• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | രാത്രിയിൽ കഴുതകളെ മേയ്ക്കാൻ വെളിച്ചമില്ല; യുവാവ് കഴുതപ്പുറത്ത് സോളാര്‍ പാനൽ ഘടിപ്പിച്ചു

Viral | രാത്രിയിൽ കഴുതകളെ മേയ്ക്കാൻ വെളിച്ചമില്ല; യുവാവ് കഴുതപ്പുറത്ത് സോളാര്‍ പാനൽ ഘടിപ്പിച്ചു

സോളാർ പാനൽ ഘടിപ്പിച്ച കഴുതയുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

  • Last Updated :
  • Share this:
    രാത്രികാലങ്ങളിൽ കഴുതകളെ മേയ്ക്കാൻ ആവശ്യത്തിന് വെളിച്ചമില്ല, കഴുതപ്പുറത്ത് സോളാർ പാനൽ ഘടിപ്പിച്ച് യുവാവ്. തെലങ്കാനയിലെ ഒരു ഗ്രാമത്തിലാണ് കഴുതകളെ  മേയ്ക്കുന്ന യുവാവ് ഇത്തരത്തിൽ സൗരോര്‍ജ്ജ ലൈറ്റ് കണ്ടുപിടിച്ചത്. സോളാർ പാനൽ ഘടിപ്പിച്ച കഴുതയുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹുസൈനപ്പ  എന്ന യുവാവാണ് രാത്രികാലങ്ങളിലും വനമേഖലയില്‍ കഴുതകൾക്ക് മേയുന്നതിനായായി സോളാർ ലൈറ്റ് കണ്ടുപിടിച്ചത്.

    ഈ കണ്ടുപിടിത്തത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ യുവാവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലയിലെ മക്തല്‍ മണ്ഡലത്തിലെ ജക്ലെയര്‍ ഗ്രാമത്തിലെ ഹുസൈനപ്പ എന്നയാളാണ് കഴുതയുടെ പുറത്ത് സോളാര്‍ ലൈറ്റ് ഘടിപ്പിച്ചത്. ഗ്രാമത്തിന് സമീപത്തെ നല്ലമല വനമേഖലയിലാണ് ഹുസൈനപ്പ ദിവസവും കഴുതകളെ മേയ്ക്കാൻ പോകുന്നത്.



    കൊടും കാട്ടിൽ മൊബൈല്‍ ഫോണിന് ചാര്‍ജിംഗ് സൗകര്യമില്ലാത്തതിനാലും തിരിച്ച് ഗ്രാമത്തിലേക്ക് മടങ്ങുമ്പോള്‍ കഴുതകള്‍ക്ക് വഴികാണിക്കാന്‍ വെളിച്ചമില്ലാത്തതിനാലുമാണ് സോളാർ ലൈറ്റ് കണ്ടുപിടിക്കാന്‍ ഹുസൈനപ്പ തീരുമാനിച്ചത്. പിന്നീട് ഹുസൈനപ്പ തന്റെ ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കുകയായിരുന്നു.

    ലൈറ്റിനായി ഹുസൈനപ്പ കഴുതപ്പുറത്ത് ബാറ്ററിയോടൊപ്പം സോളാര്‍ പാനലുകള്‍ സജ്ജീകരിച്ചു. സൂര്യപ്രകാശം ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്ന ബാറ്ററി ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും സാധിക്കും. ഇതിന് പുറമെ, വനത്തില്‍ കഴുതകള്‍ മേയുന്ന സമയത്ത് കാട്ടില്‍ ഭക്ഷണം തയ്യാറാക്കുന്നതിനായി അദ്ദേഹം അരിയും മറ്റ് ഭക്ഷണസാധനങ്ങളും കൂടെ കൊണ്ടുപോകുകയും ചെയ്യാറുണ്ട്.

    സോളാര്‍ പാനലും വഹിച്ചുകൊണ്ടുള്ള കഴുതകളുമായി ഹുസൈനപ്പ കാട്ടിലേക്ക് പോകുന്നതിന്റെ ഫോട്ടോ ചില വഴിയാത്രക്കാരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഈ ചിത്രങ്ങള്‍ പിന്നീട് വൈറലാകുകയായിരുന്നു.

    Also Read-തന്റെ ഭർത്താവ് മുൻപ് സ്ത്രീയായിരുന്നുവെന്ന് യുവതി; കണ്ടെത്തൽ വിവാഹം കഴിഞ്ഞ് എട്ടുവർഷത്തിനുശേഷം

    അതേസമയം, കഴിഞ്ഞ വര്‍ഷം, നാല് പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന ബൈക്ക് യുവാവ് കണ്ടുപിടിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യയില്‍ രണ്ട് പേര്‍ ഇരുന്ന് പോകുന്ന ബൈക്കില്‍ മൂന്നും നാലും പേര്‍ ഇരുന്ന് യാത്ര ചെയ്യുന്നത് പതിവ് കാഴ്ച്ചയാണ്. ഇതിനിടെയാണ്‌ അസം സ്വദേശിയായ ഒരു മെക്കാനിക്ക് ഈ കണ്ടുപിടുത്തം നടത്തിയത്. അസമിലെ ദിംഗ് എന്ന സ്ഥലത്തുള്ള എഡി ഓട്ടോമൊബൈല്‍ ഉടമയാണ് അതുല്‍ ദാസ്. ഇദ്ദേഹമാണ് വെറൈറ്റിയായി മുതിര്‍ന്ന നാല് പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന ബൈക്ക് രൂപകല്‍പ്പന ചെയ്തത്.

    വളരെ സിംപിളായിരുന്നു അതുല്‍ ദാസിന്റെ ബൈക്ക് നിര്‍മാണം. പഴയ രണ്ട് ബൈക്കുകള്‍ ചേര്‍ത്തു വെച്ചാണ് ഇദ്ദേഹം ഒരു ബൈക്ക് ഉണ്ടാക്കിയിരിക്കുന്നത്. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹമാണ് പുതിയ ആശയത്തിന് പിന്നിലെന്നാണ് ദാസ് പറഞ്ഞത്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ തന്റെ കണ്ടുപിടുത്തം ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെന്നാണ് ദാസിന്റെ പ്രതീക്ഷ.
    Published by:Jayesh Krishnan
    First published: