നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മുന്നറിയിപ്പ് അവഗണിച്ച് കാർ ബീച്ചിൽ പാർക്ക് ചെയ്തു; വാഹനം കടലിൽ

  മുന്നറിയിപ്പ് അവഗണിച്ച് കാർ ബീച്ചിൽ പാർക്ക് ചെയ്തു; വാഹനം കടലിൽ

  ഹാര്‍ബറില്‍ വാഹനത്തില്‍ നിന്നുള്ള ദോഷകരമായ രാസവസ്തുക്കളുടെയോ ഡീസലിന്റെയോ ചോര്‍ച്ചയില്ലെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ദൃക്‌സാക്ഷി കൂട്ടിച്ചേര്‍ത്തു.

  • Share this:
   വിനോദസഞ്ചാരയിടങ്ങളില്‍ പോകുമ്പോള്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും കൃത്യമായി പാലിക്കണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ ഈ ഡ്രൈവര്‍ക്ക് പറ്റിയതുപോലെയുള്ള 'പണി' കിട്ടും. ഇംഗ്ലണ്ടിലെ ന്യൂക്വേ ഹാര്‍ബര്‍ ബീച്ചില്‍ വാഹനങ്ങള്‍ എവിടെയാണ് പാര്‍ക്ക് ചെയ്യേണ്ടതെന്ന് അവിടെ എത്തുന്ന വാഹനയുടമകള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ ആ ബീച്ചില്‍ എത്തിയ ഒരു വാഹനയുടമ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്ത സ്ഥലത്ത് തന്നെ തന്റെ വണ്ടിയിട്ടു.

   ദൃക്‌സാക്ഷികള്‍ പറയുന്നതനുസരിച്ച്, വാഹനത്തിന്റെ ഉടമ പ്രാദേശിക ഹാര്‍ബര്‍ മാസ്റ്ററുമായി പാര്‍ക്കിംഗിന്റെ കാര്യത്തില്‍ തര്‍ക്കിക്കുകയും കാര്‍ കടല്‍ത്തീരത്ത് തന്നെ പാര്‍ക്ക് ചെയ്യുകയും ചെയ്തു. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം, വാഹന ഉടമ കടലിലെ കുളിയും ജെറ്റ് സ്‌കീയിംഗും ഒക്കെ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കണ്ടത് കാര്‍ കടലിലൂടെ ഒഴുക്കി നടക്കുന്നതാണ്. മുന്നറിയിപ്പുകള്‍ അവഗണിച്ച് വാഹന ഉടമ കാര്‍ പാര്‍ക്ക് ചെയ്ത് സ്ഥലത്തേക്ക് വേലിയേറ്റത്തില്‍ കടല്‍ വെള്ളം കയറി വാഹനം ഒഴുക്കിക്കൊണ്ടുപോയതാണ് സംഭവം.

   മെട്രോയിലെ വന്ന റിപ്പോര്‍ട്ട് അനുസരിച്ച്, സ്‌കീയിംഗില്‍ കഴിഞ്ഞ മടങ്ങിയെത്തിയപ്പോള്‍ വാഹന ഉടമ തന്റെ കാര്‍ കാണാതത്ത് കണ്ട് അന്വേഷിച്ചു. ഒടുവില്‍ തന്റെ കാര്‍ ഭാഗികമായി കടലില്‍ മുങ്ങിപ്പോയതായി ഉടമ കണ്ടെത്തി എന്നാണ്. കാര്‍ തിരികെ എത്തിക്കാന്‍ അവിടെ ഉണ്ടായിരുന്നവരോട് ഉടമ സഹായം തേടിയിരുന്നു. ഹാര്‍ബര്‍ മാസ്റ്ററുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതില്‍ കാര്‍ ഉടമ ഖേദം പ്രകടിപ്പിച്ചതിനാല്‍ പലരും സംഭവസ്ഥലത്ത് എത്തി അദ്ദേഹത്തെ സഹായിക്കാന്‍ ശ്രമിച്ചു. നിരവധി ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് ശേഷം ഒടുവില്‍ വാഹനം കരക്കെത്തിച്ചു.

   സംഭവത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞതിങ്ങനെയാണ്, ''കടല്‍ത്തീരത്ത് 'നോ പാര്‍ക്കിംഗ്' എന്ന ഒരു അടയാളവുമില്ല. അതുകൊണ്ടാണ് അദ്ദേഹം തന്റെ കാര്‍ അവിടെ പാര്‍ക്ക് ചെയ്തത്. തിരമാലകള്‍ കയറി വരുമെന്നും, അവിടെ സുരക്ഷിതമായിരിക്കില്ലെന്നും കാണിച്ച് വാഹനം കടല്‍ത്തീരത്ത് പാര്‍ക്ക് ചെയ്യരുതെന്ന് ഹാര്‍ബര്‍ മാസ്റ്റര്‍ പറഞ്ഞപ്പോള്‍ ആ മനുഷ്യന്‍ അത് അവഗണിച്ച് കാര്‍ പാര്‍ക്ക് ചെയ്തുപോയി.''

   ഹാര്‍ബറില്‍ വാഹനത്തില്‍ നിന്നുള്ള ദോഷകരമായ രാസവസ്തുക്കളുടെയോ ഡീസലിന്റെയോ ചോര്‍ച്ചയില്ലെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ദൃക്‌സാക്ഷി കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. പല തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടരിക്കുന്നത്.

   'വെള്ളത്തിലും കരയിലും ഓടുന്ന വാഹനം' എന്നും, 'എന്തുകൊണ്ടാണ് ഞങ്ങളെ നിങ്ങളുടെ ബോട്ടില്‍ കൊണ്ടുപോകാന്‍ അനുവദിക്കാത്തത്' എന്നുമുള്ള കമന്റുകള്‍ എത്തിയപ്പോള്‍ പ്രദേശത്തെ പാഡില്‍ഫിഷ് അഡ്വഞ്ചേഴ്സ് കുറിച്ചത് കേടുപാടുകള്‍ കൂടാതെ പ്രശ്നം പരിഹരിക്കപ്പെട്ടുവെന്നാണ്. മുന്നറിയിപ്പ് അവഗണിച്ച വാഹനയുടമയ്ക്ക് നേരെ ധാരാളം വിമര്‍ശനങ്ങളും പ്രതികരണങ്ങളായി എത്തിയിരുന്നു.

   കടലിലെ ഉപ്പുവെള്ളം വാഹനത്തിനുള്ളില്‍ കയറിയതിനാല്‍ ഇനി അത് വേഗത്തില്‍ നശിക്കാന്‍ സാധ്യയുണ്ടെന്ന് സാങ്കേതികമായ വിവരങ്ങള്‍ വിശദീകരിച്ചുള്ള കമന്റുകളും എത്തിയിരുന്നു.

   ഇംഗ്ലണ്ടിലെ കോണ്‍വാളിലാണ് ന്യൂക്വേ ഹാര്‍ബര്‍ ബീച്ച് സ്ഥിതി ചെയ്യുന്നത്. കോണ്‍വാളിലെ ഏറ്റവും ചെറിയ ബീച്ചാണ് ന്യൂക്വേ ഹാര്‍ബര്‍ ബീച്ച്. മത്സ്യതൊഴിലാളികള്‍ ജോലി ചെയ്യുന്ന ഹാര്‍ബറാണിത്. വേലിയേറ്റത്തിനൊപ്പമാണ് മത്സ്യബന്ധന ബോട്ടുകള്‍ വരികയും പോവുകയും ചെയ്യുന്നത്. വടക്ക്-കിഴക്ക് ദിശയിലുള്ള ബീച്ചിലേക്ക് വേലിയേറ്റ സമയത്ത് മാത്രമേ ബോട്ടുകള്‍ക്ക് എളുപ്പത്തില്‍ കയറാന്‍ സാധിക്കൂ.
   Published by:Jayashankar AV
   First published:
   )}