ഓൺലൈൻ വഴി ഓർഡർ ചെയ്തത് 27,500 രൂപ വിലയുള്ള ക്യാമറ; പെട്ടി തുറന്നപ്പോൾ കിട്ടിയത് പൊട്ടിയ ടൈൽ

നവംബർ 20നാണ് ഓൺലൈനായി 27,​500 രൂപ വിലവരുന്ന ക്യാമറയ്ക്കു വിഷ്ണു ഓർഡർ നൽകിയത്.

News18 Malayalam | news18-malayalam
Updated: November 25, 2019, 11:25 AM IST
ഓൺലൈൻ വഴി ഓർഡർ ചെയ്തത് 27,500 രൂപ വിലയുള്ള ക്യാമറ; പെട്ടി തുറന്നപ്പോൾ കിട്ടിയത് പൊട്ടിയ ടൈൽ
News18
  • Share this:


കണ്ണൂർ: ഓൺലൈനായി ക്യാമറയ്ക്ക് ഓർഡർ നൽകിയ യുവാവിന് പാർസലായി ലഭിച്ചത് പൊട്ടിയ ടൈലുകൾ. കണ്ണൂർ സ്വദേശിയായ വിഷ്ണു സുരേഷിനാണ് എട്ടിന്റെ പണി കിട്ടിയത്.

നവംബർ 20നാണ് ഓൺലൈനായി 27,​500 രൂപ വിലവരുന്ന ക്യാമറയ്ക്കു  വിഷ്ണു ഓർഡർ നൽകിയത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ ഒരു പ്ലാസ്റ്റിക് കവറിൽ പാഴ്സൽ ലഭിച്ചു. സന്തോഷത്തോടെ അത് തുറന്ന് നോക്കിയ വിഷ്ണു പക്ഷെ  ഞെട്ടിപ്പോയി.

ക്യാമറയ്ക്ക് പകരം അതിലുണ്ടായിരുന്നത് ടൈൽ കഷണങ്ങളാണ്. അതേസമയം ക്യാമറയുടെ യൂസർ മാനുവലും വാറണ്ടി കാർഡും പെട്ടിയിലുണ്ടായിരുന്നു. ഉടൻ തന്നെ ഓൺലൈൻ സൈറ്റിന്റെ  കസ്റ്റമർ കെയറിൽ ബന്ധപ്പെട്ടു. ഒരാഴ്ചയ്ക്കകം പുതിയ ക്യാമറ അയച്ചുകൊടുക്കാമെന്ന് ഉറപ്പ് ലഭിച്ചതായി വിഷ്ണു പറയുന്നു.

Also Read ഡിസംബർ ഒന്നു മുതൽ രാജ്യത്തെ ടോൾ പ്ലാസകളിൽ നടപ്പാകുന്ന ഫാസ് ടാഗ് സംവിധാനം എന്താണ് ?

First published: November 25, 2019, 11:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading