നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി മോഷണം; വൈറലായി കള്ളന്റെ കുറിപ്പ്

  സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി മോഷണം; വൈറലായി കള്ളന്റെ കുറിപ്പ്

  വീടിനുള്ളിൽ നിന്നും കണ്ടെത്തിയ കത്തിൽ നിർബന്ധാവസ്ഥയിലാണ് ഇത് ചെയ്യുന്നതെന്നും, ക്ഷമിക്കണം സുഹൃത്തേ എന്നും മോഷ്ടാവ് പറയുന്നു

  Image Credits: Shutterstock/Representative

  Image Credits: Shutterstock/Representative

  • Share this:
   സുഹൃത്തിന്റെ ജിവൻ രക്ഷിക്കുന്നതിനായി പോലീസുകാരന്റെ വീട് കൊള്ളയടിച്ച് മോഷ്ടാവ്. മധ്യപ്രദേശിലെ ഭിന്ദ് ന​ഗരത്തിൽ നടന്ന സംഭവത്തിൽ മോഷണം നടത്തിയ ശേഷം ക്ഷമാപണ കുറിപ്പും എഴുതിവച്ചാണ് മോഷ്ടാവ് കടന്നത്. ഒരു സുഹൃത്തിന്റെ ജീവൻ രക്ഷിക്കാനാണ് താൻ മോഷണം നടത്തുന്നതെന്നും മോഷ്ടിച്ച പണം തിരികെ നൽകുമെന്നും കള്ളൻ കത്തിൽ പറയുന്നതായി പോലീസ് പറഞ്ഞു. മോഷണത്തിന് നിർബന്ധിതനായ നല്ലവനായ കള്ളന്റെ കുറിപ്പും വൈറലായി.

   വീടിനുള്ളിൽ നിന്നും കണ്ടെത്തിയ കത്തിൽ നിർബന്ധാവസ്ഥയിലാണ് ഇത് ചെയ്യുന്നതെന്നും, ക്ഷമിക്കണം സുഹൃത്തേ എന്നും മോഷ്ടാവ് പറയുന്നു. ഞാൻ ഇത് ചെയ്തില്ലെങ്കിൽ എന്റെ സുഹൃത്തിന്റെ ജീവൻ നഷ്ടപ്പെടുമായിരുന്നു. വിഷമിക്കേണ്ട, എനിക്ക് പണം ലഭിച്ചാലുടൻ ഞാൻ അത് മടക്കിനൽകുമെന്നും കത്തിൽ മോഷ്ടാവ് എഴുതി.

   ഛത്തീസ്ഗഢിൽ ജോലി ചെയ്യുന്ന ഒരു പോലീസുകാരന്റെ വീട്ടിലാണ് മോഷണം നടന്നതെന്ന് കോട്‌വാലി പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എ.എസ്.ഐ) കമലേഷ് കതാരെ പറഞ്ഞു. പോലീസുകാരന്റെ ഭാര്യയും മക്കളും ജൂൺ 30ന് ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു. തിങ്കളാഴ്ച തിരിച്ചെത്തിയപ്പോൾ വീട്ടിലെ പൂട്ടുകൾ തകർന്ന നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു.

   Also Read-പിഴുതു വീണ മരം വീണ്ടും നടാൻ കൊണ്ടുപോകുന്ന ചെറുപ്പക്കാർ; യഥാർത്ഥ പരിസ്ഥിതി യോദ്ധാക്കളെന്ന് സോഷ്യൽ മീഡിയ

   അതേസമയം, സ്വർണ്ണം, വെള്ളി ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടെന്നും പോലീസുകാരന്റെ കുടുംബവുമായി ബന്ധമുള്ള ചിലർക്ക് ഇതിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. മോഷണം സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   അതേസമയം, മോഷണവുമായി ബന്ധപ്പെട്ട മറ്റൊരു സംഭവത്തിൽ വീട്ടുടമകളാണ് മോഷ്ടാക്കൾക്കായി അവരുടെ വീടിനു മുന്നിൽ ഒരു സന്ദേശം എഴുതിവച്ചത്. റാഞ്ചിയിലെ ഒരു പ്രദേശത്ത് മോഷണം വ്യാപകമായതോടെയാണ് വീട്ടുടമസ്ഥർ കള്ളന്മാരെ തടയാൻ പുതിയ മാർഗ്ഗം കണ്ടു പിടിച്ചത്. “ഈ വീട് ഇതിനകം ടാർഗറ്റ് ചെയ്‌തിട്ടുണ്ട്, ദയവായി നിങ്ങളുടെ ശ്രമം വെറുതെ പാഴാക്കരുത്” എന്നാണ് വീട്ടുകാർ വാതിലുകൾക്ക് മുന്നിൽ എഴുതിയത്.

   Also Read-മാസ്ക് ധരിക്കാത്ത ടൂറിസ്റ്റുകളെ ശകാരിച്ച് കൊച്ചുകുട്ടി; വൈറലായി ധർമശാലയിൽ നിന്നുള്ള വീഡിയോ

   കഴിഞ്ഞ മാസം 10 ദിവസത്തിനുള്ളിൽ ഒരു ഡസനിലധികം വീടുകളിലാണ് പ്രദേശത്ത് മോഷണം നടത്തിയത്. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ പുന്ദാ​ഗ് പ്രദേശത്താണ് സംഭവം. മോഷ്ടാക്കൾ പോലീസിന്റെ സാന്നിധ്യം കൃത്യമായി മനസ്സിലാക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. സംഘമായി എത്തുന്ന മോഷ്ടാക്കൾ ഒറ്റയടിക്ക് നിരവധി വീടുകൾ ഒരുമിച്ച് കൊള്ളയടിക്കുന്നതാണ് ഇവരുടെ രീതി. മോഷ്ടാക്കൾ കാരണമുണ്ടായ ഭീതിയിലാണ് നാട്ടുകാർ പുതിയ മാർ​ഗവുമായി രം​ഗത്തെത്തിയത്.

   കഴിഞ്ഞ മാസം ഒരേ രാത്രിയിൽ തന്നെ വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ജിതേന്ദ്ര സിങ്ങിന്റെ വീട്ടിൽ മോഷ്ടാക്കൾ അതിക്രമിച്ച് കയറി ആഭരണങ്ങളും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചു. അതേസമയം ഇതേ സംഘത്തിലെ മറ്റു ചിലർ വാടകയ്ക്ക് താമസിക്കുന്ന മനോജ് അഗർവാളിന്റെ വീട്ടിൽ കൊള്ള നടത്തി. ഇതേ ദിവസം സഞ്ജീവ് കുമാർ ഖന്ന എന്നയാളുടെ വീട്ടിലും മോഷണം നടന്നു.

   മോഷണം നമ്മുടെ നാട്ടിൽ പുതുമയൊന്നും അല്ലെങ്കിലും മോഷ്ടാക്കളോട് തങ്ങളുടെ വീട് കൊള്ളയടിക്കരുതെന്ന് ആവശ്യപ്പെടുന്ന സംഭവങ്ങൾ അപൂർവമാണ്. മോഷ്ടാക്കൾ ഭീതി പരത്തുമ്പോൾ പോലീസിന് ഒന്നും ചെയ്യാനാവുന്നില്ലെന്ന് മനസ്സിലാക്കിയതോടെയാണ് കള്ളന്മാരോട് തന്നെ അഭ്യർത്ഥനയുമായി നാട്ടുകാർ എത്തിയത്.
   Published by:Jayesh Krishnan
   First published:
   )}