ജർമ്മനിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം കടുക്കുന്നതിനിടയിൽ സ്ഥാനമൊഴിയാനിരിക്കുന്ന നിലവിലെ ചാൻസലർ ആഞ്ചല മെർക്കൽ ഒരു ബേർഡ്സ് പാർക്ക് സന്ദർശിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. തത്തകൾക്കൊപ്പമുള്ള ആഞ്ചലാ മെർക്കലിൻ്റെ ചിത്രങ്ങൾ ഓൺലൈനിൽ മീമുകളുടെയും ട്രോളുകളുടെയും പ്രവാഹത്തിനിടയാക്കി.
കിളികളെ കയ്യിലും തലയിലുമായി വെച്ച് എടുത്ത അവരുടെ കാൻഡിഡ് ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. 67-കാരിയായ മെർക്കൽ ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരക്കുന്നില്ല. ആദ്യത്തെ കുറച്ച് ചിത്രങ്ങളിൽ അവർ നന്നായി പുഞ്ചിരിച്ചുകൊണ്ടാണ് നിൽക്കുന്നതെങ്കിൽ ആഞ്ചല അവർക്ക് ഭക്ഷണം നൽകാൻ തീരുമാനിച്ചപ്പോൾ കാര്യങ്ങൾ പെട്ടെന്ന് മാറി.
വർണ്ണാഭമായ തത്തകൾ ഒരു ചെറിയ പേപ്പർ കപ്പിൽ നിന്ന് ഭക്ഷണം കഴിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. പക്ഷികളിൽ ഒരാൾ ആഞ്ചലയുടെ കൈയിൽ കൊത്തിയപ്പോൾ മെർക്കലിൽ നിന്ന് നാടകീയമായ പ്രതികരണമുണ്ടായി. ഡിപിഎ വാർത്താ ഏജൻസിയിലെ ഫോട്ടോഗ്രാഫറായ ജോർജ്ജ് വെൻഡാണ് വൈറലായ ചിത്രങ്ങൾ പകർത്തിയത്.
ചിലർ രസകരമായ അടിക്കുറിപ്പുകൾ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ, മറ്റുള്ളവർ മെർക്കലിന്റെ മുഖഭാവങ്ങളെ പാൻഡെമിക് ട്ടിപ്പുറപ്പെടുന്നതിന് മുമ്പും ശേഷവും ഒരാളുടെ തോന്നലുകൾ എന്ന് താരതമ്യം ചെയ്തു മീമുകൾ സൃഷ്ടിച്ചു.
ഞായറാഴ്ച തിരഞ്ഞെടുപ്പിന് ശേഷം ഒരു പുതിയ ചാൻസലറെ തിരഞ്ഞെടുത്താൽ മെർക്കൽ ഔദ്യോഗികമായി പദവി ഒഴിയും.
ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ നേതാവായ ആഞ്ചല 2005 ഒക്ടോബറിലാണ് ജർമ്മനിയുടെ ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ടത്. ചാൻസലർ പദവിയിലെത്തുന്ന ആദ്യ വനിതയാണിവർ, പഴയ കിഴക്കൻ ജർമ്മനിയിൽ നിന്നും ജർമ്മനിയുടെ ചാൻസലർ സ്ഥാനത്തെത്തുന്ന ആദ്യത്തെയാളും ഇവരാണ്. ഇപ്പോഴത്തെ യൂറോപ്യൻ യൂണിയൻ സമിതിയുടെ പ്രസിഡൻറ് അഥവാ അദ്ധ്യക്ഷയും മെർക്കൽ ആണ്. 2013ൽ ഭൂരിപക്ഷം വർധിപ്പിച്ച് മെർക്കൽ രണ്ടാംപ്രാവശ്യവും ചാൻസലറായി. 2007ൽ യൂറോപ്യൻ യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മെർക്കൽ ജി-8 രാജ്യങ്ങളുടെ അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്. ഫോബസ് മാസിക ലോകത്തെ ഏറ്റവും കരുത്തയായ വനിതയായി മെർക്കലിനെ ഒൻപത് തവണ തിരഞ്ഞെടുത്തിട്ടുണ്ട്.
ആഞ്ചല മെർക്കൽ താൻ ആദ്യമെടുത്ത കോവിഡ് വാക്സിനിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു വാക്സിനാണ് രണ്ടാമത്തെ ഡോസായി സ്വീകരിച്ചത്. ഇതും അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ആദ്യത്തെ ഡോസായി അസ്ട്രാസെനെക്ക വാക്സിൻ സ്വീകരിച്ച ശേഷം രണ്ടാമത് മോഡേണ വാക്സിനാണ് ആഞ്ചല മെർക്കൽ സ്വീകരിച്ചത്. ഇതോടെ വാക്സിനുകൾ പരസ്പരം ഇടകലർത്തി എടുക്കുന്ന രീതിയെക്കുറിച്ച് വൈദ്യശാസ്ത്രം കാര്യമായി ചിന്തിക്കാൻ തുടങ്ങി.
ഇതുവഴി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനാകുമോ അല്ലെങ്കിൽ വാക്സിനേഷന് ശേഷമുള്ള സാധാരണ ലക്ഷണങ്ങളിൽ ഇത് വ്യത്യാസം വരുത്തുമോ എന്ന കാര്യത്തെക്കുറിച്ച് മനസ്സിലാക്കാൻ നിരവധി പഠനങ്ങളും നടക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള ബഹുഭൂരിപക്ഷം ആൾക്കാരും ഇനിയും രോഗപ്രതിരോധ കുത്തിവയ്പ്പ് എടുക്കാനിരിക്കെയാണ് ഇടകലർത്തിയുള്ള വാക്സിൻ ഫലപ്രാപ്തിയെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നത്.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.