നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • സ്ത്രീധനമായി 21 നഖങ്ങളുള്ള ആമയും കറുത്ത ലാബ്രഡോർ നായയേയും ആവശ്യപ്പെട്ടു; ജവാനെതിരെ കേസ്

    സ്ത്രീധനമായി 21 നഖങ്ങളുള്ള ആമയും കറുത്ത ലാബ്രഡോർ നായയേയും ആവശ്യപ്പെട്ടു; ജവാനെതിരെ കേസ്

    Case against army man who demanded tortoise and black labrador for dowry | ലക്ഷങ്ങൾ വില വരുന്ന ആമയേയും കറുത്ത ലാബ്രഡോർ നായയേയും ആവശ്യപ്പെട്ട വരനും കുടുംബത്തിനുമെതിരെ കേസ്

    സ്ത്രീധനമായി ആവശ്യപ്പെട്ടത് ലക്ഷങ്ങൾ വില വരുന്ന ആമയേയും കറുത്ത ലാബ്രഡോർ നായയേയും

    സ്ത്രീധനമായി ആവശ്യപ്പെട്ടത് ലക്ഷങ്ങൾ വില വരുന്ന ആമയേയും കറുത്ത ലാബ്രഡോർ നായയേയും

    • Share this:
      വധുവിനേക്കാൾ സ്ത്രീധനത്തിന് മുൻ‌തൂക്കം നൽകുന്ന ദുഷ്പ്രവർത്തിയുടെ റിപ്പോർട്ടുകളാണ് ഇപ്പോൾ ദിനംപ്രതി വാർത്തകളിൽ നിറയുന്നത്. എന്നാൽ സ്വർണ്ണവും വസ്തുവകകളും അല്ലാതെ മറ്റു ചിലതും ആവശ്യപ്പെടുന്ന വ്യക്തികളും സമൂഹത്തിലുണ്ട് എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

      21 കാൽവിരൽ നഖങ്ങളുള്ള ആമയേയും കറുത്ത ലാബ്രഡോർ നായയേയും സ്ത്രീധനമായി ആവശ്യപ്പെട്ടതിന് ജവാനും കുടുംബത്തിനും എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വഞ്ചന, വിശ്വാസ്യതയുടെ ക്രിമിനൽ ലംഘനം എന്നീ കുറ്റങ്ങളാണ് ഈ കുടുംബത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഔരംഗാബാദിലാണ് സംഭവം. ഈ വർഷം ഫെബ്രുവരി 10 ന് രാമനഗർ പ്രദേശത്തെ ഒരു വേദിയിൽ വെച്ച് ഇയാളുടെ വിവാഹനിശ്ചയം കഴിഞ്ഞതായി ഉസ്മാൻപുര പോലീസ് പറഞ്ഞു.

      ഈ വർഷം ഫെബ്രുവരിയിൽ നാസിക്കിൽ നിന്നുള്ള ആർമി ജവാൻ യുവതിയുമായി വിവാഹനിശ്ചയം നടത്തിയതായി പോലീസ് പറഞ്ഞു. വിവാഹനിശ്ചയത്തിന് മുമ്പായി വധുവിന്റെ കുടുംബം വരന്റെ കുടുംബത്തിന് 2 ലക്ഷം രൂപയും സ്ത്രീധനമായി 10 ഗ്രാം സ്വർണവും നൽകി. റിപ്പോർട്ടുകൾ അനുസരിച്ച്, വരനും കുടുംബവും യുവതിക്ക് സ്ഥിരമായ ഒരു സർക്കാർ ജോലി വാഗ്ദാനം നൽകി 10 ലക്ഷം രൂപ വാങ്ങിയതായും അവർ ആരോപിച്ചു. എന്നാൽ യുവതിക്ക് ഇതുവരെയായും ജോലി ലഭിച്ചിട്ടില്ല.



      ഉടമയ്ക്ക് നല്ല ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന് പറയപ്പെടുന്ന അസാധാരണമായ ആമ ഏകദേശം 5 -10 ലക്ഷം രൂപയ്ക്ക് വിപണിയിൽ വിൽക്കപ്പെടുന്നു. അത് പെൺകുട്ടിയുടെ പിതാവിന് താങ്ങാൻ കഴിയാത്ത വിലയാണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം, പെൺകുട്ടിയുടെ പിതാവ്
      അക്കാര്യം അവർക്ക് താങ്ങാനാവില്ലെന്ന് അറിയിച്ചതിനെ തുടർന്ന് കുടുംബങ്ങൾ തമ്മിൽ ഒരു തർക്കമുണ്ടായി. കല്യാണം മുടങ്ങുകയും ചെയ്തു. പെൺകുട്ടിയുടെ കുടുംബം വരന്റെ കുടുംബത്തിനു അവർ നൽകിയ പണവും ആഭരണങ്ങളും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു.

      "വരന്റെയും കുടുംബത്തിൻറെയും ആവശ്യങ്ങൾ നിറവേറ്റുന്നതിൽ വധുവിന്റെ കുടുംബം നിസ്സഹായത പ്രകടിപ്പിച്ചു, അതിനുശേഷം വരന്റെ കുടുംബം വിവാഹം ഉപേക്ഷിച്ചു. വധുവിന്റെ 55-കാരനായ പിതാവ് ഞങ്ങളെ സമീപിച്ചു. ഐപിസി 420, 406, 34 വകുപ്പുകൾ പ്രകാരം ക്രിമിനൽ വിശ്വാസലംഘനത്തിനും വരനും കുടുംബാംഗങ്ങളും വഞ്ചന നടത്തിയതിനും എഫ്‌ഐആർ ചാർജ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന് ശേഷം കൂടുതൽ വകുപ്പുകൾ ചേർത്തേക്കും,” കേസ് അന്വേഷിക്കുന്ന പോലീസ് സബ് ഇൻസ്പെക്ടർ സാധ്ന അവാദ് 'ദി ഇന്ത്യൻ എക്സ്പ്രസിനോട്' പറഞ്ഞു.

      Summary: On Tuesday, an FIR was lodged against an Aurangabad man and his family for reportedly demanding as dowry a tortoise with 21 toenails and a black Labrador. The family is accused of deceit and criminal breach of trust. According to Osmanpura police, the man got engaged to a woman on February 10 this year at a venue in the Ramanagar area, which is under their domain
      Published by:user_57
      First published:
      )}