'കൊറോണ ഈ വീടിന്റെ പടി കടക്കില്ല'; കോവിഡിനെ നേരിടാൻ നോക്കുകുത്തികളുമായി ഒരു ഗ്രാമം
ചിലര്‍ കൊറോണയെ എതിരിടാൻ നോക്കുകുത്തിയിൽ ആയുധങ്ങൾ വരെ ഘടിപ്പിക്കുന്നു.

(Image : Reuters)
- News18 Malayalam
- Last Updated: November 28, 2020, 2:26 PM IST
ഡെക്കോ: കംബോഡിയയിലെ ഡെക്കോ ഗ്രാമവാസിയായ എക്ക് ചാന് ഇതുവരെ കോവിഡ് ബാധിച്ചിട്ടില്ല. കൊറോണ വൈറസിനെ നേരിടാൻ ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന മാസ്കും സാമൂഹിക അകലും പാലിച്ചല്ല താൻ രോഗത്തെ പ്രതിരോധിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് എക്ക് ചാൻ പറയുന്നത്.
കൊറോണ എക്ക് ചാന്റെ വീടിന്റെ പടി കടക്കില്ലത്രേ! പ്രാദേശിക ഭാഷയില്‍ ടിങ് മോങ് എന്നറിയപ്പെടുന്ന മാന്ത്രിക ശക്തിയുള്ള രണ്ടു നോക്കുകുത്തികളാണത്രെ ഇതിന് കാരണം. വീടിന്റെ ഗെയിറ്റിന് സമീപത്തായി വൈറസിനെ പേടിപ്പിക്കാൻ രണ്ട് നോക്കുകുത്തികളെ സ്ഥാപിച്ചിരിക്കുകയാണ് എക്ക് ചാൻ. ദുരാത്മാക്കളെയും രോഗങ്ങളെയും തടയാന്‍ നോക്കുകുത്തികളെ ഉപയോഗിക്കുന്ന കംബോഡിയയിലെ ആചാരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു നോക്കുകുത്തി ആണും മറ്റൊന്ന് പെണ്ണുമാണ്. വൈറസ് തന്നെയും കുടുംബത്തെയും ഇനി പിടികൂടില്ലെന്നു വിശ്വസിക്കുന്നതായും എക്ക് ചാന് പറയുന്നു.
You may also like:കൊറോണയെ തടയാനും കഞ്ചാവ്; പുതിയ കണ്ടെത്തലുമായി കാനഡയിലെ ഗവേഷകർ
വൈക്കോല്‍, മുള, മരത്തടി എന്നിവ ഉപയോഗിച്ച് നിര്‍മിക്കുന്ന നോക്കുകുത്തികളെ പഴയ വസ്ത്രങ്ങളും ധരിപ്പിക്കുന്നുണ്ട്. മലയാളികൾ പാടങ്ങളിൽ സ്ഥാപിക്കുന്ന നോക്കുകുത്തിക്ക് സമാനമായിരിക്കും ഇത്. ചിലര്‍ നോക്കുകുത്തികളെ ഹെല്‍മറ്റും ധരിപ്പിക്കുന്നു. ചിലര്‍ കൊറോണയെ എതിരിടാൻ നോക്കുകുത്തിയിൽ ആയുധങ്ങൾ വരെ ഘടിപ്പിക്കുന്നു.
You may also like:വിവാഹത്തിനായുള്ള മതംമാറ്റം ഇനി തടവുശിക്ഷ ലഭിക്കുന്ന കുറ്റം; യുപി സർക്കാർ ഓര്‍ഡിനൻസ് അംഗീകരിച്ച് ഗവർണർ
അതേസമയം, കൊറോണ വൈറസ് രൂക്ഷമാകാത്ത രാജ്യങ്ങളിലൊന്നാണ് കംബോഡിയ. ഇതുവരെ 307 കേസുകള്‍ മാത്രമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഒരു മരണം പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
അടുത്തിടെ കംബോഡിയ സന്ദര്‍ശിച്ച ഹംഗേറിയന്‍ വിദേശകാര്യമന്ത്രിക്ക് പിന്നീട് കോവിഡ് പോസിറ്റിവായിരുന്നു. ഇതേ തുടർന്ന് വിദേശകാര്യമന്ത്രിയുമായി ബന്ധം പുലര്‍ത്തിയ കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്‍ അടക്കമുള്ളവര്‍ നിരീക്ഷണത്തിൽ മാറുകയും കോവിഡ് പരിശോധനയും നടത്തി. മാത്രമല്ല, രാജ്യത്ത് ആള്‍ക്കൂട്ടങ്ങള്‍ താല്‍ക്കാലികമായി നിരോധിക്കുകയും ചെയ്തു.
കൊറോണ എക്ക് ചാന്റെ വീടിന്റെ പടി കടക്കില്ലത്രേ! പ്രാദേശിക ഭാഷയില്‍ ടിങ് മോങ് എന്നറിയപ്പെടുന്ന മാന്ത്രിക ശക്തിയുള്ള രണ്ടു നോക്കുകുത്തികളാണത്രെ ഇതിന് കാരണം. വീടിന്റെ ഗെയിറ്റിന് സമീപത്തായി വൈറസിനെ പേടിപ്പിക്കാൻ രണ്ട് നോക്കുകുത്തികളെ സ്ഥാപിച്ചിരിക്കുകയാണ് എക്ക് ചാൻ.