ചിത്രത്തിലെ പെൺകുട്ടി ആരെന്ന് മനസ്സിലായോ? ഐപിഎസ് ഉദ്യോഗസ്ഥൻ പങ്കുവെച്ച ചിത്രം വൈറൽ

ചിത്രം ഒന്നുകൂടി സൂം ചെയ്ത് നോക്കിയാൽ ആളെ പിടികിട്ടും.

News18 Malayalam | news18-malayalam
Updated: September 16, 2020, 11:09 AM IST
ചിത്രത്തിലെ പെൺകുട്ടി ആരെന്ന് മനസ്സിലായോ? ഐപിഎസ് ഉദ്യോഗസ്ഥൻ പങ്കുവെച്ച ചിത്രം വൈറൽ
Image:Twitter
  • Share this:
കഴിഞ്ഞ ദിവസം ഐപിഎസ് ഉദ്യോഗസ്ഥനായ ദിപാൻഷു കബ്ര ട്വിറ്ററിൽ പങ്കുവെച്ച ചിത്രമാണിത്. കൂടെ രസകരമായ ഒരു കാപ്ഷനും. ചിത്രത്തിൽ കാണുന്ന ഇന്ത്യയുടെ വണ്ടർ വുമൺ ആരാണെന്ന് മനസ്സിലായോ എന്നായിരുന്നു രണ്ട് ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകൾ പങ്കുവെച്ച് കബ്രയുടെ ചോദ്യം.

ചിത്രത്തിലുള്ള യുവതി എഴുതിയ പുസ്തത്തിന്റെ പേര് ട്വീറ്റ് ചെയ്യൂ എന്നും കബ്ര ഫോളോവേഴ്സിനോട് ആവശ്യപ്പെട്ടിരുന്നു. ട്വീറ്റിന് മറുപടിയുമായി നിരവധി പേർ എത്തിയിട്ടുണ്ട്. പലരും ശരിയായ ഉത്തരവും പറഞ്ഞിട്ടുണ്ട്.ഇനിയും ആരാണെന്ന് മനസ്സിലായില്ലെങ്കിൽ, നിലവിലെ പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയാണ് ചിത്രത്തിലുള്ള പെൺകുട്ടി. ഇനി ആ ചിത്രം ഒന്നുകൂടി സൂം ചെയ്ത് നോക്കിയാൽ ആളെ പിടികിട്ടും.

You may also like:കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് ആരോപണം; ഭാര്യയടക്കം മൂന്ന് പേരെ ആൾകൂട്ടം മർദ്ദിച്ചുകൊന്നു

ട്വിറ്ററിൽ പലരും ചിത്രം റീട്വീറ്റ് ചെയ്യുന്നുണ്ട്. ഇന്ത്യയിലെ പെൺകുട്ടികളുടെ മാതൃക എന്നും ഇന്ത്യയുടെ അഭിമാനമെന്നുമൊക്കെയാണ് പലരും ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിലർ കിരൺ ബേദി എഴുതിയ പുസ്തകങ്ങളുടെ പേരും കമന്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് കിരൺ ബേദി. 1972 ലാണ് കിരൺ ബേദി ഐപിഎസ് നേടുന്നത്. 2016 മേയ് മാസത്തിലാണ് കിരൺ ബേദി പുതുച്ചേരിയുടെ ലെഫ്റ്റനന്റ് ഗവർണറായി ചുമതലയേറ്റത്.

1971-ലെ ഏഷ്യൻ വനിതാ ടെന്നിസ് ചാമ്പ്യനായിരുന്നു കിരൺ ബേദി.
Published by: Naseeba TC
First published: September 16, 2020, 11:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading