• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Viral Photo: പാമ്പ് അടുത്തേക്ക് വരുന്നു; ഇത് കാണാതെ രണ്ട് കുട്ടികൾ; ഫോട്ടോ വൈറൽ

Viral Photo: രണ്ടു കുട്ടികൾ ഒരു വഴിയിലൂടെ നടന്നുപോകുന്ന ചിത്രമാണിത്. ഒറ്റനോട്ടത്തിൽ അതിലൊരു പ്രശ്നവുമില്ല. എന്നാൽ ഒരു പാമ്പ് ഈ കുട്ടികളുടെ അടുത്തേക്ക് ഇഴഞ്ഞുവരുന്നതായി സൂക്ഷിച്ചുനോക്കിയാൽ കാണാനാകും.

News18 Malayalam | news18-malayalam
Updated: October 23, 2019, 1:47 PM IST
Viral Photo: പാമ്പ് അടുത്തേക്ക് വരുന്നു; ഇത് കാണാതെ രണ്ട് കുട്ടികൾ; ഫോട്ടോ വൈറൽ
snake viral photo
  • Share this:
നമ്മിൽ നിന്ന് പലതും മറയ്ക്കുകയെന്നത് പ്രകൃതിയുടെ തന്ത്രങ്ങളിലൊന്നാണ്. ചില സമയങ്ങളിൽ ഇത് നിങ്ങളെ പൂർണ്ണമായും അമ്പരപ്പിക്കും. ഒരു ഹിമ പുള്ളിപ്പുലിയെ വ്യക്തമായ കാഴ്ചയിൽ മറച്ച വൈറൽ ഫോട്ടോ ഓർക്കുന്നുണ്ടോ? ഇപ്പോഴിതാ സമാനമായി ഒരു ഫോട്ടോ വൈറലായിരിക്കുന്നു. രണ്ടു കുട്ടികൾ ഒരു വഴിയിലൂടെ നടന്നുപോകുന്ന ചിത്രമാണിത്. ഒറ്റനോട്ടത്തിൽ അതിലൊരു പ്രശ്നവുമില്ല. എന്നാൽ ഒരു പാമ്പ് ഈ കുട്ടികളുടെ അടുത്തേക്ക് ഇഴഞ്ഞുവരുന്നതായി സൂക്ഷിച്ചുനോക്കിയാൽ കാണാനാകും. ശരിക്കും വിസ്മയിപ്പിക്കുന്ന, അതിലുപരി ഭയപ്പെടുത്തുന്ന ഒരു ഫോട്ടോയാണിതെന്ന് പറാം.

സ്നേക്ക് ക്യാച്ചർ വിക്ടോറിയ ഓസ്‌ട്രേലിയയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജാണ് ഈ ഫോട്ടോ ആദ്യം പോസ്റ്റ് ചെയ്തത്, തുറസായ വഴിയിലൂടെ നടക്കുന്ന രണ്ട് കുട്ടികളുടെ സാധാരണ ഫോട്ടോയാണെന്ന് തോന്നുന്നു; ഫോട്ടോ പിന്നിൽ നിന്ന് എടുത്തതാണ്, ഒപ്പം കുട്ടികൾ കൈകോർത്ത് നടക്കുന്നത് കാണാം.

പൗരുഷം കൂട്ടാൻ കരടികളെ കൊന്ന് വൃഷണം തിന്നു: വേട്ടക്കാരൻ പിടിയിലായത് ആറുവർഷം കഴിഞ്ഞ്

പോസ്റ്റിൽ സൂചിപ്പിച്ചതുപോലെ, നോർത്ത് ഈസ്റ്റ് വിക്ടോറിയയിലെ മിത്ത നദിയിലെ എസ്ക്ഡെയ്‌ലിലുള്ള ഒരു സ്ഥലത്തുനിന്നാണ് ഫോട്ടോ എടുത്തിട്ടുള്ളത്. ചുറ്റുമുള്ള പ്രകൃതിദൃശ്യങ്ങൾ കൊണ്ട് പാമ്പിനെ നന്നായി മറച്ചിരുന്നു, "വലിയ തവിട്ടുനിറത്തിലുള്ള പാമ്പിനെ സൂക്ഷിച്ചു നോക്കിയാൽ മാത്രമെ കാണാനാകൂ.

ഓസ്ട്രേലിയയിൽ കണ്ടുവരുന്നതിൽ ഏറ്റവും അപകടകാരിയായ വിഷപാമ്പ് ഇനങ്ങളിൽ ഒന്നാണിത്. ആ കുട്ടികൾക്ക് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. എന്തെന്നാൽ അവരുടെ തൊട്ടടുത്താണ് പാമ്പ് ഉള്ളത്. ഈ ചിത്രം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വലിയതോതിൽ വൈറലായി കഴിഞ്ഞു. ആയിരകണക്കിന് ആളുകൾ ചിത്രം ഷെയർ ചെയ്തുകഴിഞ്ഞു. നിങ്ങളുടെ ചുറ്റുപാടുകളിൽ ശരിക്കും ശ്രദ്ധിച്ചില്ലെങ്കിൽ തൊട്ടടുത്ത് ഒരു പാമ്പ് കിടക്കുന്നുണ്ടെന്ന കാര്യം അറിയില്ല...

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 23, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍