HOME » NEWS » Buzz » BURGLAR FALLS ASLEEP WHILE ROBBING A HOUSE WOKEN UP BY POLICE

മോഷ്ടിക്കാൻ കയറിയത് പൊലീസുകാരന്‍റെ വീട്ടിൽ; ഏസിയുടെ തണുപ്പിൽ അറിയാതെ ഉറങ്ങി മോഷ്ടാവ്

സമയം അത്ര ശരിയല്ലാത്തത് കൊണ്ട് ഗാഢനിദ്രയിലാണ്ട് പോയ യുവാവിനെ പിറ്റേന്ന് പൊലീസുകാരാണ് വിളിച്ചുണർത്തിയത്.

News18 Malayalam | news18-malayalam
Updated: March 28, 2021, 10:29 AM IST
മോഷ്ടിക്കാൻ കയറിയത് പൊലീസുകാരന്‍റെ വീട്ടിൽ; ഏസിയുടെ തണുപ്പിൽ അറിയാതെ ഉറങ്ങി മോഷ്ടാവ്
(Credit: tnewssurin/ Facebook)
  • Share this:
മോഷ്ടാവാണെങ്കിലും ക്ഷീണം വന്നാൽ ഉറങ്ങിപ്പോകില്ലേ. അത്തരത്തിൽ മോഷ്ടിക്കാൻ കയറിയ വീട്ടിലെ കിടപ്പു മുറിയിൽ ഉറങ്ങിപ്പോയ ഒരു മോഷ്ടാവാണ് ഇപ്പോള്‍ വൈറലാകുന്നത്. തായ്ലൻഡ് സ്വദേശി അതിത് കിൻ ഖുന്‍തഡ് എന്ന 22കാരനായ മോഷ്ടാവിനെ എസിയാണ് ചതിച്ചത്. ക്ഷീണവും എസിയുടെ തണുപ്പും കൂടി ആയപ്പോൾ യുവാവ് അറിയാതെ ഉറങ്ങിപ്പോവുകയായിരുന്നു. കഥയിലെ മറ്റൊരു ട്വിസ്റ്റ് എന്തെന്നാൽ ഇയാള്‍ മോഷ്ടിക്കാൻ കയറിയത് ഒരു പൊലീസുകാരന്‍റെ വീട്ടിലായിരുന്നു എന്നതാണ്. അതിക്രമിച്ചു കയറിയതിന് അകത്താകാൻ അധികം സമയം വേണ്ടി വന്നില്ല എന്ന് ചുരുക്കം.

വിച്ചിയാൻ ബുരി പൊലീസ് ഓഫീസറായ ജിയാം പ്രസേട്ട് എന്നയാളുടെ വീട്ടിലാണ് യുവാവ് മോഷ്ടിക്കാൻ കയറിയതെന്നാണ് റിപ്പോർട്ടുകൾ. പ്രദേശമാകെ കറങ്ങിച്ചുറ്റി ക്ഷീണിച്ച ഇയാൾ പുലർച്ചെ രണ്ടുമണിയോടെയാണ് പൊലീസുകാരന്‍റെ വീട്ടിൽ കയറിപ്പറ്റിയത്. മോഷണം കഴിഞ്ഞതോടെ കടുത്ത ക്ഷീണം അനുഭവപ്പെട്ട അതിത്, തളർച്ച മാറിയ ശേഷം ഇറങ്ങാമെന്ന് തീരുമാനിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍റെ മകളുടെ മുറിയിൽ കയറിയ ഇയാൾ ഏസി ഓണാക്കി വിശ്രമിക്കുകയായിരുന്നു. ഇതിനിടെ ഉറങ്ങിപ്പോവുകയും ചെയ്തു.

Also Read-ലോകത്തെ ഏറ്റവും ലൈംഗിക ആകർഷണമുള്ള കഷണ്ടിക്കാരൻ പ്രിൻസ് വില്യം

സമയം അത്ര ശരിയല്ലാത്തത് കൊണ്ട് ഗാഢനിദ്രയിലാണ്ട് പോയ യുവാവിനെ പിറ്റേന്ന് പൊലീസുകാരാണ് വിളിച്ചുണർത്തിയത്. മകൾ വീട്ടിൽ ഇല്ലാതിരുന്നിട്ടും അവളുടെ മുറിയിൽ എസി പ്രവർത്തിക്കുന്നത് കണ്ട് നോക്കിയ ജിയാമാണ് കിടക്കയിൽ സുഖമായി ഉറങ്ങുന്ന അതിതിനെ കാണുന്നത്. പൊലീസ് സംഘത്തെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഇയാള്‍ തന്നെയാണ് യുവാവിനെ അറസ്റ്റ് ചെയ്തതും.



സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും ഇതിനകം വൈറലായി. പൊലീസുകാരെ സമീപത്ത് കണ്ട് ആശയക്കുഴപ്പത്തിൽ നിൽക്കുന്ന മോഷ്ടാവാണ് ദൃശ്യങ്ങളിൽ. നേരത്തെ സമാനമായ ഒരു സംഭവം ഇന്ത്യയിലും റിപ്പോർട്ട് ചെയ്തിരുന്നു. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില്‍ ഒരു വീട്ടിൽ മോഷണത്തിനെത്തി എസിയുടെ തണുപ്പിൽ സുഖനിദ്രയിലാണ്ടു പോയ സുരി ബാബു എന്ന 21കാരനെയാണ് അന്ന് പൊലീസ് പിടികൂടിയത്.
Published by: Asha Sulfiker
First published: March 28, 2021, 10:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories