• HOME
  • »
  • NEWS
  • »
  • buzz
  • »
  • Burglar | ജനാല തകർത്ത് വീട്ടിൽ അതിക്രമിച്ച് കയറി; കുറ്റബോധം തോന്നിയ കള്ളൻ വീട്ടുടമയ്ക്ക് നഷ്ടപരിഹാരമായി നൽകിയത് 15,000 രൂപ

Burglar | ജനാല തകർത്ത് വീട്ടിൽ അതിക്രമിച്ച് കയറി; കുറ്റബോധം തോന്നിയ കള്ളൻ വീട്ടുടമയ്ക്ക് നഷ്ടപരിഹാരമായി നൽകിയത് 15,000 രൂപ

വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളൊന്നും മോഷണം പോയിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    യുഎസിലെ (US) ന്യൂ മെക്സിക്കോയിൽ (New Mexico) ഒരു വീട്ടിൽ അതിക്രമിച്ചു കയറിയ കള്ളന്റെ (Burglar) പ്രവൃത്തി എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് വീടിന്റെ ജനാലകൾ തകർത്ത് അകത്ത് കടന്ന കള്ളൻ വീടിന്റെ ഉടമക്ക് നഷ്ടപരിഹാരമായി 200 ഡോളറാണ് (USD 200) നൽകിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളൊന്നും മോഷണം പോയിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

    പോലീസ് പറയുന്നത് പ്രകാരം, കവർച്ചക്കാരൻ ഒരു ഡഫൽ ബാഗും എആർ-15 റൈഫിളും കൈയിൽ കരുതിയാണ് വീട്ടിലേക്ക് കടന്നത്. എന്നാൽ അയാൾ ആരെയും ഉപദ്രവിച്ചിട്ടില്ല. മോഷ്ടിക്കാൻ ആയുധങ്ങളുമായി അകത്ത് കടന്ന കള്ളൻ അതിന് തയ്യാറാകാതെ സ്വീകരണമുറിയിലെ കസേരയിൽ 200 ഡോളർ വീട്ടുടമയ്ക്ക് വേണ്ടി വെയ്ക്കുകയായിരുന്നു. കൂടെ ഒരു കുറിപ്പും വെച്ചിരുന്നു. താൻ തകർത്ത ജനാലയുടെ പണം തിരികെ നൽകുന്നു എന്നായിരുന്നു കുറിപ്പ്. എന്തായാലും കള്ളന്റെ ഈ പ്രവൃത്തി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

    എന്നാൽ കള്ളൻ വീട്ടിൽ ഒരുപാട് സമയം ചെലവഴിക്കുകയും അവിടുത്തെ സൗകര്യങ്ങൾ ഉപയോഗിക്കുകയും ചെയ്തതായി പോലീസ് പറയുന്നു. സാന്റാ ഫെയിലെ വെരെഡ സെറീനയിൽ സ്ഥിതി ചെയ്യുന്ന വീടിന്റെ പിൻമുറിയിൽ വെച്ച് ഒടുവിൽ കള്ളനെ പിടികൂടി. പിടിയിലാകുന്നതിന് മുമ്പ് വീട്ടിലെ സൗകര്യങ്ങളെല്ലാം അയാൾ ഉപയോഗിച്ചിരുന്നു. മോഷ്ടാവ് അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും കുളിക്കുകയും മദ്യപിക്കുകയും കിടന്നുറങ്ങുകയും ചെയ്തു.

    ചെയ്ത തെറ്റിൽ കള്ളൻ ഖേദം പ്രകടിപ്പിച്ചതായി വീട്ടുടമ പ്രതികരിച്ചു. ഈ വീട്ടിൽ നിന്ന് 100 മൈൽ അകലെ വച്ച് തന്റെ കാർ തകർന്നുവെന്നും അഭയം തേടിയാണ് ഈ വീട്ടിലെത്തിയതെന്നും കള്ളൻ പറഞ്ഞതായി വീട്ടുടമ പ്രതികരിച്ചു. "കിഴക്കൻ ടെക്സാസിൽ എവിടെയോ വെച്ച് അയാളുടെ കുടുംബം കൊല്ലപ്പെട്ടു. ആരിൽ നിന്നോ ഒളിച്ചോടിയാണ് അയാൾ ഇവിടെ എത്തിയത്", കള്ളനെ ന്യായീകരിച്ചുകൊണ്ട് വീട്ടുടമ പറഞ്ഞു.

    പിടിയിലായപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച കള്ളനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കവർച്ച, വസ്തു വകകൾക്ക് ഉണ്ടാക്കിയ കേടുപാടുകൾ, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കള്ളൻ വീട്ടിൽ അതിക്രമിച്ചു കയറിയതാണെന്ന് കുറ്റസമ്മതം നടത്തിയതായി പോലീസ് ഉദ്യോഗസ്ഥനായ യുവാൻ റിയോസ് അറിയിച്ചു.

    34 കാരനായ ടെറൽ ക്രിസ്റ്റെസൺ ആണ് കള്ളനെന്ന് പോലീസ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. എന്തായാലും അമേരിക്കയിൽ നടന്ന ഈ സംഭവം ഇപ്പോൾ ലോകം മുഴുവൻ അറിഞ്ഞിരിക്കുകയാണ്. കള്ളന്റെ പ്രവൃത്തികൾ ന്യായീകരിക്കാൻ കഴിയില്ലെങ്കിലും വീട്ടിൽ ഉണ്ടാക്കിയ കുഴപ്പങ്ങൾക്ക്‌ നഷ്ടപരിഹാരം നൽകിയത് കൗതുകകരമായ സംഭവമാണ്. പോലീസ് പിടിയിലായതോടെ അയാൾ കുറ്റങ്ങൾ എല്ലാം തുറന്നു സമ്മതിക്കുകയും ചെയ്തു.

    Summary: Man breaks into a house for burglary and leaves behind a sum of 15K for the house owner
    Published by:user_57
    First published: