• HOME
  • »
  • NEWS
  • »
  • buzz
  • »
  • Lemon Price| മൊബൈൽ ഫോൺ വാങ്ങിയാൽ പെട്രോളും ചെറുനാരങ്ങയും സൗജന്യം; ആകർഷകമായ ഓഫറുമായി മൊബൈൽ ഷോപ്പ് ഉടമ

Lemon Price| മൊബൈൽ ഫോൺ വാങ്ങിയാൽ പെട്രോളും ചെറുനാരങ്ങയും സൗജന്യം; ആകർഷകമായ ഓഫറുമായി മൊബൈൽ ഷോപ്പ് ഉടമ

10,000 രൂപയ്ക്ക് മുകളിലുള്ള മൊബൈൽ ഫോൺ വാങ്ങിയാൽ ഒരു ലിറ്റർ പെട്രോൾ സൗജന്യമായി നൽകുമെന്നാണ് ഓഫർ

Image: twitter

Image: twitter

  • Last Updated :
  • Share this:
    രാജ്യത്ത് ഇന്ന് ഏറ്റവും വിലകൂടിയ രണ്ട് കാര്യങ്ങളാണ് ഒന്ന് പെട്രോളും (Petrol Price)മറ്റൊന്ന് ചെറുനാരങ്ങയും(Lemon Price). ചെറുനാരങ്ങയുടെ വില കുതിച്ചുയരുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലേയെല്ലാം പ്രധാന വാർത്തകളിൽ ഒന്ന്. മുമ്പ് 50-60 രൂപയ്ക്ക് ഒരു കിലോ ചെറുനാരങ്ങ കിട്ടിയിരുന്നെങ്കിൽ ഇന്ന് 200-300 രൂപയാണ് കിലോയ്ക്ക് വില.

    സാമൂഹ മാധ്യമങ്ങളിലടക്കം ചെറുനാരങ്ങയുടെ വിലക്കയറ്റം വലിയ ചർച്ചയാകുകയാണ്. ഇതിനിടയിലാണ് ആകർഷകമായ ഓഫറുമായി വരാണസിയിലെ മൊബൈൽ ഷോപ്പ് ഉടമ രംഗത്തെത്തിയിരിക്കുന്നത്. ഉപഭോക്താക്കളെ ആകർഷിക്കാൻ രസകരമായ ഓഫറാണ് യാഷ് ജെയ്സ്വാൾ എന്ന മൊബൈൽ ഷോപ്പ് ഉടമ മുന്നോട്ടുവെച്ചിരിക്കുന്നത്.

    Also Read-ടീച്ചർ പൈപ്പ് അടച്ചില്ല; 20 ലക്ഷത്തിന്റെ ബില്ലുമായി അന്തംവിട്ട് സ്കൂൾ അധികൃതർ

    വരാണസിയിൽ മൊബി വേൾഡ് എന്ന സ്ഥാപനം നടത്തുകയാണ് യാഷ്. 10,000 രൂപയ്ക്ക് മുകളിലുള്ള മൊബൈൽ ഫോൺ വാങ്ങിയാൽ ഒരു ലിറ്റർ പെട്രോൾ സൗജന്യമായി നൽകുമെന്നാണ് ഇദ്ദേഹത്തിന്റെ ഓഫർ. മാത്രമല്ല, മൊബൈലിനൊപ്പം മറ്റെന്തെങ്കിലും ആക്സസറീസ് കൂടി വാങ്ങിയാൽ നൂറ് രൂപയുടെ ചെറുനാരങ്ങയും കൂടി വീട്ടിലേക്ക് കൊണ്ടുപോകാം!

    പുതിയ ഓഫറിലൂടെ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാകുമെന്നാണ് ജയ്സ്വാളിന്റെ പ്രതീക്ഷ. എന്തായാലും ജയ്സ്വാളിന്റെ കണക്കുകൂട്ടലുകൾ തെറ്റിയിട്ടില്ല. മാധ്യമങ്ങളിലടക്കം ഓഫറിനെ കുറിച്ച് വാർത്ത വന്നിരിക്കുകയാണ്. ഓഫർ പ്രഖ്യാപിച്ചതിനു ശേഷം കടയിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ചതായി നവഭാരത് ടൈംസിനോട് ജയ്സ്വാൾ പറയുന്നു.



    ഉപഭോക്താക്കൾ കൂടുകയാണെങ്കിൽ പെട്രോളിന്റേയും ചെറുനാരങ്ങയുടേയും വില കുറഞ്ഞാലും ഓഫർ തുടരുമെന്നും അദ്ദേഹം പറയുന്നു. ചെറുനാരങ്ങയുടെ വില പോലെ ജയ്സ്വാളിന്റെ ഓഫറും സോഷ്യൽമീഡിയയിൽ വൈറലാണ്.

    നിത്യോപയോഗ സാധനങ്ങളുടെ വില വർധനവ് സാധാരണക്കാരന് വലിയ ആഘാതമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇന്ധന-പാചകവാതക വില വർധനവിന് പിന്നാലെ പഴങ്ങൾക്കും പച്ചക്കറികൾക്കും വില വർധിച്ചുകൊണ്ടിരിക്കുകയാണ്.

    വേനൽക്കാലം ആരംഭിച്ചതോടെ പഴങ്ങൾക്കും പച്ചക്കറികൾക്കും വില കുതിച്ചുയരുകയാണ്. മൊത്തത്തിൽ, ദിവസം കഴിയുന്തോറും സാധാരണക്കാരന് പോക്കറ്റിൽ നിന്ന് കൂടുതൽ പണം പുറത്തേക്ക് പോകുകയാണ്.
    Published by:Naseeba TC
    First published: