നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കഴുത്തും വായും ചുറ്റി പെരുമ്പാമ്പ്! പാമ്പിനെ ഫേസ്മാസ്ക്കാക്കി യാത്രക്കാരൻ

  കഴുത്തും വായും ചുറ്റി പെരുമ്പാമ്പ്! പാമ്പിനെ ഫേസ്മാസ്ക്കാക്കി യാത്രക്കാരൻ

  കഴുത്തും വായും പെരുമ്പാമ്പ് ചുറ്റിയ നിലയിലായിരുന്നു ഇയാളെ ബസിൽ കാണപ്പെട്ടത്.

  python mask

  python mask

  • Share this:
   കോവിഡിനു പിന്നാലെ മാസ്കുകൾ നിർബന്ധമാക്കിയതോടെ മാസ്കിന്റെ പല വകഭേദങ്ങളും കണ്ടു. പലതരത്തിലുള്ള മാസ്കുകൾ ഇതിനോടകം വാർത്തകളില്‍ ഇടം നേടിക്കഴിഞ്ഞു. ഇതുവരെ കണ്ട മാസ്കുകളിൽ നിന്ന് വ്യത്യസ്തമായിരിക്കുകയാണ് മാഞ്ചസ്റ്ററിൽ അടുത്തിടെ കണ്ട മാസ്ക്.

   പെരുമ്പാമ്പാണ് മാസ്ക്. 46കാരനായ ബസ് യാത്രികനാണ് പെരുമ്പാമ്പിനെ ഫേസ്മാസ്ക്കാക്കിയത്. കഴുത്തും വായും പെരുമ്പാമ്പ് ചുറ്റിയ നിലയിലായിരുന്നു ഇയാളെ ബസിൽ കാണപ്പെട്ടത്.

   സാൽഫോർഡിലെ സ്വിന്റൺ ബസിൽ കയറിയ ഇയാൾ കൊറോണ വൈറസിനെ ചെറുക്കുന്നതിന് അസാധാരണമായ "സംരക്ഷണ വലയം" തിരഞ്ഞെടുത്ത് സഹയാത്രക്കാരെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. തമാശയ്ക്ക് ചെയ്തിരിക്കുന്നതാണെന്നാണ് ബസിലെ മറ്റ് യാത്രക്കാർ കരുതിയത്. എന്നാൽ പാമ്പ് തെന്നിവീണതോടെയാണ് ഇത് ഒറിജിനൽ ആണെന്ന് എല്ലാവർക്കും മനസിലായതെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു.

   അതേസമയം ഈ പെരുമ്പാമ്പ് ആരെയും ശല്യം ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്തിരുന്നില്ലെന്നും മറ്റ് യാത്രക്കാർ പറഞ്ഞു. യാത്രക്കാർക്ക് സർജിക്കൽ മാസ്ക് ആവശ്യമില്ലെന്നും സ്വന്തമായി നിർമ്മിക്കുന്നതോ അല്ലാത്തതോ ആയ അനുയോജ്യമായ എന്തും മാസ്കായി ധരിക്കാമെന്ന് സർക്കാർ മാർഗനിർദേശം നൽകിയിരുന്നതായി ട്രാൻസ്പോർട്ട് വക്താവ് പറഞ്ഞു. ഇതിനു പിന്നാലെയാണ് ഇയാൾ പാമ്പിനെ തന്നെ മാസ്കാക്കിയത്.

   ജീവനുള്ള പാമ്പിനെ മുഖംമൂടിയായി ഉപയോഗിക്കുന്നതിലേക്ക് വരെ ഇത് വ്യാഖ്യാനിക്കപ്പെട്ടതിൽ അതിശയം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാമ്പിനെ മാസ്കാക്കാക്കി ഉപയോഗിക്കുന്നത് ഒരു തരത്തിലും കൊറോണയെ തടയില്ലെന്ന് ഗ്ലൗസ്റ്റർഷൈർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പറഞ്ഞു.   അടുത്തിടെ റഷ്യയിൽ ഉറങ്ങുന്നതിനിടെ യുവതിയുടെ വായിലൂടെ ശരീരത്തിനകത്ത് പ്രവേശിച്ച പാമ്പിനെ ഡോക്ടർമാർ പുറത്തെടുത്ത വീഡിയോ വൈറലായിരുന്നു.
   Published by:Gowthamy GG
   First published: