• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'പിള്ള വേണ്ട; സുരേന്ദ്രൻ മതി': അണികളുടെ പ്രതിഷേധം അമിത് ഷായുടെ FB പേജിലും

'പിള്ള വേണ്ട; സുരേന്ദ്രൻ മതി': അണികളുടെ പ്രതിഷേധം അമിത് ഷായുടെ FB പേജിലും

ശ്രീധരന്‍ പിള്ളയെ നിർത്തിയാൽ പരാജയം ഉറപ്പാണെന്നും സീറ്റ് കെ.സുരേന്ദ്രന് തന്നെ നൽകണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് കമന്റുകളാണ് ഷായുടെ എഫ് ബി പേജിൽ വരുന്നത്

  • Last Updated :
  • Share this:
    പത്തനംതിട്ടയിലെ ലോക്സഭാ സ്ഥാനാർഥിത്വത്തെച്ചൊല്ലി തർക്കം മുറുകുന്നതിനിടെ ബിജെപി ദേശീയ അധ്യക്ഷൻ അമിതാ ഷായുടെ പേജിൽ മലയാളികളുടെ പ്രതിഷേധം. പത്തനംതിട്ട സീറ്റ് കെ.സുരേന്ദ്രന് തന്നെ നല്‍കണമെന്നാണ് ആവശ്യം. ശ്രീധരന്‍ പിള്ളയെ നിർത്തിയാൽ പരാജയം ഉറപ്പാണെന്നും സീറ്റ് കെ.സുരേന്ദ്രന് തന്നെ നൽകണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് കമന്റുകളാണ് ഷായുടെ എഫ് ബി പേജിൽ വരുന്നത്. അന്തരിച്ച് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ള പോസ്റ്റിന് താഴെയാണ് മലയാളത്തിലുള്ള കമന്റുകൾ നിറയുന്നത്.

    Also Read-'സുരേന്ദ്രനെ വെട്ടിയാല്‍ വിവരമറിയും'; രോഷം അണപൊട്ടി പത്തനംതിട്ടയിലെ അണികള്‍

    പത്തനംതിട്ട ‌സീറ്റിന് അവകാശവാദം ഉന്നയിച്ച് കെ.സുരേന്ദ്രനും,ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയും രംഗത്തെത്തിയതോടെയാണ് ബിജെപിയുടെ സീറ്റ് നിർണയ ചർച്ച വഴിമുട്ടിയത്. സുരേന്ദ്രനു വേണ്ടി സമൂഹമാധ്യമങ്ങളിൽ അടക്കം വൻ പ്രചരണവും നടന്നിരുന്നു. ശബരിമല പ്രക്ഷോഭ കാലത്തെ ഇടപെടലുകളും ജയില്‍വാസവുമെല്ലാം മണ്ഡലത്തിൽ സുരേന്ദ്രന്റെ സ്വീകാര്യത വർധിപ്പിച്ചുവെന്നും അദ്ദേഹത്തിന് തന്നെ സ്ഥാനാർഥിത്വം നൽകണമെന്നുമാണ് ആവശ്യം..എന്നാൽ സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ ശ്രീധരന്‍പിള്ളയുടെ അവകാശ വാദം കേന്ദ്ര നേതൃത്വം മുഖവിലയ്‌ക്കെടുത്തെ സാഹചര്യത്തിലാണ് പ്രതിഷേധം അമിത് ഷായുടെ എഫ് ബി പേജിലേക്കെത്തിയത്.



    സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ ബിജെപിയുമായി അകലം പാലിക്കുമെന്നും വോട്ട് മറ്റ് പാര്‍ട്ടികൾക്ക് നല്‍കുമെന്നും കമന്റുകളുണ്ട്. പരിഹാസവുമായി ബിജെപി വിരുദ്ധ കമന്റുകളും ഇതിനിടെ സ്ഥാനം പിടിച്ചിട്ടുണ്ട്.



    First published: