നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • 'നയാ പൈസയില്ലാ കയ്യിലൊരു നയാപൈസയില്ലാ'; കളക്ടറുടെ വീട്ടില്‍ മോഷണത്തിനു കയറിയ കള്ളന്റെ കുറിപ്പ് വൈറല്‍

    'നയാ പൈസയില്ലാ കയ്യിലൊരു നയാപൈസയില്ലാ'; കളക്ടറുടെ വീട്ടില്‍ മോഷണത്തിനു കയറിയ കള്ളന്റെ കുറിപ്പ് വൈറല്‍

    കളക്ടറെ വരെ ചിരിപ്പിച്ച ഒരു കുറിപ്പ് വീട്ടില്‍ വെച്ചാണ് കള്ളന്‍ കടന്നുകളഞ്ഞത്

    • Share this:
      മോഷ്ടിക്കാന്‍ കയറി കൈയ്യും വീശി ഇറങ്ങി പോവുന്ന കള്ളന്‍മാരുട കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഉണ്ടായിരുന്ന ആഭരണങ്ങളും പണവും അടിച്ചുമാറ്റി വീട്ടുകാരെ പഴിച്ചു കത്തെഴുതിവച്ച് പോയ കള്ളനാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. മധ്യപ്രദേശിലെ ഡെപ്യൂട്ടി കളക്ടറുടെ വീട്ടില്‍ മോഷണത്തിന് കയറിയത് തികച്ചും വ്യത്യസ്തനായ ഒരു കള്ളനും, കള്ളന്റെ കുറിപ്പുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

      അതീവ സുരക്ഷാ മേഖലയായ മധ്യപ്രദേശിലെ ദേവാസിലെ സിവില്‍ ലൈനിലുള്ള വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. പൊലീസ് ഉദ്യോഗസ്ഥരുടേയും അഭിഭാഷകരുടേയും വീടുകള്‍ക്ക് സമീപമുള്ള ഡെപ്യൂട്ടി കളക്ടര്‍ ത്രിലോചന്‍ ഗൌറിന്റെ വീടാണ് സ്ഥലം.

      കഴിഞ്ഞ കുറച്ചുനാളുകളായി ഡെപ്യൂട്ടി കളക്ടര്‍ സ്ഥലത്തില്ലായിരുന്ന സമയത്താണ് കുറച്ച് വെള്ളിയാഭരണങ്ങളും പണവും ഇവിടെ നിന്ന് മോഷണം പോയത്. മുപ്പതിനായിരം രൂപയാണ് മോഷണം പോയതെന്ന് ഡെപ്യൂട്ടി കളക്ടറും പറയുന്നു. എന്നാല്‍ കളക്ടറെ വരെ ചിരിപ്പിച്ച ഒരു കുറിപ്പ് വീട്ടില്‍ വെച്ചാണ് കള്ളന്‍ കടന്നുകളഞ്ഞത്.



      വീട്ടില്‍ പണമില്ലെങ്കില്‍ വീട് പൂട്ടിയിടണ്ട എന്ന കുറിപ്പില്‍ ഒപ്പുമിട്ടാണ് കള്ളന്‍ മോഷണം നടത്തി സ്ഥലം വിട്ടത്.

      കാമുകന്റെ അച്ഛനെ വിവാഹം ചെയ്ത് കാമുകി; വിചിത്ര കാരണവുമായി യുവതി

      കാമുകന്റെ പിതാവിനെ വിവാഹം കഴിച്ച് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ് ഒരു യുവതി. എന്നാല്‍ ഇതിന് നല്‍കുന്ന കരാണവും ഏറെ വിചിത്രമാണ്. ടിക് ടോക് യൂസര്‍ ആയ @ys.amri യാണ് കഴിഞ്ഞ ദിവസം താന്‍ തന്റെ ബോയ് ഫ്രണ്ടിന്റെ പിതാവിനെ വിവാഹം കഴിച്ച വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

      കാമുകന്റെ അമ്മ അടുത്തിടെയാണ് മരിച്ചതെന്നും അന്നുമുതല്‍ ആണ്‍സുഹൃത്ത് വിഷമിച്ചിരിക്കുകയാണെന്നും ഇതില്‍ തനിക്ക് വലിയ ആശങ്ക ഉണ്ടാക്കിയിരുന്നതായും യുവതി പറയുന്നു. ജീവിതത്തില്‍ തനിക്ക് ഒരമ്മയില്ലലോ എന്ന കാമുകന്റെ സങ്കടം തീര്‍ക്കാന്‍വേണ്ടിയാണ് താന്‍ അവന്റെ അച്ഛനെ വിവാഹം ചെയ്തത് എന്നാണ് യുവതി പറയുന്നത്.

      കാമുകന്റെ മനസ്സിനെ സന്തോഷിപ്പിക്കാന്‍ സാധ്യമായതെന്തും ചെയ്യണമെന്നും ഈ വിവാഹത്തിലൂടെ ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ഒരമ്മയില്ലാത്ത കുറവ് തന്റെ ബോയ്ഫ്രെണ്ടിനെ അറിയിക്കില്ലെന്നും യുവതി പറയുന്നു. എന്നാല്‍ സമൂഹമാധ്യമത്തില്‍ ഇതിന് രണ്ടഭിപ്രായങ്ങളാണ് ഉയരുന്നത്. ആശംസ അറിയച്ചും ആശങ്ക അറിയിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തി.
      Published by:Karthika M
      First published:
      )}