രൂപയാണ് മൂന്നര വയസ്സുള്ള ഈ കാളയുടെ വില. ഒരു കാളയ്ക്ക് ഇത്രയും രൂപയോ എന്ന് അന്തംവിടാൻ വരട്ടെ. ആളത്ര ചില്ലറക്കാരനല്ല. "എല്ലാ കന്നുകാലി ഇനങ്ങളുടെയും മാതാവ്" എന്ന് കണക്കാക്കപ്പെടുന്ന 'ഹാലികർ' ഇനത്തിൽ പെട്ടതാണ് ഈ കാള.
Also Read-Cat With Four Ears | നാല് ചെവികളുള്ള പൂച്ചക്കുട്ടി: ഇൻസ്റ്റാഗ്രാമിലെ പുതിയ സൂപ്പർസ്റ്റാർ
ശക്തിക്കും സഹിഷ്ണുതയ്ക്കും പേരുകേട്ടവയാണ് ഈ ഇനം കാളകൾ. നീളമുള്ളതും ലംബവും പിന്നോട്ടും വളയുന്ന വലിയ കൊമ്പുകൾ, മിതമായ നീളവും ഉയരവും ശരീരത്തിന്റെ ഇടത്തരം വലിപ്പവും വെളുത്തതും ചാരനിറവും ഇടയ്ക്കിടെ കറുത്ത നിറങ്ങളുമാണ് ഈ ഇനത്തിന്റെ സവിശേഷതകൾ.
Also Read-Spiky Cucumber | ഒഡീഷയില്‍ വിളവെടുത്ത 'കൊറോണ വെള്ളരി'; കൗതുകത്തോടെ കര്‍ഷകര്‍
പ്രധാനമായും കാർഷിക ആവശ്യങ്ങൾക്കാണ് ഇവയെ ഉപയോഗിക്കുന്നത്. തെക്കൻ കർണാടകയിലെ മൈസൂർ, മാണ്ഡ്യ, ഹസ്സൻ, തുംകൂർ ജില്ലകളിലെ പരമ്പരാഗത ഹാലിക്കർ മേഖലിയാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഇനിയും തീർന്നില്ല, 2000 ൽ തപാൽ വകുപ്പ് ഹാലികർ കാളകളുടെ പേരിൽ തപാൽ സ്റ്റാമ്പും പുറത്തിറക്കിയിരുന്നു.
A 3.5 yr old bull named Krishna, valued at around Rs 1 Cr, has become centre of attraction at Krishi Mela in Bengaluru
Hallikar breed is mother of all cattle breeds. Semen of this breed is in high demand & we sell a dose of the semen at Rs 1000, said Boregowda, the bull owner pic.twitter.com/5cWZ5RW1Ic
— ANI (@ANI) November 14, 2021
ബെംഗളുരു കാർഷിക മേളയിൽ എത്തിയ കൃഷ്ണയ്ക്ക് 1 കോടി രൂപയാണ് വില നിശ്ചയിച്ചത്. ഇന്ത്യയിൽ മറ്റ് കാളകളുടെ വിലയേക്കാൾ വളരെ കൂടുതലാണിത്. സാധാരണഗതിയിൽ ഒന്നു മുതൽ രണ്ട് ലക്ഷം രൂപയ്ക്ക് വരെയാണ് കാളകളെ വിൽക്കുന്നത്. എന്നാൽ കൃഷ്ണയുടെ ബീജത്തിന്റെ ഒരു ഡോസ് തന്നെ ആയിരം രൂപയ്ക്കാണ് വിൽക്കുന്നതെന്ന് ഉടമയായ ബോറെഗൗഡയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ടിൽ പറയുന്നു.
ബെംഗളുരുവിലെ കാർഷിക സർവകലാശാലയാണ് മേള സംഘടിപ്പിച്ചത്. നവംബർ പതിനൊന്ന് മുതൽ പതിനാല് വരെയായിരുന്നു മേള.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cattle