HOME » NEWS » Buzz » CAMERAMAN COLLAPSES WHILE SHOOTING A WEDDING DIES

മരണത്തിലും ക്യാമറ നെഞ്ചോടു ചേർത്ത്; വിവാഹം പകർത്തുന്നതിനിടെ ക്യാമറാമാൻ കുഴഞ്ഞുവീണു മരിച്ചു

കർമ്മനിരതനായ ഫോട്ടോഗ്രാഫർ വിനോദിന്റെ അന്ത്യനിമിഷങ്ങൾ ആരുടേയും കണ്ണിനെ ഈറനണിയിക്കും

News18 Malayalam | news18-malayalam
Updated: March 27, 2021, 12:49 PM IST
മരണത്തിലും ക്യാമറ നെഞ്ചോടു ചേർത്ത്; വിവാഹം പകർത്തുന്നതിനിടെ ക്യാമറാമാൻ കുഴഞ്ഞുവീണു മരിച്ചു
വീഡിയോ ദൃശ്യം, വിനോദ്
  • Share this:
തന്റെ ജീവിതമായ ക്യാമറ നെഞ്ചോടു ചേർത്ത് ക്യാമറാമാന്റെ അന്ത്യം. വിവാഹചിത്രീകരണത്തിനിടെയാണ് പരുമല മാസ്റ്റര്‍ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായ വിനോദ് പാണ്ടനാടൻ കുഴഞ്ഞ് വീണു മരിച്ചത്.

ഹൃദയാഘാതമാണ് മരണകാരണം.

ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ ആയിരുന്നു വിവാഹം. ചെറിയ അസ്വസ്ഥത പ്രകടമാവുമ്പോഴും വിനോദ് കർമ്മനിരതനായിരുന്നു. എന്നാൽ ഉടനെ നിയന്ത്രണം തെറ്റി കുഴഞ്ഞുവീഴുകയായിരുന്നു. വീണപ്പോഴും ക്യാമറ ഉറപ്പിച്ച ട്രൈപ്പോഡിൽ നിന്നും വിനോദ് പിടിവിട്ടിരുന്നില്ല. കൂടെയുണ്ടായിരുന്നവർ പിടിച്ചെഴുന്നേൽപ്പിക്കുന്നതും വീഡിയോയിൽ ഉണ്ട്. കർമ്മനിരതനായ ആ ഫോട്ടോഗ്രാഫറുടെ അവസാന നിമിഷങ്ങൾ ആരുടേയും കണ്ണുനിറയ്ക്കും.



വിനോദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Published by: user_57
First published: March 27, 2021, 12:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories