Can You Identify This Animal? ഈ മൃഗം ഏതാണെന്ന് പറയാൻ നിങ്ങൾക്ക് കഴിയുമോ? സോഷ്യൽമീഡിയയിൽ വൈറലായ ചിത്രം

ഒരു മൃഗത്തിന്‍റെ മുഖഭാഗാണ് ചിത്രത്തിലുള്ളത്. ഈ മൃഗം ഏതാണെന്ന് തിരിച്ചറിയാമോയെന്നാണ് സോണി ആവശ്യപ്പെട്ടത്. അധികം വൈകാതെ രസകരമായ നിരവധി ഉത്തരങ്ങൾ കന്‍റുകളായി എത്തി.

News18 Malayalam | news18-malayalam
Updated: June 29, 2020, 7:23 PM IST
Can You Identify This Animal? ഈ മൃഗം ഏതാണെന്ന് പറയാൻ നിങ്ങൾക്ക് കഴിയുമോ? സോഷ്യൽമീഡിയയിൽ വൈറലായ ചിത്രം
guess animal
  • Share this:
ഏറെ രസകരമായ ഇടമാണ് ഇന്‍റർനെറ്റ്. പ്രത്യേകിച്ചും സോഷ്യൽമീഡിയ. സമയം കളയാൻ അവിടെ പല പരിപാടികളുമുണ്ട്. ഇവിടെ സർഗാത്മകമായി ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. അടുത്തിടെ, ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. ജെ കെ സോണി ട്വിറ്ററിൽ പങ്കിട്ട ഒരു ചിത്രം വൈറലായത് വളരെ വേഗമാണ്. ഒരു മൃഗത്തിന്‍റെ മുഖഭാഗാണ് ചിത്രത്തിലുള്ളത്. ഈ മൃഗം ഏതാണെന്ന് തിരിച്ചറിയാമോയെന്നാണ് സോണി ആവശ്യപ്പെട്ടത്. അധികം വൈകാതെ രസകരമായ നിരവധി ഉത്തരങ്ങൾ കന്‍റുകളായി എത്തി. മൃഗത്തിന്‍റെ കണ്ണുകളും തലയുടെ ഒരു ഭാഗവുമാണ് ചിത്രത്തിലുള്ളത്. ഒറ്റനോട്ടത്തിൽ മുതല ആയി തോന്നുന്നതുകൊണ്ടാണ് നിരവധിപ്പേരും ആ ഉത്തരമാണ് നൽകിയത്.

ചിത്രം നൽകിക്കൊണ്ട് സോണി ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ് “പ്രിയ സുഹൃത്തുക്കളെ, ഫോട്ടോയിൽ എന്താണുള്ളതെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമോ ??? # നേച്ചർ ഏറ്റവും മികച്ചതും വലുതും വൈവിധ്യമാർന്നതുമായ കലാകാരനാണെന്ന് നിങ്ങൾ അഭിനന്ദിക്കണം”



ഐ‌എ‌എസ് ഉദ്യോഗസ്ഥർ ചിത്രം പങ്കിട്ടയുടനെ പ്രതീക്ഷിച്ചതുപോലെ, ട്വിറ്റർ ഉപയോക്താക്കൾ മൃഗത്തിന്‍റെ പേര് ഊഹിച്ചുപറയാൻ തുടങ്ങി. മിക്ക ഉപയോക്താക്കളും മൃഗത്തെ ഒരു മുതലയായി ഊഹിച്ചു.

ചിലരുടെ രസകരമായ ട്വീറ്റുകൾ നോക്കുക:





















മറ്റൊരു ട്വീറ്റിൽ ഈ മത്സരതതിൽ പങ്കെടുത്തതിന് നന്ദി അറിയിച്ച ഡോ. ജെ കെ സോണി യഥാർത്ഥ ചിത്രത്തിനൊപ്പം ശരിയായ ഉത്തരവും വെളിപ്പെടുത്തി.


TRENDING:#BoycottNetflix | ട്വിറ്ററിൽ ട്രെന്റിങ്ങായി ഹാഷ്ടാഗ്; കാരണം ഈ തെലുങ്ക് ചിത്രം [NEWS]Rafale in India | ഇന്ത്യയ്ക്ക് കരുത്തേകാൻ റാഫേൽ യുദ്ധവിമാനങ്ങൾ വരുന്നു; ആദ്യ ബാച്ച് ജൂലൈ 27നകം എത്തും [NEWS]ചെറിയൊരു കൈയബദ്ധം! ഓൺലൈനിൽ ഒരു കാർ വാങ്ങാൻ ശ്രമിച്ചപ്പോൾ ബുക്കിങ് ആയത് 28 കാറുകൾ [NEWS]
അദ്ദേഹം ട്വീറ്റ് ചെയ്തു, “നിങ്ങളുടെ മറുപടിക്ക് നന്ദി. ഇത് രണ്ട് കണ്ണുകൾക്കും സമീപമുള്ള ഒരു മുതലയുടെ തല ഭാഗങ്ങളുടെ ക്രോപ്പ് ചെയ്ത ഫോട്ടോയാണ്. സവായ് മാധോപൂരിലെ ചമ്പലിൽവെച്ച് എടുത്ത ഫോട്ടോയാണിത്. ഒരു കിലോമീറ്റർ ദൂരത്തിനിടെ 7 കൂറ്റൻ മുതലകളെ ഞാൻ കണ്ടു. ”
First published: June 29, 2020, 7:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading