• HOME
  • »
  • NEWS
  • »
  • buzz
  • »
  • Twins Birth | പതിനഞ്ച് മിനിറ്റ് വ്യത്യാസം; ഇരട്ടകള്‍ പിറന്നത് രണ്ട് വര്‍ഷത്തില്‍

Twins Birth | പതിനഞ്ച് മിനിറ്റ് വ്യത്യാസം; ഇരട്ടകള്‍ പിറന്നത് രണ്ട് വര്‍ഷത്തില്‍

പതിനഞ്ച് മിനിറ്റ് വ്യത്യാസത്തില്‍ മകനെ 2021ലും മകളെ 2022ലുമാണ് ഫാത്തിമ ജന്മം നല്‍കിയത്‌

  • Share this:
ഇരട്ട കുഞ്ഞുങ്ങള്‍ പിറക്കുന്നത് പുതുമയുള്ള കാര്യമല്ല. പക്ഷെ മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് വര്‍ഷങ്ങളിലായി ഇരട്ടകള്‍ പിറന്നാലോ..പുതുവര്‍ഷത്തില്‍ സന്തോഷത്തിന്റേയും കൗതുകത്തിന്റേയും പുതുജീവനേകി കാലിഫോര്‍ണിയയിലാണ് പതിനഞ്ച് മിനിറ്റ് വ്യത്യാസത്തില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്.

ഫാത്തിമ മാഡ്രിഗല്‍ എന്ന യുവതിയാണ് ആല്‍ഫ്രെഡോ എന്ന് പേരിട്ടിരിക്കുന്ന മകനെ 2021ലും അയ്‌ലിന്‍ എന്ന് പേരിട്ടിരിക്കുന്ന മകള്‍ക്ക് 2022ലും ജന്മം നല്‍കിയത്. ഇരട്ട കുഞ്ഞുങ്ങളാണെങ്കിലും രണ്ട് പേരുടേയും ജന്മദിനം രണ്ട് ദിവസങ്ങളില്‍ ആയതിനാല്‍ സന്തോഷവും അതേ സമയം വിചിത്രവുമായി തോന്നുന്നുവെന്നായിരുന്നു ഫാത്തിമ പ്രതികരിച്ചത്. ഇരട്ടകളേക്കൂടാതെ മൂന്ന് കുട്ടികള്‍ കൂടിയുണ്ട് ഫാത്തിമ റോബര്‍ട്ട് ദമ്പതികള്‍ക്ക്.

കാലിഫോര്‍ണിയയിലെ നാറ്റിവിഡാഡ് മെഡിക്കല്‍ സെന്ററിലാണ് അപൂര്‍വ്വമായ ഈ സംഭവം ഉണ്ടായത്. ദശലക്ഷം കേസുകളില്‍ ഒന്നായാണ് ഈ പിറവിയെ കാണാന്‍ കഴിയുക എന്നാണ് വിദഗ്ധര്‍ പറയുന്നത്. 2022ല്‍ ഈ മേഖലയില്‍ പിറന്ന ആദ്യ കുഞ്ഞ് കൂടിയാണ് അയ്‌ലിന്‍. ഡിസംബര്‍ 31 രാത്രി 11.45നാണ് ആല്‍ഫ്രെഡോ പിറന്നത്.

Also Read - തണുത്ത് മരവിച്ചിരിക്കുന്ന കാക്കയെ കമ്പിളി പുതപ്പിക്കുന്ന യുവാവ്; വൈറല്‍ വീഡിയോ

ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഓരോ വര്‍ഷവും 120000 ഇരട്ടക്കുഞ്ഞുങ്ങളാണ് അമേരിക്കയില്‍ പിറക്കുന്നത്.
Published by:Karthika M
First published: