• HOME
 • »
 • NEWS
 • »
 • buzz
 • »
 • കുരങ്ങിന് മേല്‍ വാഹനമിടിച്ചു; ബസ് ഡ്രൈവര്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ ചുമത്തി

കുരങ്ങിന് മേല്‍ വാഹനമിടിച്ചു; ബസ് ഡ്രൈവര്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ ചുമത്തി

കുരങ്ങിന് മേല്‍ വാഹനം ഇടിച്ചതിന് പിന്നാലെ ഡ്രൈവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പിടികൂടി.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  ലഖ്‌നൗ: കുരങ്ങിന് മേല്‍ വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്ക് 2.5 ലക്ഷം രൂപ പിഴ ചുമത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. കുരങ്ങിന് മേല്‍ വാഹനം ഇടിച്ചതിന് പിന്നാലെ ഡ്രൈവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പിടികൂടി. ദുധ്വ ടൈഗര്‍ റിസര്‍വിലാണ് കുരങ്ങിനെ ബസ് ഇടിച്ചത്. ഇയാളില്‍ നിന്ന് വാഹനം പിടിച്ചെടുത്തിരുന്നു.

  പിഴ തുക അടച്ചതോടെ വാഹനം വിട്ടുനല്‍കി. പ്രദേശത്ത് സര്‍വീസ് നടത്തുന്ന പ്രാദേശിക ബസ്സാണ് കുരങ്ങനെ ഇടിച്ചത്. മൃഗങ്ങളെ വാഹനം ഇടിച്ചാല്‍ മൃഗങ്ങളുടെ ക്യാറ്റഗറി അനുസരിച്ചും വാഹനങ്ങള്‍ക്കനുസരിച്ചും പിഴയും ശിക്ഷയും വ്യത്യാസപ്പെട്ടിരിക്കുമെന്നും റേഞ്ചര്‍ ഓഫീസര്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ സ്റ്റേറ്റ് ഹൈവേയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

  Viral Video |തട്ടിയെടുത്ത കണ്ണട തിരികെ നല്‍കാന്‍ ഉടമയോട് വിലപേശുന്ന കുരങ്ങന്‍; വൈറലായി വീഡിയോ

  വഴിയില്‍ കൂടിപോയ തൊപ്പി കച്ചവടക്കാരന്റെ തൊപ്പി തട്ടിയെടുത്ത കുരങ്ങനെയും, പഴം എറിഞ്ഞ് കൊടുത്ത് തട്ടിയെടുത്ത തൊപ്പി കൗശലപൂർവ്വം തിരിച്ച് വാങ്ങിയ കച്ചവടക്കാരനെയും നമ്മള്‍ കഥകളിലൂടെ അറിഞ്ഞിട്ടുണ്ട്. ഒരു മനുഷ്യനും കുരങ്ങനും തമ്മിലുള്ള ഈ വ്യത്യസ്തമായ 'കച്ചവടം' നിങ്ങളെ ആ കഥകൾ ഓർമിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഒരു കണ്ണടയുമായി തന്റെ കൂടിന് മുകളില്‍ ഇരിക്കുന്ന കുരങ്ങന്റെയും അത് തിരികെ വാങ്ങാൻ ശ്രമിക്കുന്ന കണ്ണടയുടെ ഉടമയുടെയും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

  കുരങ്ങുകള്‍ക്ക് ഒരു മനുഷ്യ കുട്ടിയുടെ ബുദ്ധിയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. എന്തായാലും ഈ ബുദ്ധിയുള്ള മൃഗങ്ങള്‍ പലപ്പോഴും മനുഷ്യര്‍ക്ക് ശല്യം സൃഷ്ടിക്കാറുണ്ട് എന്നത് ഒരു വസ്തുതയാണ് (മനുഷ്യരും മറ്റു ജീവജാലങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ട് എന്നത് മറ്റൊരു സത്യം!). പലപ്പോഴും കുരുങ്ങുകള്‍ മുനുഷ്യരുടെ കൈയിലുള്ള സാധനങ്ങള്‍ തട്ടിയെടുത്ത് മരത്തിലോ കെട്ടിടത്തിന് മുകളിലോ ഇരുന്ന് അവർക്ക് നേരെ ഗോഷ്ടികൾ കാണിക്കും. ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ തട്ടിയെടുത്ത സാധനങ്ങളുമായി അത് ഓടിപ്പോകും, അല്ലെങ്കില്‍ ആക്രമിക്കാന്‍ വരും.

  വൈറലായ വീഡിയോയില്‍, ഒരു കുരങ്ങന്‍ ഒരു മനുഷ്യന്റെ കണ്ണടയുമായി ഒരു കമ്പിക്കൂടിന്റെ മുകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നത് കാണാം. പല ശ്രമങ്ങള്‍ നടത്തിയിട്ടും ആ കുരങ്ങന്‍ കണ്ണട തിരികെ നല്‍കാന്‍ തയ്യാറായില്ല. ഒടുവില്‍ ഉടമ ഒരു പാക്കറ്റ് ഫ്രൂട്ട് ഡ്രിങ്ക് നല്‍കിയപ്പോള്‍ ആ കുരങ്ങന്‍ കണ്ണട ആദ്യം കൂടിന്റെ മുകളില്‍ ഇടുകയും, അത് ഉടമയ്ക്ക് തിരികെ കിട്ടിയില്ലെന്ന് കണ്ടപ്പോള്‍ പിന്നീട് താഴേക്ക് തട്ടിയെറിഞ്ഞു നല്‍കുകയും ചെയ്തു. ശരിക്കും പകരത്തിന് പകരം നല്‍കുന്ന ബാര്‍ട്ടര്‍ സമ്പ്രാദായം പോലെ വിലപേശിയാണ് കുരങ്ങന്‍ ഉടമയ്ക്ക് കണ്ണട തിരികെ നല്‍കാൻ തയ്യാറായത്.

  ''സ്മാര്‍ട്ട്. ഏക് ഹാത്ത് ദോ, ഏക് ഹാത്ത് ലോ'' (ഒരു കൈയില്‍ നിന്ന് കൊടുക്കുമ്പോള്‍, മറു കൈയില്‍ നിന്ന് എടുക്കുക)" എന്ന അടിക്കുറിപ്പോടെ ഐപിഎസ് ഉദ്യോഗസ്ഥന്‍ രൂപിന്‍ ശര്‍മ്മയാണ് ഒക്ടോബര്‍ 28 ന് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ മൈക്രോബ്ലോഗിംഗ് സൈറ്റില്‍ 26000 ത്തിലധികം പേരാണ് ഇതിനകം കണ്ടത്. ഒപ്പം രണ്ടായിരത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. വീഡിയോയിലും ട്വീറ്റിലും സംഭവം നടന്ന സ്ഥലം പരാമര്‍ശിച്ചിട്ടില്ലെങ്കിലും വൃന്ദാവനത്തിലോ വാരണാസിയിലോ മഥുരയിലോ ചിത്രീകരിച്ചതായിരിക്കാം എന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്.

  കണ്ണടയ്ക്ക് പകരം നല്‍കിയ 'വില'യില്‍ തൃപ്തനായി എടുത്ത സാധനം കൃത്യമായി തിരികെ നല്‍കിയ കുരങ്ങനെ അഭിനന്ദിച്ചുകൊണ്ടാണ് ഒരു ഉപയോക്താവ് കമന്റ് രേഖപ്പെടുത്തിയത്. ''നിങ്ങള്‍ക്ക് സാധനങ്ങള്‍ തിരികെ ലഭിക്കുമെന്ന് കുരങ്ങന്‍ ഉറപ്പുവരുത്തി. കുരങ്ങന് അഭിനന്ദനങ്ങള്‍'' എന്നായിരുന്നു അദ്ദേഹം കുറിച്ചത്.
  Published by:Jayesh Krishnan
  First published: