• HOME
  • »
  • NEWS
  • »
  • buzz
  • »
  • BUS STUNTING GETS WIDE RECEPTION ON SOCIAL MEDIA UB

ബസ് സ്റ്റണ്ടിംഗ്: ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് സോഷ്യൽ മീഡിയ വഴി

സോഷ്യൽ മീഡിയ നിരീക്ഷിക്കാൻ ഗതാഗത വകുപ്പിന്റെ തേർഡ് ഐ

ടൂറിസ്റ് ബസ് സ്റ്റണ്ട്

ടൂറിസ്റ് ബസ് സ്റ്റണ്ട്

  • Share this:
ടൂറിസ്റ്റ് ബസുകളുടെ അപകടകരമായ അഭ്യാസ പ്രകടനങ്ങള്‍ക്ക് ടിക് ടോക്കും ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്‍ മീഡിയകളിൽ വൻ സ്വീകാര്യത. സ്‌കൂള്‍ കൊളേജ് വിദ്യാര്‍ത്ഥികളുടെ വിനോദ് യാത്രകളാണ് ടൂറിസ്റ്റ് ബസുകളുടെ പ്രധാന വരുമാനമാർഗ്ഗം. അതിനാൽ തന്നെ വിദ്യാർത്ഥികളെ ആകര്‍ഷിക്കാനാണ് അഭ്യാസപ്രകടനങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്.

ടിക് ടോക്ക് അടക്കമുള്ള സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ബസുകളുടെ അഭ്യാസ പ്രകടനങ്ങളുടെ ദൃശ്യങ്ങൾക്ക് വിദ്യാർത്ഥികൾക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ സ്വീകാര്യതയാണ് നിയമലംഘനങ്ങൾ ആവർത്തിക്കാൻ ബസ് ഡ്രൈവർമാർക്ക് പ്രചോദനം ആകുന്നതും.

അഭ്യാസപ്രകടനങ്ങൾ സ്കൂൾ കൊളേജ് ഗ്രൗണ്ടുകളിലൽ

വിനോദയാത്രയ്ക്ക് വേണ്ടി സ്കൂളുകളിലും കോളേജുകളിലും എത്തുന്ന ടൂറിസ്റ്റ് ബസുകൾ ഗ്രൗണ്ടിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത് സ്ഥിരം സംഭവമാണ്. അഭ്യാസ പ്രകടനത്തിന് ശേഷം മാത്രമെ യാത്രകൾ തുടങ്ങാറുള്ളു. ബസ് സ്റ്റണ്ടിംഗ് നടത്തുന്ന വീഡിയൊകൾ വിദ്യാർത്ഥികളും സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കും.

ടിക് ടോക്കിലെ താരം- കൊമ്പൻ

പത്തനംതിട്ട സ്വദേശിയായ പ്രവാസിയുടെ ഉടമസ്ഥതയിലുള്ള 'കൊമ്പൻ' എന്ന ബസാണ് സോഷ്യൽ മീഡിയയിലെ നിയമലംഘനങ്ങൾ നടത്തുന്നതിലെ താരം. എല്ലാ യാത്രകളും തുടങ്ങുന്നതിന് മുൻപ് ഗ്രൗണ്ടിൽ കൊമ്പന്റെ പ്രകടനം നിർബന്ധമാണ്. ബലൂണുകൾ കൊണ്ട് അലങ്കരിച്ച് നെറ്റിപ്പട്ടവും അണിഞ്ഞുള്ള കൊമ്പന്റെ അഭ്യാസ പ്രകടനങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. കഴിഞ്ഞ ഒക്ടോബർ 12 തിരുവനന്തപുരത്ത് നടന്ന ഡ്രൈവർമാരുടെ മെഗാമീറ്റിനിടയിൽ അപകടം ഉണ്ടാക്കിയതും കൊമ്പൻ ബസാണ്. സോഷ്യൽ മീഡിയ നിരീക്ഷിച്ച് ഇതിനോടകം 4 കേസുകൾ കൊമ്പൻ ബസിനെതിരെ ഗതാഗതവകുപ്പ് എടുത്തിട്ടുണ്ട്.

ലക്ഷങ്ങൾ വിലയുള്ള സൗണ്ട് സിസ്റ്റവും, ലേസർ ലൈറ്റുകളും

അഞ്ച് മുതൽ പത്ത് ലക്ഷം രൂപ വരെ മുടക്കിയാണ് ടൂറിസ്റ്റ് ബസുകളിൽ മ്യൂസിക് സിസ്റ്റവും ലൈറ്റിംഗ് സംവിധാനങ്ങളും ഒരുക്കുന്നത്. കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള മ്യൂസിക് സിസ്റ്റവും ഹോണും. മ്യൂസിക് സിസ്റ്റത്തിനൊപ്പം ലേസർ ഷോയും ബസുകളിലെ പ്രധാന ആകർഷണം ആണ്. നിയമവിരുദ്ധമാണെന്ന് അറിവോടെയാണ് ഇവ ബസുകളിൽ സ്ഥാപിക്കുന്നതും.

അപകട സാധ്യത

ബസുകളിലെ ഇത്തരം മ്യൂസിക് സിസ്റ്റവും ലൈറ്റുകളും പ്രവർത്തിക്കാൻ വലിയ അളവിൽ വൈദ്യുതി വേണ്ടിവരും. ബസുകളിൽ ഉപയോഗിക്കുന്ന ബാറ്ററികൾക്ക് ബസ് സ്റ്റാർട്ട് ചെയ്യാനും, ഹെഡ്ലൈറ്റുകളും എല്ലാം പ്രവർത്തിപ്പിക്കാനുള്ള പവർ സപ്ലെ മാത്രമെ നൽകാനാകു. അധിക വൈദ്യുതിയ്ക്ക് വേണ്ടി വൻ ജനറേറ്ററുകളാണ് ബസുകളിൽ ഉപയോഗിക്കുന്നത്. വയറിംഗിലെ ചെറിയ പിഴവ് പോലും ഷോട്ട് സർക്യൂട്ടിനും വൻ ദുരന്തത്തിനും വരെ കാരണമായേക്കാം.

സോഷ്യൽ മീഡിയ നിരീക്ഷിക്കാൻ ഗതാഗത വകുപ്പിന്റെ 'തേർഡ് ഐ'

റോഡിലെ പരിശോധനകള്‍ക്കൊപ്പം സോഷ്യല്‍മീഡിയയുടെ നീരിക്ഷണവും ശക്തമാക്കാൻ ഗതാഗതവകുപ്പ് തീരുമാനം. സോഷ്യൽ മീഡിയ നിരീക്ഷിക്കാനുള്ള ഗതാഗത വകുപ്പിന്റെ 'തേർഡ് ഐ' വിപുലീകരിക്കും. ടിക്ടോക്ക്, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ നിരീക്ഷിക്കാനും പ്രത്യാക സംഘത്തെ നിയോഗിക്കും. സോഷ്യൽ മീഡിയയിലൂടെ അഭ്യാസപ്രകടനങ്ങൾ പ്രചരിപ്പിക്കുന്ന ബസ് ഡ്രൈവർ മാരുടെ ലൈസൻസ് സസ്പെന്റ് ചെയ്യും. കൂടാതെ ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കാനുമാണ് തീരുമാനം.
First published:
)}