നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സൂയസ് കനാലില്‍ കുടുങ്ങിയ 'വോപ്പര്‍' പരസ്യവുമായി ബര്‍ഗര്‍ കിംഗ്; കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

  സൂയസ് കനാലില്‍ കുടുങ്ങിയ 'വോപ്പര്‍' പരസ്യവുമായി ബര്‍ഗര്‍ കിംഗ്; കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

  ബര്‍ഗര്‍ കിംഗിന്റെ ചിലി ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി കഴിഞ്ഞയാഴ്ചയാണ് ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പങ്കുവെച്ചത്.

  Credit: Instagram)

  Credit: Instagram)

  • Share this:
   ഫാസ്റ്റ് ഫുഡ് മേഖലയില്‍ ലോകത്തെല്ലായിടത്തും ഒരുപോലെ അജയ്യരാണ് ബര്‍ഗര്‍ കിംഗ്. എന്നാല്‍ ഇപ്പോള്‍ കമ്പനി ഉപയോഗിക്കുന്ന വിപണന തന്ത്രം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്. പ്രത്യേകിച്ച് ഈജിപ്ഷ്യന്‍ ഉപഭോക്തക്കളുടെ ഇടയില്‍. കമ്പനിയിറക്കിയ പുതിയ പരസ്യമാണ് വില്ലന്‍. 2,00,000 ടണ്‍ കണ്ടെയ്‌നര്‍ കപ്പല്‍ എവര്‍ ഗിവണ്‍ ഒരാഴ്ചയോളം ലോകത്തിലെ ഏറ്റവും തിരക്കേറിയ ജലപാതയായ സൂയിസ് കനാലില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഈജിപ്തിൽ പരക്കെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

   എണ്ണവില ഉയരുകയും പ്രതിദിനം 10 ബില്യണ്‍ ഡോളര്‍ സമുദ്ര വ്യാപാരം തടസ്സപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ വളരെ ഗൗരവമേറിയ ഈ പ്രതിസന്ധിയെ വൊപ്പര്‍ ബര്‍ഗര്‍ വിപണനത്തിനായുള്ള പരസ്യത്തിന് ഉപയോഗിച്ചിരിക്കുകയാണ് അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് കമ്പനിയായ ബര്‍ഗര്‍ കിംഗ്.

   ബര്‍ഗര്‍ കിംഗിന്റെ ചിലി ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി കഴിഞ്ഞയാഴ്ചയാണ് ഫോട്ടോഷോപ്പ് ചെയ്ത ഈ ചിത്രം പങ്കുവെച്ചത്. സുയസ് കനാലില്‍ ഒരാഴ്ചയോളം കുടുങ്ങി കിടന്ന് ലോക വ്യാപാര ശൃംഘല സ്തംഭിപ്പിച്ച എവര്‍ ഗിവണ്‍ കാര്‍ഗോ കപ്പലിന് പകരം ഭീമാകാരമായ ഒരു വൊപ്പര്‍ ബര്‍ഗര്‍ കാണാം.

   ബര്‍ഗര്‍ കിംഗ് ചിലി ചിത്രത്തൊടൊപ്പെം ചേര്‍ത്തിരിക്കുന്ന സ്പാനിഷ് അടിക്കുറിപ്പ് ഇങ്ങനെയാണ്- ''ബര്‍ഗര്‍ കിംഗിന് സ്വന്തം ഡെലിവറി, ഞങ്ങളുടെ ഡെലിവറി തടസ്സപ്പെടുത്തുന്ന ഒന്നും തന്നെയില്ല, അതിശയകരമായ ഡബിള്‍ വോപ്പറിന് പോലും കഴിയില്ല, ഒന്ന് വേണോ? '

   മറ്റുള്ളവരുടെ ദുരിതത്തെ അവസരമാക്കുന്ന ബര്‍ഗര്‍ കിംഗ് പരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വിമര്‍ശനം ഉയരുകയാണ്. ഇത്തരം തന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ മറ്റുള്ളവരുടെ ദുരിതത്തെ താമശയാക്കിയ കമ്പനിയോട് സ്വയം ലജ്ജിക്കാന്‍ ആവശ്യപ്പെട്ടു. ''വളരെ മോശം മാര്‍ക്കറ്റിംഗ് ആശയം'', എന്നാണ് ഒരു ഉപയോക്താവ് പ്രതികരിച്ചത്. ''മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ ചൂഷണം ചെയ്യുന്ന നിങ്ങളെ ജനം പ്രോത്സാഹിപ്പിക്കുകയല്ല, മറിച്ച് നിങ്ങള്‍ സ്വയം ബഹുമാനം ഇല്ലാതാക്കുകയാണ്'' എന്ന് ഒരു വിഭാഗം പ്രതികരിച്ചു.

   മുഹമ്മദ് ഷലാന്‍ എന്ന ഉപയോക്താവ് ട്വിറ്റ് ചെയ്തത്, 'സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ അറബ് സഹോദരന്മാര്‍ക്കും ഒരു അവസരം... ഈജിപ്തിനോട് ചേര്‍ന്നു നില്‍ക്കുന്ന അല്ലെങ്കില്‍ അല്പം സ്‌നേഹം പുലര്‍ത്തുന്ന എല്ലാവര്‍ക്കുമുള്ള ഒരു അവസരം, ബര്‍ഗര്‍ കിംഗ് ശൃംഖല ബഹിഷ്‌കരിക്കുക' എന്നാണ്. 2021 മാര്‍ച്ച് 29 ന് പോസ്റ്റുചെയ്ത ഒരു ട്വീറ്റില്‍, ജനങ്ങള്‍ ഡ്രൈവ് ത്രൂ പര്‍ച്ചേസ് നടത്തണം എന്നാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ച ഒരു ഉപയോക്താവിന് ബര്‍ഗര്‍ കിംഗ് ''ഇത് സൂയിസ് കനാല്‍ അല്ല'' എന്ന മറുപടിയാണ് നല്‍കിയത്.

   എന്നാല്‍ വളരെ ദിവസത്തെ കഠിന പ്രയത്‌നത്തിലൂടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളിലൊന്ന് തടസ്സപ്പെടുത്തുകയും സമുദ്ര വാണിജ്യത്തില്‍ പ്രതിദിനം കോടിക്കണക്കിന് ഡോളര്‍ നഷ്ടം വരുത്തുകയും ചെയ്ത് എംവി എവര്‍ ഗിവന്‍ കപ്പലിനെ രക്ഷാപ്രവര്‍ത്തകര്‍ തിങ്കളാഴ്ച സൂയസ് കനാലില്‍ നിന്നും മോചിപ്പിച്ചു. മാര്‍ച്ച് 23 മുതല്‍ കനാലിന്റെ കരയിലായി അടിഞ്ഞികൂടിയിരുന്ന മണലില്‍ കുടുങ്ങി കിടന്നിരുന്ന കപ്പലിനെ ടഗ്ബോട്ടുകളുടെ പരിശ്രമവും വേലിയേറ്റത്തിന്റെ സഹായത്താലും കനാലിലേക്ക് നീക്കുകയായിരുന്നു.

   2 ലക്ഷം ടണ്‍ ചരക്കടങ്ങുന്ന കൂറ്റന്‍ കപ്പലിലെ 25 ഇന്ത്യന്‍ ക്രൂ അംഗങ്ങളുടെയും 'ആരോഗ്യം തൃപ്തികരമാണെന്നും' 'ഇപ്പോള്‍ പകരത്തിന് ആളുകളെ വയ്‌ക്കേണ്ട സഹചര്യമില്ലെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സൂയസ് കനാല്‍ സ്തംഭിപ്പിച്ച കൂറ്റന്‍ കപ്പലിന്റെ മീമുകളും ട്രോളുകളും ഇപ്പോഴും ഇന്റര്‍നെറ്റില്‍ വൈറലായി മുന്നേറുകയാണ്.
   Published by:Naseeba TC
   First published:
   )}