• HOME
  • »
  • NEWS
  • »
  • buzz
  • »
  • Pen | പേനയുടെ ക്യാപ്പുകളിലെ ദ്വാരത്തിന് നിങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുമോ?

Pen | പേനയുടെ ക്യാപ്പുകളിലെ ദ്വാരത്തിന് നിങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുമോ?

എഴുതുന്നതിനിടയ്ക്ക് പേനയുടെ ക്യാപ്പുകളിൽ കടിക്കുന്ന ശീലം ചിലർക്കെങ്കിലും ഉണ്ടാകാം. പരീക്ഷാ ഹാളുകളിലെയും മറ്റും സ്ഥിരം കാഴ്ച്ചകളിലൊന്നാണിത്.

  • Share this:
    എഴുതുന്നതിനിടയ്ക്ക് പേനയുടെ ക്യാപ്പുകളിൽ കടിക്കുന്ന ശീലം ചിലർക്കെങ്കിലും ഉണ്ടാകാം. പരീക്ഷാ ഹാളുകളിലെയും മറ്റും സ്ഥിരം കാഴ്ച്ചകളിലൊന്നാണിത്. എന്നാൽ ഇത്തരത്തിലുള്ള ക്യാപ്പുകൾക്ക് മുകളില്‍ ഒരു ചെറിയ ദ്വാരമുള്ളത് (small holes) നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാല്‍ എന്തിനാണ് ഇത്തരം ചെറിയ ദ്വാരങ്ങള്‍ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

    പേന നിര്‍മ്മാതാക്കാള്‍ (pen manufacturers) ഇതുവരെ ഇതിന് കൃത്യമായ ഒരുത്തരം നല്‍കിയിട്ടില്ല. എങ്കിലും പേനയ്ക്കുള്ളിലെ മര്‍ദ്ദം ക്രമീകരിക്കാൻ ഈ ദ്വാരം സഹായിക്കുമെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. ഇതുവഴി പേനയുടെ ടോപ്പ് തുറക്കുന്നത് എളുപ്പമാകുമെന്നും കരുതുന്നവരുണ്ട്. ഈ ദ്വാരങ്ങള്‍ നിബ്ബിലെ മഷി ഉണങ്ങാന്‍ അനുവദിക്കുന്നുവെന്നും ചിലര്‍ പറയുന്നു. എന്നാൽ യഥാർത്ഥ കാരണങ്ങൾ ഇവയാണോ?

    പഴയ പേന നിര്‍മ്മാതാക്കളിലൊരാളായ ബിഐസി (BIC) ആണ് അവരുടെ പേനയുടെ ടോപ്പുകള്‍ക്ക് മുകളില്‍ ഒരു ചെറിയ ദ്വാരം നല്‍കി ആദ്യമായി ഈ രീതി പരീക്ഷിച്ചത്. ജീവന്‍ രക്ഷിക്കാനുള്ള ഒരു സവിശേഷതയായിട്ടാണ് ഇത്തരത്തിലൊരു ദ്വാരം പേനകളുടെ ക്യാപ്പുകൾക്ക് മുകളിൽ നൽകിയത് അത്രേ. എന്തെന്നാല്‍, അബദ്ധവശാല്‍ ഒരാള്‍ പേനയുടെ ക്യാപ്പ് വിഴുങ്ങി ശ്വാസനാളത്തില്‍ കുടുങ്ങുകയാണെങ്കില്‍, ഈ ചെറിയ ദ്വാരം വഴി വായുസഞ്ചാരം നിലനിര്‍ത്താൻ സാധിക്കും.

    ശ്വാസനാളത്തില്‍ പേനയുടെ ക്യാപ്പ് കുടുങ്ങുന്നത് മരണത്തിന് വരെ ഇടയായേക്കാം. വിദ്യാർത്ഥികളും പിഞ്ചുകുഞ്ഞുങ്ങളുമടക്കം അബദ്ധത്തില്‍ പേനയുടെ ടോപ്പ് വായില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ച ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2018ല്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള 8 വയസ്സുകാരൻ പേനയുടെ ടോപ്പ് വിഴുങ്ങിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടി മരിച്ചിരുന്നു. ബെന്‍ സ്റ്റിര്‍ലന്‍ഡ് എന്ന 13 വയസ്സുകാരനും പേനയുടെ ടോപ്പ് തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചിരുന്നു.

    വിമാനത്തിനുള്ളിലെ ചെറിയ ദ്വാരങ്ങളും ഇത്തരത്തിലുള്ള ഒരു ദൗത്യം നിര്‍വഹിക്കുന്നുണ്ട്. വിമാനത്തിലെ ക്യാബിന്‍ പെട്ടെന്ന് മര്‍ദ്ദ വേലിയേറ്റത്തില്‍ തകരാതിരിക്കാനാണ് ഈ സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡീപ്രഷറൈസ് എന്ന അവസ്ഥ ഒഴിവാക്കാന്‍ ആണ് ഇങ്ങനെ ഒരു ചെറിയ ദ്വാരം നല്‍കിയിരിക്കുന്നത്.

    വിമാനത്തിന്റെ വിന്‍ഡോയിലെ ബ്ലീഡ് ഹോളുകള്‍ എന്നറിയപ്പെടുന്ന ചെറിയ ദ്വാരങ്ങള്‍ സുരക്ഷാ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഈ ദ്വാരമില്ലെങ്കില്‍ യാത്രക്കാര്‍ ബുദ്ധിമുട്ടിലാകും. വിമാനം 33,000 അടി ഉയരത്തില്‍ എത്തുമ്പോള്‍ വിമാന ക്യാബിനിനുള്ളിലെ വായു മര്‍ദ്ദം നിയന്ത്രിക്കുന്നതിനാണ് ദ്വാരങ്ങള്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

    Kochi Metro | 'എന്നാ പിന്നെ ഞങ്ങളും...'; ഭീഷ്മ ട്രെൻഡ് ഏറ്റെടുത്ത് കൊച്ചി മെട്രോയും; വീഡിയോ വൈറൽ

    വിമാനത്തിന്റെ ജാലകങ്ങള്‍ മൂന്ന് വ്യത്യസ്ത പാളികള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജാലകത്തിന്റെ പുറം പാളി വായു മര്‍ദ്ദ വ്യത്യാസം കൈകാര്യം ചെയ്യുന്നു. ഒരു ബ്ലീഡ് ഹോള്‍ അടങ്ങുന്ന മധ്യ പാളി, വായു മര്‍ദ്ദം സന്തുലിതമാക്കുന്നു. അകത്തെ പാളി വിമാനത്തിന് യാത്രക്കാരില്‍ നിന്നും ഉണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് മധ്യഭാഗത്തെയും പുറം ഭാഗത്തെയും സംരക്ഷിക്കാന്‍ സഹായിക്കുന്നു.വിമാനത്തിന്റെ ജനാലകളില്‍ മൂടല്‍മഞ്ഞ് അടിഞ്ഞുകൂടുന്നത് തടയാനും ഇത് സഹായിക്കും.
    Published by:Jayashankar AV
    First published: