HOME » NEWS » Buzz »

കേംബ്രിഡ്ജ് നിഘണ്ടു 'വേർഡ് ഓഫ് 2020' 'ക്വാറന്റീൻ'; ഈ വർഷം ഏറ്റവുമധികം തെരഞ്ഞ വാക്ക്

ഈ വർഷം നിഘണ്ടുവിൽ ഏതൊക്കെ വാക്കുകൾ ചേർക്കണമെന്ന് വായനക്കാരോട് ആവശ്യപ്പെട്ട ഒരു വോട്ടെടുപ്പിൽ ഏറ്റവും കൂടുതൽ ലഭിച്ച ഉത്തരങ്ങൾ “quaranteen” - ലോക്ക്ഡൗണിലെ കൗമാരക്കാരൻ, “lockstalgia”, ലോക്ക്ഡൗണിനെക്കുറിച്ച് നൊസ്റ്റാൾജിക് തോന്നൽ, “coronnial” -കൊറോണ വൈറസ് സമയത്ത് ജനിച്ചയാൾ എന്നിവയായിരുന്നു.

News18 Malayalam | news18-malayalam
Updated: November 25, 2020, 12:20 PM IST
കേംബ്രിഡ്ജ് നിഘണ്ടു 'വേർഡ് ഓഫ് 2020' 'ക്വാറന്റീൻ'; ഈ വർഷം ഏറ്റവുമധികം തെരഞ്ഞ വാക്ക്
quarantine
  • Share this:
കോവിഡിന്‌റെ ഭീതി നിറച്ച വർഷമാണ് 2020. ആ ഭീതി അവസാനിച്ചിട്ടുമില്ല. വീടുകൾക്കുള്ളിൽ ഒതുങ്ങേണ്ടി വന്ന സാഹചര്യമാണ് കോവിഡിലൂടെ സംജാതമായത്. വാക്സിൻ കണ്ടെത്തുന്നതുവരെ ഈ ജീവിതം തുടരേണ്ടി വരും. കോവിഡിൻറെ വരവോടെ നിരവധി പുതിയ വാക്കുകളും ഉണ്ടായിരിക്കുകയാണ്.

കൊറോണ വൈറസ്, പാൻഡെമിക്, കോവിഡ്19, ഹ്യൂമൻ ടു ഹ്യൂമൻ ട്രാൻസ്മിഷൻ, ക്വാറന്റീൻ, സേഷ്യൽ ഡിസ്റ്റൻസിംഗ്, സെൽഫ് ഐസൊലേഷൻ എന്നിങ്ങനെ നിരവധി വാക്കുകൾ ഈ കാലത്ത് പരിചിതമായിരിക്കുകയാണ്. എന്നാൽ ഈ വർഷം ഏറ്റവുമധികം തിരഞ്ഞ വാക്ക് ഏതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേംബ്രിഡ്ജ് ഡിക്ഷനറി.

ഹലോ, ഡിക്ഷനറി എന്നീ വാക്കുകൾക്കു ശേഷം ഏറ്റവും കൂടുതൽ തെരഞ്ഞ വാക്ക് ക്വാറന്റീൻ ആണെന്നാണ് കേംബ്രിഡ്ജ് നിഘണ്ടു വ്യക്തമാക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു പിന്നാലെ 2020 മാർച്ച് 18നും 24നും ഇടയിലാണ് ക്വാറന്റീൻ എന്ന വാക്ക് ഏറ്റവുമധികം തെരഞ്ഞതെന്നാണ് കേംബ്രിഡ്ജ് നിഘണ്ടു വ്യക്തമാക്കുന്നു.

ലോക്ക്ഡൗൺ സമയത്ത് ഈ പദം പുതിയ അർത്ഥം നേടിയിട്ടുണ്ടെന്നും അതിനാൽ ഒരു അധിക നിർവചനം നൽകിയിട്ടുണ്ടെന്നും കേംബ്രിഡ്ജ് നിഘണ്ടു വ്യക്തമാക്കിയിരിക്കുന്നു.

''ആളുകൾക്ക് രോഗം പിടിപെടാതിരിക്കാനും പടരാതിരിക്കാനും വീടുകളിൽ തങ്ങാനും സ്വതന്ത്രമായി യാത്ര ചെയ്യാൻ അനുവാദമില്ലാത്തതുമായ ഒരു പൊതു കാലഘട്ടം,” എന്നാണ് നിഘണ്ടു വാക്കിന് നൽകിയിരിക്കുന്ന നിർവചനം.





ഈ വാക്കിനൊപ്പം കൊറോണ വൈറസുമായി ബന്ധപ്പെട്ട മറ്റ് പദങ്ങളായ “പാൻഡെമിക്”, “ലോക്ക്ഡൗൺ”എന്നിവയും കേംബ്രിഡ്ജ് നിഘണ്ടുവിന്റെ 2020 ലെ ജനപ്രിയ പട്ടികയിൽ സ്ഥാനം നേടി.



ഈ വർഷം നിഘണ്ടുവിൽ ഏതൊക്കെ വാക്കുകൾ ചേർക്കണമെന്ന് വായനക്കാരോട് ആവശ്യപ്പെട്ട ഒരു വോട്ടെടുപ്പിൽ ഏറ്റവും കൂടുതൽ ലഭിച്ച ഉത്തരങ്ങൾ “quaranteen” - ലോക്ക്ഡൗണിലെ കൗമാരക്കാരൻ, “lockstalgia”, ലോക്ക്ഡൗണിനെക്കുറിച്ച് നൊസ്റ്റാൾജിക് തോന്നൽ, “coronnial” -കൊറോണ വൈറസ് സമയത്ത് ജനിച്ചയാൾ എന്നിവയായിരുന്നു.
Published by: Gowthamy GG
First published: November 25, 2020, 12:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories