• HOME
 • »
 • NEWS
 • »
 • buzz
 • »
 • വനംവകുപ്പിന്റെ കിടങ്ങില്‍ വീണ്‌ ഒട്ടകം; മൃഗങ്ങളെ രക്ഷിക്കേണ്ടവർ ശിക്ഷകരായി മാറുന്നുവെന്ന് മൃഗസ്നേഹികൾ

വനംവകുപ്പിന്റെ കിടങ്ങില്‍ വീണ്‌ ഒട്ടകം; മൃഗങ്ങളെ രക്ഷിക്കേണ്ടവർ ശിക്ഷകരായി മാറുന്നുവെന്ന് മൃഗസ്നേഹികൾ

ഒരു പോത്തും ഇതേ കിടങ്ങിനുള്ളില്‍ തന്നെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീണ് മരണപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ഇപ്പോള്‍ പുതിയ സംഭവം നടക്കുന്നത്.

 • Share this:
  കച്ചിലെ ശാരദ ഗ്രാമത്തിന് സമീപമുള്ള ബന്നി പുല്‍മേടുകളില്‍ നടന്ന ഒരു ദൗര്‍ഭാഗ്യകരമായ സംഭവത്തെ കുറിച്ചാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. കുറ്റിച്ചെടികള്‍ വളരുന്നത് ഒഴിവാക്കാനും കന്നുകാലിക്ക് കൊടുക്കേണ്ട തീറ്റപ്പുല്ല് വളര്‍ത്താനും വേണ്ടി സജ്ജീകരിച്ചിരുന്ന ഒരു കിടങ്ങില്‍ ഒരു ഒട്ടകം വീണതാണ് സംഭവം. ഇന്റര്‍നെറ്റില്‍ വൈറലായി മാറിയ വീഡിയോയില്‍ വീഴ്ച കാരണം നന്നായി പരിക്കുപറ്റിയ ഒട്ടകം വേദന കൊണ്ട് പുളയുന്നതും കിടങ്ങില്‍ നിന്ന് പുറത്തേക്ക് വരാന്‍ വേണ്ടിയുള്ള വൃഥാശ്രമങ്ങള്‍ നടത്തുന്നതും കാണാം. ഒരു പോത്തും ഇതേ കിടങ്ങിനുള്ളില്‍ തന്നെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീണ് മരണപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ഇപ്പോള്‍ പുതിയ സംഭവം നടക്കുന്നത്.

  വിവരമറിഞ്ഞ് ഗ്രാമവാസികള്‍ സ്ഥലത്തെത്തുകയും ഒട്ടകത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനു വേണ്ട ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ പരിക്കേറ്റ ഒട്ടകം വേദന കൊണ്ട് പുളയുകയായിരുന്നുവെന്നും എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലുമായിരുന്നുവെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒട്ടകത്തിന് അപകടം നേരിട്ട കിടങ്ങ് ശാരദ ഗ്രാമത്തിനും ഹോഡ്‌കോ ഗ്രാമത്തിനും ഇടയിലാണ് സ്ഥിതിചെയ്യുന്നതെന്ന് ശാരദ നിവാസിയും ബന്നി ബ്രീഡേഴ്‌സ് അസോസിയേഷന്‍ (ബിബിഎ) വൈസ് പ്രസിഡന്റുമായ ഫക്കീര്‍മാംഡ് പുന്റ പറഞ്ഞു. ഗ്രാമവാസികള്‍ ഒട്ടകത്തിന് വെള്ളം നല്‍കിയെങ്കിലും ഒട്ടകം വെള്ളം കുടിക്കാന്‍ കഴിയാത്തത്ര അവശനിലയിലായിരുന്നു.

  പുല്‍മേട് വികസന പ്ലോട്ടുകള്‍ മെച്ചപ്പെടുത്താന്‍ വനം വകുപ്പ് നടത്തിയ പദ്ധതിയുടെ ഭാഗമായാണ് കിടങ്ങ് കുഴിച്ചത്. ഗണ്ടോ ബാവല്‍ മരങ്ങളുടെ വിശാലമായ വ്യാപനം കാരണം, ഭക്ഷ്യ സാഹചര്യങ്ങള്‍ കുറയുന്നതിനാല്‍ ഒരു മീറ്റര്‍ വീതിയിലും 1.5 മീറ്റര്‍ ആഴത്തിലും ഒരു മുന്‍കരുതല്‍ നടപടിയെന്ന രീതിയിലാണ് കിടങ്ങ് കുഴിച്ചത്. എന്നാല്‍, മിക്ക മൃഗങ്ങളും ആഹാരം അന്വേഷിച്ച് ഒറ്റയ്ക്ക് മേയുന്നതിനാല്‍ പലപ്പോഴും ഈ കിടങ്ങുകളില്‍ വീഴുകയും മരണപ്പെടുകയും ചെയ്യാറുണ്ട്. ആയതിനാല്‍ മൃഗ സംരക്ഷകര്‍ അവയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

  ഒട്ടകം കിടങ്ങില്‍ വീണ ഈ സംഭവത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്ന് ബന്നിയിലെ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്) എം യു ജഡേജ അറിയിച്ചു. മറ്റ് ഗ്രാമങ്ങളിലും സമാനമായ കിടങ്ങുകള്‍ കുഴിച്ചിട്ടുണ്ടെന്നും അവര്‍ക്ക് ഇതുവരെ പരാതികളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, വനംവകുപ്പിന്റെ ഈ സമീപകാല സംരംഭത്തെക്കുറിച്ച് മൃഗ സംരക്ഷകര്‍ മാത്രമാണ് പരാതികള്‍ പറയുകയും അവരുടെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തത്.

  എരുമകളും മറ്റ് കന്നുകാലികളും തോട്ടില്‍ വീണ് എങ്ങനെയാണ് മരണപ്പെടുന്നതെന്ന് പരാമര്‍ശിച്ചു കൊണ്ട് തിങ്കളാഴ്ച, ഖല്‍ദയിലെ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജെപി സോധയ്ക്ക് മൃഗ സ്‌നേഹികള്‍ ഒരു മെമ്മോറാണ്ടം സമര്‍പ്പിക്കുകയുണ്ടായി, കന്നുകാലികള്‍ ഇപ്രകാരം മരണപ്പെടുന്നത് കൊണ്ടുള്ള നഷ്ടം നികത്തുന്നതിന് ശരിയായ നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
  Published by:Karthika M
  First published: