HOME » NEWS » Buzz » CANADIAN MP ACCIDENTALLY APPEARED NUDE DURING ONLINE MEETING MM

ഓണ്‍ലൈന്‍ പാര്‍ലമെന്റ് യോഗത്തില്‍ നഗ്നനായി പ്രത്യക്ഷപ്പെട്ട് കനേഡിയന്‍ എംപി; പിന്നാലെ ക്ഷമാപണം

ഏപ്രില്‍ 13 ന് നടന്ന മീറ്റിംഗിലാണ് സഹ നിയമസഭാംഗങ്ങളുടെ മുന്നില്‍ അബദ്ധം പിണഞ്ഞത്

News18 Malayalam | news18-malayalam
Updated: April 16, 2021, 10:02 PM IST
ഓണ്‍ലൈന്‍ പാര്‍ലമെന്റ് യോഗത്തില്‍ നഗ്നനായി പ്രത്യക്ഷപ്പെട്ട് കനേഡിയന്‍ എംപി; പിന്നാലെ ക്ഷമാപണം
(പ്രതീകാത്മക ചിത്രം)
  • Share this:
കോവിഡ് സാഹചര്യത്തിൽ പലയിടത്തും ഔദ്യോഗിക മീറ്റിംഗുകളും മറ്റ് പരിപാടികളും ഓൺലൈനിലാണ് നടക്കുന്നത്. എന്നാൽ പാര്‍ലമെന്റിന്റെ ഓണ്‍ലൈന്‍ മീറ്റിംഗില്‍ അബദ്ധത്തില്‍ നഗ്‌നനായി പ്രത്യക്ഷപ്പെട്ട പാര്‍ലമെന്റ് അംഗമാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ഹൗസ് ഓഫ് കോമണ്‍സിന്റെ ഓണ്‍ലൈന്‍ മീറ്റിംഗിലാണ് കനേഡിയന്‍ എം.പി. വില്യം ആമോസ് നഗ്‌നനായി പ്രത്യക്ഷപ്പെട്ടത്.

2015 മുതല്‍ ക്യൂബെക്കിലെ പോണ്ടിയാക് ജില്ലയെ പ്രതിനിധീകരിക്കുന്ന വില്യം ആമോസിന് ഏപ്രില്‍ 13 ന് നടന്ന മീറ്റിംഗിലാണ് സഹ നിയമസഭാംഗങ്ങളുടെ മുന്നില്‍ അബദ്ധം പിണഞ്ഞത്. കനേഡിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട സ്‌ക്രീന്‍ഷോട്ടില്‍, ക്യൂബെക്കിന്റേയും കാനഡയുടേയും പതാകകള്‍ക്കിടയില്‍ ഒരു മേശയുടെ പിന്നില്‍ ആമോസ് നില്‍ക്കുന്നത് കാണാം. അബദ്ധത്തില്‍ ക്യാമറ ഓണായി സ്വകാര്യ ഭാഗങ്ങള്‍ സ്‌ക്രീനില്‍ കാണുകയായിരുന്നു.

ഇന്റേണൽ കോണ്‍ഫറന്‍സ് ഫീഡില്‍ ആയിരുന്നതിനാല്‍ പാര്‍ലമെന്റ് അംഗങ്ങളും ഉദ്യോഗസ്ഥരും മാത്രമേ ആമോസിനെ കണ്ടുള്ളൂ. സംസാരിക്കാത്തതിനാല്‍ പൊതു ഫീഡില്‍ പ്രത്യക്ഷപ്പെട്ടില്ല. അതിനാല്‍ത്തന്നെ അച്ചടക്ക ലംഘനത്തിന് അദ്ദേഹത്തിനെതിരെ നടപടിയും ഉണ്ടായില്ല.

മനഃപൂര്‍വമല്ലാത്ത ഈ സംഭവത്തിന് പിന്നാലെ വില്യം പിന്നീട് ഹൗസ് ഓഫ് കോമണ്‍സിലെ അംഗങ്ങളോട് ക്ഷമ ചോദിച്ചു. വ്യായാമം കഴിഞ്ഞ് മടങ്ങിയെത്തി മീറ്റിംഗിനായി വസ്ത്രങ്ങള്‍ മാറ്റുന്നതിനിടെ അബദ്ധത്തില്‍ ക്യാമറ ഓണായതാണെന്നായിരുന്നു പിന്നീട് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഒപ്പം ഇത്തരത്തിലുള്ള ഒരു തെറ്റ് ഇനി സംഭവിക്കില്ലെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു.പ്രതിപക്ഷ പാര്‍ട്ടിയായ ക്യൂബെകോയിസിന്റെ നിയമസഭാംഗമായ ക്ലോഡ് ഡിബെല്ലെഫെല്ലി, ചോദ്യ സമയത്തിനുശേഷം സംഭവം സഭയില്‍ ഉന്നയിക്കുകയായിരുന്നു. പുരുഷ പാര്‍ലമെന്റംഗങ്ങള്‍ പാര്‍ലമെന്ററി ചട്ടങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. നിയമനിര്‍മ്മാതാക്കള്‍ ജാക്കറ്റ്, ഷര്‍ട്ട്, ട്രൗസര്‍ മുതലായ ഉചിതമായ വസ്ത്രം ധരിക്കണമെന്നും വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് അറിയാത്ത പാര്‍ലമെന്റ് സ്പീക്കര്‍ ആന്റണി റോട്ട പിന്നീട് നിരീക്ഷണങ്ങള്‍ക്ക് ഡിബെല്ലെഫ്യൂളിന് നന്ദി അറിയിക്കുകയും ചെയ്തു. ക്യാമറയ്ക്കും മൈക്രോഫോണിനും സമീപം ആയിരിക്കുമ്പോള്‍ എല്ലായ്‌പ്പോഴും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പാര്‍ലമെന്റ് അംഗങ്ങളെ ഓര്‍മ്മിപ്പിച്ചു.

ലിബറല്‍ പാര്‍ട്ടി സഹപ്രവര്‍ത്തകന്‍ മാര്‍ക്ക് ഹോളണ്ട് വില്യം ആമോസിനെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. സംഭവം തീര്‍ത്തും യാദൃശ്ചികമായിരുന്നെന്നും എന്നാല്‍ എല്ലാവരും ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം എന്നുമായിരുന്നു ഹോളണ്ടിന്റെ പ്രതികരണം. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്രയും വിവാദമുണ്ടാക്കാന്‍ ശ്രമിച്ചിട്ടും ലിബറല്‍ പാര്‍ട്ടി നേതാവും കനേഡിയന്‍ പ്രധാനമന്ത്രിയുമായ ജസ്റ്റിന്‍ ട്രൂഡോ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Keywords: Canadian MP, Naked video, Virtual Parliament Meeting, Apology tweet, House of Commons, William, online meeting, virtual meeting, ഹൗസ് ഓഫ് കോമണ്‍സ്, കനേഡിയൻ എംപി, നഗ്നവീഡിയോ, പാർലമെന്റ് മീറ്റിംഗ്, ട്വിറ്റർ, മാപ്പ്, കാനഡ, സൂം മീറ്റിംഗ്, പാർലമെന്റ്, യോഗം. ഓണ്ലൈ൯ മീറ്റിംഗ്
Published by: user_57
First published: April 16, 2021, 10:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories