HOME » NEWS » Buzz » CAN YOU SEE FOUR HANDS HOLDING FOUR BOTTLES IN THIS VIRAL PIC

ഈ ചിത്രത്തിലുള്ളത് നാല് കുപ്പികൾ പിടിച്ച നാല് കൈകൾ എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എത്രപേർക്ക് കാണാൻ സാധിക്കുന്നു

കാഴ്ചശക്തി പരീക്ഷിക്കാൻ തയാറാണോ? ഈ ചിത്രത്തിൽ നാലുപേരുണ്ട് എന്ന് കണ്ടെത്താം

News18 Malayalam | news18-malayalam
Updated: February 19, 2021, 11:55 AM IST
ഈ ചിത്രത്തിലുള്ളത് നാല് കുപ്പികൾ പിടിച്ച നാല് കൈകൾ എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എത്രപേർക്ക് കാണാൻ സാധിക്കുന്നു
വൈറൽ ചിത്രം
  • Share this:
കാണുന്നവരുടെ കാഴ്ച പരീക്ഷിക്കുന്നതും, തലച്ചോറിന്റെ ക്ഷമത പരീക്ഷിക്കുന്നതുമായ ഒട്ടേറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ആദ്യ നോട്ടത്തിൽ കാണുന്നതാവില്ല, പിന്നീട് ഒരുവട്ടം കൂടി കാണുക എന്നതാണ് ഈ ചിത്രങ്ങളിലെ പ്രത്യേകത. അത് മാത്രമല്ല, നമ്മൾ പ്രതീക്ഷിക്കാത്ത പല തരം വ്യാഖ്യാനങ്ങളും ഈ ചിത്രങ്ങൾ കാണുക വഴി ലഭിച്ചേക്കാം.

ഈ ചിത്രം ഒന്ന് സൂക്ഷിച്ചു നോക്കൂ. ഒറ്റനോട്ടത്തിൽ പലരും കാണുക നാല് കുപ്പികളും അവ പിടിച്ചു കൊണ്ട് നിൽക്കുന്ന മൂന്നു കൈകളുമാവും. Reditt എന്ന സൈറ്റിൽ പോസ്റ്റ് ചെയ്ത ചിത്രമാണ്. എന്നാൽ ഇത് കാണുന്നവർക്കെല്ലാം ഉത്തരം ശരിയായി ലഭിക്കുന്നില്ല എന്നതാണ് പ്രത്യേകത. ജെൻ ജന്റിൽമാൻ എന്ന വ്യക്തിയാണ് ഇത് പോസ്റ്റ് ചെയ്തത്. പതിനായിരക്കണക്കിന് റീട്വീറ്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതും.

ഒരു മലയോര പ്രദേശത്ത് കുറേ കൂട്ടുകാർ ഒത്തുകൂടിയപ്പോൾ പകർത്തിയ ചിത്രമാണിത്. നീട്ടിപ്പിടിച്ച മൂന്നു കൈകൾ, ആ കൈകളിൽ നാല് കുപ്പികൾ എന്നാവും പലരും കാണുക. പക്ഷെ ഇതിൽ ഒരു നാലാമനും, അയാളുടെ കയ്യും ഉണ്ട്. അതത്ര എളുപ്പമൊന്നും കാണാൻ കഴിയില്ല എന്ന് മാത്രം. ആ ചിത്രം ഇതാ ഒരിക്കൽ കൂടി നോക്കൂ, മനസ്സിലാവുന്നുണ്ടോ എന്ന്. (ചിത്രം ചുവടെ)



ഇതിൽ നാലുപേരുണ്ട് എന്ന് വിശ്വസിക്കാൻ തലച്ചോറിനാവുന്നില്ല എന്നാണ് ക്യാപ്‌ഷനിൽ പറയുന്നത്. ഒപ്റ്റിക്കൽ ഇൽയൂഷൻ ആണ് ഈ ചിത്രത്തിന് പിന്നിൽ. നാലാമന്റെ കൈ ഫോട്ടോയുടെ ഇടതുവശത്തായി നിങ്ങൾക്ക് കാണാൻ കഴിയും എന്നതാണ് വാസ്തവം.

ഇനി ഒന്നുകൂടി നോക്കിയിട്ടു പറയൂ. അൽപ്പം കുഴപ്പിക്കുന്ന തരത്തിലാണ് നാലാമന്റെ നിൽപ്പും ആ കയ്യും.

ഈ ചിത്രത്തിൽ ആനകൾ എത്ര?

'തീർത്തും സമന്വയത്തോടെ ഏഴ് പേരെ ഒറ്റ ഫ്രെയിമിൽ കിട്ടുമ്പോൾ ചില ഫ്രെയിമുകൾ കുറ്റമറ്റ രീതിയിൽ തന്നെ മികച്ചതാകുന്നു.. എന്നായിരുന്നു ചിത്രത്തിനൊപ്പമുള്ള ക്യാപ്ഷൻ. ആളുകൾക്ക് നാല് ആനകളെ മാത്രമെ കാണാൻ കഴിയുന്നുളളുവെങ്കിലും ഏഴ് ആനകള്‍ ചിത്രത്തിലുണ്ടെന്നായിരുന്നു പോസ്റ്റ് ചെയ്തവരുടെ വാദം.

Also read: ഈ ചിത്രത്തിൽ എത്ര ആനകളുണ്ട് ? നെറ്റിസണ്‍സിനെ കുഴപ്പിച്ച് ഒരു ഫോട്ടോ

ഇതോടെ ബാക്കി മൂന്ന് ആനകളെവിടെയെന്നായി അടുത്ത ചോദ്യം. ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച വൈൽഡ് ലെന്‍സ് എക്കോ ഫൗണ്ടേഷന്‍റെ രസകരമായ കുറിപ്പാണ് ആളുകളെ ആശയക്കുഴപ്പത്തിലാക്കിയത്. ആനകളെ കണ്ടെത്താനാകാതെ വന്നതോടെ ആളുകൾ ചിത്രം പങ്കു വച്ച് എന്‍ജി ഒയുടെ തന്നെ സഹായം തേടി.

Summary: A viral photo has four people holding four tiny bottle during a get together in the mountains. Initially, just three hands are visible whereas the fourth one is brilliantly camouflaged with the surroundings. However, the pic shared on Reddit is being widely shared and circulated all over social media
Published by: user_57
First published: February 19, 2021, 11:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories